»   » ഹൊറര്‍ റൊമാന്റിക് ചിത്രത്തിലൂടെ ജോയ് മാത്യു തമിഴിലേക്ക്!

ഹൊറര്‍ റൊമാന്റിക് ചിത്രത്തിലൂടെ ജോയ് മാത്യു തമിഴിലേക്ക്!

Posted By:
Subscribe to Filmibeat Malayalam

ജോയ് മാത്യു തമിഴിലേക്ക് അരങ്ങേറ്റം കുറിക്കുന്നു. മലയാളിയായ സിനേഷ് എസ് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിലൂടെയാണ് ജോയ് മാത്യു തമിഴില്‍ എത്തുന്നത്. ബലൂണ്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

ഒരു ഹൊറര്‍ റൊമാന്റിക് ചിത്രമാണ് ബലൂണ്‍. ഒരു വൈദികന്റെ വേഷത്തിലാണ് ചിത്രത്തില്‍ ജോയ് മാത്യു എത്തുന്നത്. ജയ്, അഞ്ജലി എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ജോയ് മാത്യുവിന്റെ കഥാപാത്രം

ജോയ് മാത്യുവിന്റെ കഥാപാത്രത്തെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താന്‍ സംവിധായകന്‍ തയ്യാറായില്ല. ചിത്രത്തിലെ ഏറ്റവും നിര്‍ണായകമായ ഒരു കഥാപാത്രമാണ് ജോയ് മാത്യു അവതരിപ്പിക്കുന്നതെന്ന് സിനേഷ് എസ് പറയുന്നു. മാതൃഭൂമി ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് സിനേഷ് പറഞ്ഞത്.

ജനനി അയ്യര്‍

മലയാളത്തില്‍ നിന്ന് ജനനി അയ്യരും ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. 1989ലെ ലുക്കിലുള്ള കഥാപാത്രത്തിന്റെ പെയറായിട്ടാണ് ജനനി അയ്യര്‍ അഭിനയിക്കുന്നത്.

ബലൂണ്‍

ചിത്രത്തിന് ബലൂണ്‍ എന്ന് പേരിടാന്‍ ഒരു കാരണമുണ്ട്. ചിത്രത്തില്‍ കഥാപാത്രത്തിനെന്ന പോലെ ബലൂണിനും പ്രാധാന്യമുണ്ടെന്നാണ് സിനേഷ് പറയുന്നത്.

സിനേഷ് എസ്

വേട്ടൈമന്നന്‍ എന്ന തമിഴ് ചിത്രത്തില്‍ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ചിത്രം പുറത്തിറങ്ങിയിട്ടില്ല

ജോയ് മാത്യൂന്റെ കുറച്ച് ഫോട്ടോസ് കണ്ടാലോ

English summary
Joy Mathew debut in tamil movie.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam