»   » അസിനെ കാണാന്‍ കൊതിച്ച് കോളിവുഡ്

അസിനെ കാണാന്‍ കൊതിച്ച് കോളിവുഡ്

Posted By: Staff
Subscribe to Filmibeat Malayalam
മലയാളത്തിലാണ് തുടക്കം കുറിച്ചതെങ്കിലും അസിനെ അസിനാക്കി മാറ്റിയത് തമിഴകമാണ്. പക്ഷേ ആ തമിഴകത്തിന് ഇപ്പോള്‍ അസിനെ കാണാന്‍ തന്നെ കിട്ടുന്നില്ലെന്ന പരാതിയാണ്. ഇപ്പോള്‍ കുറച്ചുകാലമായി ബോളിവുഡില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്ന അസിനെ കാണാന്‍ ആഗ്രഹിച്ചിരിക്കുകയാണത്രേ തമിഴ് ആരാധകര്‍.

ബോളിവുഡില്‍ സല്‍മാന്‍ ഖാന്റെയും അക്ഷയ്കുമാറിന്റെയുമെല്ലമാമൊപ്പം നായികയായി മുന്നേറുകയാണ് ഈ താരം. വളരെ അടുക്കം ചിട്ടയോടും കൂടി കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്ന അസിന്‍ ഇതേവരെ ഒരു സംവിധായകനെയും പിണക്കുകയോ ബുദ്ധിമുട്ടിയ്ക്കുകയോ ചെയ്തതായി ആരോപണം ഉണ്ടായിട്ടില്ല.

വിജയുടെ നായികയായി അഭിനയിച്ച കാവലന്‍ ആണ് അസിന്‍ അവസാനമായി അഭിനയിച്ച തമിഴച്ചിത്രം. ഇതിനുശേഷം തമിഴില്‍ ഒറ്റപ്പടത്തില്‍പ്പോലും അസിന്‍ എത്തിയിട്ടില്ല, ഹിന്ദിയിലെ തിരക്കുകള്‍ കാരണം അസിന് തമിഴ് പടങ്ങള്‍ സ്വീകരിക്കാന്‍ കഴിയുന്നില്ലെന്നതാണ് സത്യം. ഹിന്ദിയില്‍ കല്ലാഡി 786 ആയാണ് അസിന്‍ നായികയായി പ്രദര്‍ശനത്തിനെത്തിയ അവസാനചിത്രം, ഇപ്പോള്‍ അക്ഷയ്കുമാറുമൊത്തുള്ള ചിത്രത്തിന്റെ തിരക്കുകളിലാണ് താരം.

എത്ര ബിഗ്ബജറ്റ് ചിത്രമായാലും നായിക റോള്‍ അസിന്റെ കയ്യില്‍ ഭദ്രമാണെന്നാണ് ബോളിവുഡിലെ സംസാരം. പക്ഷേ ഇത്രയൊക്കെ നല്ലപേരുണ്ടെങ്കിലും തന്റെ കരിയറില്‍ താന്‍ സംതൃപ്തയല്ലെന്നാണ് താരം പറയുന്നത്. തന്റെ കഴിവ് പൂര്‍ണമായും പ്രയോജനപ്പെടുത്തുന്ന തരത്തിലുള്ള ഒരു വേഷവും തനിയ്ക്ക് ഇതേവരെ ലഭിച്ചിട്ടില്ലെന്ന് അസിന്‍ പറയുന്നു, ട്വീറ്ററിലൂടെയാണ് അസിന്റെ തന്റെ കരിയറിനെ ഇത്തരത്തില്‍ വിലയിരുത്തിയിരിക്കുന്നത്.

മാത്രമല്ല തന്റെ കഴിവിനെ പൂര്‍ണമായും ഉപയോഗിക്കാന്‍ കഴിയുന്നൊരു സ്വപ്‌നം വേഷം കാത്തിരിക്കുകയാണ് താനെന്നും താരം ട്വീറ്റ് ചെയ്തിട്ടുണ്ട്. താന്‍ വമ്പന്‍ താരങ്ങളുടെ അതായത് സൂപ്പര്‍താരങ്ങളുടെ നായികയായി മാത്രമേ അഭിനയിക്കൂ എന്ന തരത്തിലുള്ള പ്രചരണങ്ങളെ അസിന്‍ എതിര്‍ത്തിട്ടുണ്ട്. ഇതിലൊന്നും കഴമ്പില്ലെന്നും നല്ല വേഷങ്ങള്‍ കാത്തിരിക്കുകയാണ് താനെന്നുമാണ് അസിന്‍ പറയുന്നത്. എന്തായാലും തന്നെ കാണാനായി കാത്തിരിക്കുന്ന കോളിവുഡ് ആരാധകരെ ഇനിയും അധികം കാലം അസിന്‍ നിരാശരാക്കില്ലെന്ന് കരുതാം.

English summary
It is very obvious that Asin Thottumkal, the charm of Kollywood not too long ago, is missing here in the recent times. She is busy shaping her career up North, making a presence by starring alongside the Khans and Kumars.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam