»   »  മണിരത്‌നത്തിന്റെ പുതിയ ചിത്രത്തില്‍ കാര്‍ത്തിയുടെ ലുക്ക് വൈറലാകുന്നു

മണിരത്‌നത്തിന്റെ പുതിയ ചിത്രത്തില്‍ കാര്‍ത്തിയുടെ ലുക്ക് വൈറലാകുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

വളരെ പ്രണയാദ്രമായിരുന്നു മണിരത്‌നത്തിന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍. കാര്‍ത്തിയും ബോളിവുഡ് താരം അതിഥി റാവും ഹൈദാരിയും താരജോഡികളായി എത്തുന്ന ചിത്രത്തിന് കാട്ര് വെളിയിടൈ എന്നാണ് പേരിട്ടത്.

കാര്‍ത്തിയും അതിഥി റാവു ഹൈദാരിയും എങ്ങനെയാണ് പ്രണയത്തിലാവുന്നത്?

ഇപ്പോള്‍ ചിത്രത്തിലെ കാര്‍ത്തിയുടെ ലുക്കാണ് സംസാര വിഷയം. ക്ലീന്‍ ഷേവ് ചെയ്ത് ഒരു പതിനെട്ടുകാരന്റെ ഗെറ്റപ്പിലാണ് കാര്‍ത്തി ചിത്രത്തില്‍ എത്തുന്നത്. ആദ്യമായി കാര്‍ത്തി ക്ലീന്‍ ഷേവ് ചെയ്തു അഭിനയിക്കുന്നു എന്നതാണ് ആരാധകരില്‍ ആവേശം നിറയ്ക്കുന്നത്.

 karthi-in-katru-veliyidai

പൈലറ്റിന്റെ വേഷത്തില്‍ കാര്‍ത്തിയും ഡോക്ടറായി നായിക അതിഥി റാവു ഹൈദാരിയും എത്തുന്നു. യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ഒരു മനോഹര പ്രണയ ചിത്രമായിരിക്കും കാട്ര് വെളിയിടൈ എന്നാണ് വിവരം.

ചിത്രത്തിന്റെ ആദ്യ ഘട്ട ഷൂട്ടിങ് ചെന്നൈയില്‍ പൂര്‍ത്തിയായി. അറുപത് ശതമാനം ചിത്രീകരണവും പൂര്‍ത്തിയാക്കിയ ചിത്രത്തില്‍ ഡല്‍ഹി ഗണേഷ്, ശ്രദ്ധ ശ്രീനാഥ്, ആര്‍ജെ ബാലാജി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്. മലയാളത്തിന്റെ പ്രിയ നടി കെപിഎസി ലളിതയും താരനിരയിലുണ്ട്.

English summary
Actor Karthi, for most part of film-maker Mani Ratnam's upcoming Tamil romantic-drama Kaatru Veliyidai, will be seen sporting a clean-shaven look. He will also be seen sporting a stubble in some crucial scenes.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam