»   » ധ്രുവനച്ചത്തിരത്തില്‍ നിന്ന് സ്വയം പിന്മാറിയതാണ്!!! കാരണം വ്യക്തമാക്കി ജോമോന്‍ ടി ജോണ്‍!!!

ധ്രുവനച്ചത്തിരത്തില്‍ നിന്ന് സ്വയം പിന്മാറിയതാണ്!!! കാരണം വ്യക്തമാക്കി ജോമോന്‍ ടി ജോണ്‍!!!

Posted By: Karthi
Subscribe to Filmibeat Malayalam

വിക്രമിനെ നായകനാക്കി ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന ധ്രുവനച്ചിത്തരം തുടക്കം മുതലെ അഭ്യൂഹങ്ങളുടെ പിടിയിലാണ്. സൂര്യയെ നായകനാക്കി ഒരുക്കാനിരുന്ന ചിത്രം ഇരുവരും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ കാരണം നീണ്ടു പോകുകയായിരുന്നു. പിന്നീടാണ് ചിത്രത്തിന്‍ വിക്രമിനെ നായകനാക്കുന്നത്.

വിക്രം നായകനായി എത്തിയിട്ടും ചിത്രം സുഗമമായി മുന്നോട്ട് പോയില്ല. ഇരുവരും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെന്നുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് ചിത്രത്തിന്റെ ക്യാമറാമാന്‍ ജോമോന്‍ ടി ജോണ്‍ ചിത്രത്തില്‍ പിന്മാറിയതായി വാര്‍ത്ത പ്രചരിച്ചത്.

ചിത്രത്തില്‍ നിന്നും ജോമോന്‍ ടി ജോണെ ഒഴിവാക്കി എന്ന തരത്തിലായിരുന്നു ആദ്യം പുറത്തുന്ന വാര്‍ത്തകള്‍. എന്താണ് കാരണമെന്ന് അണിയറ പ്രവര്‍ത്തകരോ ജോമോനോ വ്യക്തമാക്കിയിരുന്നില്ല. എന്നാല്‍ ജോമോന്‍ ഒഴിവായതാണെന്നും പകരം പുതിയ ക്യാമറാമന്‍ ചിത്രം ചെയ്യുമെന്നും വാര്‍ത്തകള്‍ വന്നു.

ഒരേ സമയം രണ്ട് ചിത്രങ്ങള്‍ ചെയ്യുന്നതിനുള്ള ഡേറ്റില്ലാത്തതാണ് ഗൗതം മേനോന്‍ ചിത്രത്തില്‍ നിന്ന് പിന്മാറാന്‍ കാരണമെന്ന് ജോമോന്‍ പറഞ്ഞു. ഗോല്‍മാല്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് ജോമോന്‍ ധ്രുവനച്ചിത്തരം ഒഴിവാക്കിയത്. ഈ സംവിധായകനൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചതില്‍ താന്‍ അനുഗ്രഹീതനാണെന്നും ജോമോന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

എല്ലാ നല്ല കാര്യങ്ങള്‍ക്കും ഒരു വില നല്‍കേണ്ടി വരുമല്ലോ? താന്‍ നല്‍കുന്ന വിലയാണ് ധ്രുവനച്ചിത്തരമെന്നും ജോമോന്‍ കുറിച്ചു. ധ്രുവനച്ചിത്തരം ഒഴിവാക്കി രോഹിത് ഷെട്ടി, അജയ് ദേവ്ഗണ്‍, പരിണീതി ചോപ്ര, തബു എന്നിവര്‍ക്കൊപ്പം ഗോല്‍മാലിന്റെ നാലാം പതിപ്പില്‍ പ്രവര്‍ത്തിക്കാന്‍ ഒരുങ്ങുകയാണ് ജോമോന്‍. ഗോല്‍മാല്‍ താന്‍ നേരത്തെ ഏറ്റെടുത്ത ചിത്രമാണന്നും അദ്ദേഹം വ്യക്തമാക്കി.

ധ്രുവനച്ചിത്തരത്തിന്റെ ഏതാനും ഭാഗങ്ങള്‍ ജോമോന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ശേഷിക്കുന്ന ഭാഗങ്ങളാണ് സന്താന കൃഷ്ണന്‍ ചിത്രീകരിക്കുക. പ്രശസ്ത ഛായാഗ്രഹകന്‍ രവി കെ ചന്ദ്രന്റെ മകനാണ് സന്താന കൃഷ്ണന്‍. ദിലീപ് ഷാഫി ചിത്രം ടു കണ്‍ട്രീസിലൂടെയാണ് സന്താന കൃഷണന്‍ സ്വതന്ത്ര ഛായാഗ്രഹകനായത്.

ഓഗസ്റ്റില്‍ തിയറ്ററിലെത്തുന്ന ധ്രുവനച്ചിത്തരത്തിൽ വിക്രമാണ് നായകന്‍. പൃഥ്വിരാജും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഋതു വര്‍മയാണ് ചിത്രത്തിലെ നായിക.

ജോമോന്‍ ടി ജോണിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.

English summary
Jomon T Jon reveals the reason, why he replaced in Druvanachitharam. He is going to work for Golmaal team.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam