Just In
- 5 hrs ago
നോബിക്ക് മാത്രം മോഹൻലാലിന്റെ ഒരു ഉപദേശം, പുതിയ ക്യാപ്റ്റനായി താരം
- 6 hrs ago
സങ്കടത്തോടെ ഹൗസിൽ നിന്ന് പടിയിറങ്ങി മിഷേൽ, അവസാനമായി മോഹൻലാലിനോട് ഒരു അഭ്യർത്ഥന....
- 7 hrs ago
ബിഗ് ബോസ് ഹൗസിലെ പ്രണയം തുറന്ന് സമ്മതിച്ച് സൂര്യ, പേര് വെളിപ്പെടുത്തുമെന്ന് മോഹൻലാൽ
- 7 hrs ago
5 മണിക്ക് ശിവാജി ഗണേശൻ സമയം നൽകി, എന്നാൽ ബിജു മേനോൻ എത്തിയത് 7 മണിക്ക്, അന്ന് സംഭവിച്ചത്
Don't Miss!
- Lifestyle
ഇന്നത്തെ ദിവസം തടസ്സങ്ങള്‍ നീങ്ങുന്ന രാശിക്കാര്‍
- Finance
'ചൂസ് ടു ചലഞ്ച്'... വനിതാ ദിനത്തില്‍ കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ ചലഞ്ച് ഇങ്ങനെ!
- News
കേരള നിയമസഭാ തെരഞ്ഞെടുപ്പ് 2021: രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള കോവിഡ് മാര്‍ഗനിര്‍ദ്ദേങ്ങള്‍ പുറത്തിറക്കി
- Sports
പട നയിച്ച് പീറ്റേഴ്സന്, വെടിക്കെട്ട് പ്രകടനം- ഇംഗ്ലണ്ട് ലെജന്റ്സിന് അനായാസ വിജയം
- Automobiles
മൂന്ന് വരി ഡിഫെൻഡർ 130 മോഡൽ പുറത്തിറക്കുമെന്ന് ലാൻഡ് റോവർ
- Travel
പാട്ടുപുരയില്‍ പള്ളിയുറങ്ങുന്ന കന്യകയായ ദേവി!! വിളിച്ചാല്‍ വിളികേള്‍ക്കുന്ന ബാലദുര്‍ഗ്ഗ, അറിയാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ജ്യോതിക ഓടിവന്ന് സോറി പറഞ്ഞുവെന്ന് മേനക , സുകുമാരി ചേച്ചി അന്ന് രണ്ട് കാര്യമാണ് ചെയ്തതെന്നും നടി
പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് മേനക സുരേഷ്. നായികയായി തിളങ്ങി നില്‍ക്കുന്നതിനിടയിലായിരുന്നു നിര്‍മ്മാതാവായ സുരേഷ് കുമാറുമായി മേനക പ്രണയത്തിലായത്. ഈ ബന്ധം ശാശ്വതമല്ലെന്നായിരുന്നു പലരും താരത്തോട് പറഞ്ഞത്. സുരേഷിന് ഉത്തരവാദിത്തം കുറവാണെന്നായിരുന്നു പ്രധാന വിമര്‍ശനം. നിങ്ങളുടെ വിവാഹബന്ധം അധികം പോവില്ലെന്നായിരുന്നു ചിലരുടെ പറച്ചില്. കുപ്രചാരണങ്ങളെ കാറ്റില്‍ പറത്തിയായിരുന്നു ഇരുവരും വിവാഹിതരായത്.
അഭിനേത്രിയല്ലെങ്കിലും സിനിമയില്‍ സജീവമാണ് മേനക. മക്കളും ബാലതാരങ്ങളായി സിനിമയിലുണ്ടായിരുന്നു. രേവതി പിന്നണിയിലെ കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്കിയപ്പോള് കീര്‍ത്തി അഭിനയത്തില്‍ കഴിവ് തെളിയിക്കുകയായിരുന്നു. മഹാനടിയിലൂടെ മികച്ച നടിക്കുള്ള പുരസ്കാരവും താരത്തെ സ്വന്തമാക്കിയിരുന്നു. ജ്യോതികയെക്കുറിച്ചും സുകുമാരിക്കുറിച്ചുള്ള മേനക സുരേഷിന്റെ തുറന്നുപറച്ചില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

മേനക സുരേഷിന്റെ വാക്കുകള്‍
നിര്‍മ്മാതാവിനെ ബഹുമാനിക്കുന്ന അവസ്ഥയല്ല ഇപ്പോഴത്തേതെന്ന് മേനക പറയുന്നു. നിര്‍മ്മാതാവ് ആരാണെന്ന് പോലും ഇപ്പോഴത്തെ ആളുകള്‍ അറിയുന്നില്ല എന്നുള്ളതാണ് അവസ്ഥ. നിര്‍മ്മാതാവിന് കുറച്ചുകൂടി പ്രാധാന്യം വേണമെന്ന് തോന്നിയ സിനിമയായിരുന്നു സീതാകല്യാണമെന്ന് താരം പറയുന്നു. ഏതാണ് അങ്ങനെയുള്ള സിനിമയെന്ന് ചോദിച്ചപ്പോള്‍ ഞാനത് ഓര്ത്തതേയുള്ളൂവെന്നായിരുന്നു താരം പറഞ്ഞത്. സുരേഷ് കുമാറിനൊപ്പം ഈ സിനിമയുടെ സെറ്റില്‍ പോയ അനുഭവത്തെക്കുറിച്ചും താരം വാചാലയായിരുന്നു.

ജ്യോതികയും സുകുമാരിയും
ഗീതുമോഹന്‍ദാസും ജ്യോതികയും സംസാരിച്ചിരിക്കുകയായിരുന്നു അപ്പോള്‍. അന്നാണ് ആദ്യമായി ജ്യോതികയെ കാണുന്നത്. ജ്യോതികയ്ക്കും എന്നെ അറിയാന്‍ വഴിയില്ല. അവര്‍ തമിഴില്‍ വന്നതാണ്. മലയാളത്തിലെ വലിയൊരു ആര്ടിസ്റ്റാണ് ഞാനെന്നുള്ളത് അവര്‍ അറിയാന്‍ വഴിയില്ല. ജ്യോതികയ്ക്ക് എന്റെ തമിഴ് സിനിമകളെക്കുറിച്ചൊന്നും ജ്യോതികയ്ക്ക് അറിയണമെന്നില്ല. ഗീതു വന്ന് ഞങ്ങളോട് രണ്ടാളോടും സംസാരിച്ചിരുന്നു.

ക്ഷമാപണം
സുകുമാരി ചേച്ചിയും മനോരമ ചേച്ചിയും അവിടെയുണ്ടായിരുന്നു. അവരെ കാണാനായാണ് ഞാന്‍ അന്ന് ലൊക്കേഷനിലേക്ക് പോയതെന്നും മേനക പറയുന്നു. അപൂര്‍വ്വമായി മാത്രമാണ് ലൊക്കേഷനിലേക്ക് പോവാറുള്ളത്. അവരോട് സംസാരിച്ചിരുന്നു. അത് കഴിഞ്ഞ് ഞാന്‍ പുറത്തേക്ക് പോയിരുന്നു. നോക്കുമ്പോള്‍ സുരേഷേട്ടന് പുറത്ത് നില്‍ക്കുകയായിരുന്നു. ഞാന്‍ പറഞ്ഞപ്പോഴായിരുന്നു കസേര കൊടുത്തത്. അപ്പോഴാണ് ജ്യോതിക ഓടി അരികിലേക്കെത്തിയത്. സോറി മാം, എനിക്ക് അറിയില്ലായിരുന്നു. സുകുമാരി ആന്റിയാണ് ഞാന്‍ ആരാണെന്നുള്ളത് പറഞ്ഞത്.

സുകുമാരി ചേച്ചിയെക്കുറിച്ച്
ആരാണെന്നറിയാത്തതിനാലാണ് അവിടെ അങ്ങനെ ഇരുന്നത്. ക്ഷമ ചോദിക്കുന്നുവെന്നുമായിരുന്നു ജ്യോതിക പറഞ്ഞത്. സുകുമാരി ചേച്ചിയെക്കുറിച്ചുള്ള മതിപ്പ് കൂടുകയായിരുന്നു. രണ്ട് കാര്യമാണ് ചേച്ചി ചെയ്തത്. ചേച്ചിക്ക് ഇത് പറയണമെന്നൊന്നുമില്ല. ജ്യോതികയോട് ഞാനാരാണെന്നുള്ളത് പറഞ്ഞു. അതുപോലെ തന്നെ എനിക്ക് കിട്ടേണ്ട ബഹുമാനം മേടിച്ച് തന്നു. അവര്‍ അറിഞ്ഞോണ്ടല്ല അത് ചെയ്തത്. ഇതാണ് സീനിയര്‍ ആര്ടിസ്റ്റിന്റെ ഗുണങ്ങളെന്നും മേനക പറയുന്നു.