Don't Miss!
- News
ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ വന്‍ തീപ്പിടുത്തം, 14 മരണം, മരിച്ചവരില്‍ 3 കുട്ടികളും
- Lifestyle
ഓരോ രാശിക്കാരും പണം ഇപ്രകാരം സൂക്ഷിക്കൂ: ഫലം നിങ്ങളെ അതിശയിപ്പിക്കും
- Automobiles
ടൊയോട്ട പ്രേമികളെ സന്തോഷവാർത്ത; ക്രിസ്റ്റ സ്വന്തമാക്കാം ഉടൻ തന്നെ
- Travel
തെയ്യങ്ങളുടെയും താലപ്പൊലിയുടെയും കുംഭമാസം..കേരളത്തിലെ ഫെബ്രുവരി ആഘോഷങ്ങൾ
- Sports
IND vs AUS: സെലക്ടര്‍മാര്‍ കണ്ണുപൊട്ടന്മാരോ? തലപ്പത്തുള്ള സഞ്ജുവില്ല! പകരം ഭരതും ഇഷാനും
- Technology
രണ്ടും കൽപ്പിച്ചുതന്നെ! നിരക്ക് കുറച്ച് പുതിയ പ്ലാൻ ഇറക്കി വിഐ, ആവേശക്കൊടുമുടിയിൽ വരിക്കാർ
- Finance
യുപിഐ പണമിടപാടിന് പേടിഎം ആണോ ഉപയോഗിക്കുന്നത്; ക്യാഷ്ബാക്ക് നേടാന്‍ ചെയ്യേണ്ടത് ഇപ്രകാരം
സൂര്യയ്ക്കൊപ്പം അഭിനയിക്കുന്നത് എളുപ്പമുള്ള കാര്യമല്ലെന്ന് ജ്യോതിക! ഇതാണ് കാരണം ഇതാണെന്നും താരം!
നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവിലായി തമ്പി തിയേറ്ററുകളിലേക്ക് എത്തുകയാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന സിനിമ തുടക്കം മുതല്‍ത്തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. കൈദിക്ക് ശേഷം കാര്‍ത്തി നായകനായെത്തുന്ന ചിത്രമാണിത്. കരിയറില്‍ ഇതാദ്യമായി കാര്‍ത്തിക്കൊപ്പം അഭിനയിക്കാനുള്ള അവസരം ജ്യോതികയെ തേടിയെത്തിയതും തമ്പിയിലൂടെയാണ്. തന്റെ സഹോദരനും സൂര്യയുടെ സഹോദരനുമൊക്കെയായി ഇത് ശരിക്കും തനിക്കും കുടുംബ ചിത്രമാണെന്നും ഇമോഷണലായാണ് ഇതിനെ കാണുന്നതെന്നും ജ്യോതിക പറഞ്ഞിരുന്നു. തമ്പി ഓഡിയോ ലോഞ്ചിന്റെ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.
സ്ക്രീനില്‍ മികച്ച ജോഡികളായി അഭിനയിച്ചുവരുന്നതിനിടയിലായിരുന്നു സൂര്യയും ജ്യോതികയും പ്രണയത്തിലായത്. വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്ത ജ്യോതിക വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തിരികെയെത്തിയത്. ഭാര്യയുടെ രണ്ടാംവരവിന് ശക്തമായ പിന്തുണ നല്കി സൂര്യയും ഒപ്പമുണ്ടായിരുന്നു. തമ്പിയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് അടുത്തിടെ താരങ്ങള്‍ കേരളത്തിലേക്ക് എത്തിയിരുന്നു. ജീത്തു ജോസഫ് ചിത്രത്തില്‍ നിഖില വിമലും പ്രധാന വേഷത്തിലെത്തുന്നുണ്ട്. കാര്‍ത്തിക്കൊപ്പമുള്ള അഭിനയം രസകരമായിരുന്നുവെന്നായിരുന്നു ജ്യോതിക പറഞ്ഞത്. ഇതിനിടയിലായിരുന്നു താരത്തോട് സൂര്യയ്ക്കൊപ്പം അഭിനയിക്കുന്നതിനെക്കുറിച്ച് ചോദിച്ചത്. സൂര്യയോ, കാര്‍ത്തിയോ ഇവരിലാര്‍ക്കൊപ്പം അഭിനയിക്കാനാണ് പ്രയാസമെന്ന് ചോദിച്ചപ്പോള്‍ ജ്യോതിക നല്കിയ മറുപടി വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

സഹോദരന്മാരുടെ സിനിമ
റെനില്‍ ഡിസില്‍വ, മണികണ്ഠന് എന്നിവര്‍ ചേര്‍ന്നാണ് തമ്പിയുടെ തിരക്കഥ ഒരുക്കിയതെന്ന് ജീത്തു ജോസഫ് പറഞ്ഞിരുന്നു. വയാകോം 18 സ്റ്റുഡിയോസും സൂരജ് സാധനയും ചേര്‍ന്നായിരുന്നു സിനിമ നിര്‍മ്മിക്കുന്നത്. ജ്യോതികയുടെ സഹോദരനാണ് സൂരജ് സാധന. ക്യാമറയ്ക്ക് മുന്നില്‍ മാത്രമല്ല പിന്നിലും സഹോദരനുള്ളതും ചിത്രത്തിന് തമ്പി എന്ന പേര് നല്‍കിയതിലും സന്തുഷ്ടയാണ് താനെന്ന് വ്യക്തമാക്കി ജ്യോതിക എത്തിയിരുന്നു.

സൂര്യയോ കാര്‍ത്തിയോ?
സഹോദരനാണോ അതോ ഭര്‍ത്താവിനൊപ്പമുള്ള അഭിനയമാണോ ബുദ്ധിമുട്ടെന്ന ചോദ്യവും ഇതിനിടയില്‍ ജ്യോതികയ്ക്ക് നേരെ ഉയര്‍ന്നുവന്നിരുന്നു. സൂര്യയ്ക്കൊപ്പം അഭിനയിക്കാന്‍ ബുദ്ധിമുട്ടാണെന്നുള്ള ഉത്തരമായിരുന്നു ജ്യോതിക നല്‍കിയത്.സൂര്യയ്ക്കൊപ്പം അഭിനയിക്കുമ്പോള്‍ ധാരാളം വഴക്കുണ്ടാവും. നമ്മുടെ വീട്ടില്‍ എങ്ങനെയാണോ വഴക്കുണ്ടാവുന്നത്. അത് പോലെയായിരിക്കും അവസ്ഥ. പുരുഷന് പൊണ്ടാട്ടി പോലെയെന്നായിരുന്നു ജ്യോതികയുടെ മറുപടി.

സൂര്യയുടെ ഡയലോഗ്
ഗ്ലിസറിന്‍ ഇല്ലാതെ അഭിനയിക്കുകയെന്നത് തതന്നെ സംബന്ധിച്ച് ദുഷ്കരമായ കാര്യമാണെന്നും കാര്‍ത്തിക്ക് അത് കൂളായി ചെയ്യാനാവുമെന്നും സൂര്യ പറഞ്ഞിരുന്നു. കഥയ്ക്കാണ് താന്‍ പ്രാധാന്യം നല്‍കുന്നതെന്നും. കഥയാണ് അത്തരത്തില്‍ അഭിനയിക്കാനുള്ള അവസരം നല്‍കുന്നത്. കഥ നല്ലതായിരിക്കണം, ഇമോഷണല്‍ രംഗങ്ങളുണ്ടായിരിക്കണം. എന്നാലേ വര്ക്കൗട്ടാവൂയെന്നുമായിരുന്നു താരം പറഞ്ഞത്. തമ്പിയില്‍ എല്ലാ താരങ്ങള്‍ക്കും അവരവരുടേതായ പ്രാധാന്യമുണ്ടെന്നുമായിരുന്നു സംവിധായകന് പറഞ്ഞത്.

ഉര്‍വശിയെക്കുറിച്ച്
ലേഡി കമല്‍ എന്നാണ് പലപ്പോഴും ജ്യോതികയെ വിശേഷിപ്പിക്കാറുള്ളത്. എന്നാല്‍ തന്നെ സംബന്ധിച്ചിടത്തോളം ലേഡി കമല്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഏകവ്യക്തി ഉര്‍വശി മാഡമാണെന്നും താരം പറയുന്നു. ജ്യോതികയുടെ അഭിനയം ഗംഭീരമാണെന്നും കഥാപാത്രത്തിനായി താരം നല്കുന്ന ഡെഡിക്കേഷന് തന്നെ അത്ഭുതപ്പെടുത്തിയെന്നും ജീത്തു ജോസഫും പറഞ്ഞിരുന്നു. ഒരു സീനില്‍ അഭിനയിക്കുന്നതിന് മുന്‍പ് ജ്യോതിക സ്വന്തമായി പ്രിപ്പറേഷന്‍സ് നടത്താറുണ്ട്.

കരുതിയിരുന്നില്ല
സഹോദരന്റെ സിനിമയില്‍ സൂര്യയുടെ സഹോദരനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷമുണ്ട്. ഇങ്ങനെയൊക്കെ നടക്കുമെന്നൊന്നും കരുതിയിരുന്നില്ല. ആ സിനിമയ്ക്ക് തമ്പി എന്ന പേര് തന്നെ വന്നതിലും അതിയായ സന്തോഷമുണ്ട്. കാര്ത്തി്ക്കും ജ്യോതികയ്ക്കും പ്രാധാന്യമുണ്ടെന്നറിഞ്ഞിട്ടും ഈ സിനിമ സ്വീകരിച്ചതിനെക്കുറിച്ചായിരുന്നു നിഖില വിമലിനോട് ചോദിച്ചത്. വലിയ ആര്‍ടിസ്റ്റുകളും ടെക്നീഷ്യന്മാരുമൊക്കെയുള്ള സിനിമയിലെ അവസരം എങ്ങനെയാണ് വേണ്ടെന്ന് വെക്കുന്നത്. തനിക്ക് പെര്‍ഫോം ചെയ്യാന്‍ സ്പേസുണ്ടാവുമോയെന്ന ആശങ്കയുണ്ടായിരുന്നു. എന്നാല്‍ അത് പിന്നീട് മാറിയെന്നുമായിരുന്നു നിഖില വിമല്‍ പറഞ്ഞത്.
-
'പത്ത് വർഷത്തെ പ്രണയം, ഞങ്ങളുടേത് സൂഫിയോ ശാകുന്തളം പോലെയോ അല്ല; പക്ഷേ രസകരമായ ഒരു കാര്യമുണ്ട്!': ദേവ് മോഹൻ
-
സംവിധായകന് തള്ളി വെള്ളത്തിലിട്ടു, അടിയൊഴുക്കില്‍ പെട്ടു; കലയ്ക്ക് വേണ്ടി ചെയ്ത ത്യാഗമെന്ന് ചന്ദ്ര
-
ലാലേട്ടന്റെ കൂടെ സിംഗപ്പൂരില്‍ പോയവനെ പോലീസ് അകത്താക്കി; കാരണമായത് മൂന്ന് ചോദ്യങ്ങള്‍!