»   » ആ പാട്ടിന് മുന്നേ ഇതാ കുറച്ച് കല്യാണ പാട്ടുകള്‍!!! മണിരത്‌നത്തിന്റെ പാട്ടിനുമുണ്ട് പ്രമോഷന്‍!!!

ആ പാട്ടിന് മുന്നേ ഇതാ കുറച്ച് കല്യാണ പാട്ടുകള്‍!!! മണിരത്‌നത്തിന്റെ പാട്ടിനുമുണ്ട് പ്രമോഷന്‍!!!

Posted By: Karthi
Subscribe to Filmibeat Malayalam

മണി രത്‌നം ചിത്രങ്ങള്‍ എപ്പോഴും ചില പ്രത്യകതകള്‍ കാത്തു സൂക്ഷിക്കാറുണ്ട്. തന്റെ പുതിയ ചിത്രത്തിലും അതുപോലെ ചില പ്രത്യേകതകളുമായാണ് മണിരത്‌നത്തിന്റെ വരവ്. ഒടുവിലറങ്ങിയ ചിത്രങ്ങളൊന്നും പ്രതീക്ഷച്ചത്ര വിജയമായിരുന്നില്ല. അല്പമെങ്കിലും ആശ്വാസമായത് ഓകെ കണ്‍മണിയായിരുന്നു. തന്റെ പുതിയ ചിത്രത്തിന്റെ മൂന്നാമത്തെ ഗാനത്തിന്റെ വരവറിയിച്ചുകൊണ്ടാണ് പുതിയ പ്രമോഷന്‍.

കാര്‍ത്തിയും അതിഥി റാവു ഹൈദാരിയും പ്രധാന വേഷത്തിലെത്തുന്ന കാട്രു വെളിയിടെ എന്ന ചിത്രത്തിനായാണ്ഈ പ്രമോഷന്‍. ചിത്രത്തിന്റെ മൂന്നാമത്തെ ഗാനം റിലീസിന് തയാറെടുക്കുകയാണ്. മാര്‍ച്ച് ഒന്നിനാണ് ഗാനത്തിന്റെ യുടൂബ് റിലീസ്. എആര്‍ റഹ്മാനാണ് സംഗീതം. സാരത്ത് വന്തീലിയ, കാട്രു വെളിയിടെ എന്നീ ഹാഷ് ടാഗുകളോടെയാണ് വീഡിയോകള്‍ ട്വീറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

എആര്‍ റഹ്മാന്‍ സംഗീതം നല്‍കുന്ന ചിത്രത്തിലെ രണ്ട് ഗാനങ്ങള്‍ ഇതിനോടകം പുറത്തിറങ്ങി കഴിഞ്ഞു. വാലന്‍ന്റൈന്‍സ് ദിനത്തിലായിരുന്നു രണ്ടാമത്തെ ഗാനത്തിന്റെ റിലീസ്. വാന്‍ വരുവാന്‍ എന്ന പ്രണയ ഗാനത്തിന്റെ പ്രമോ വീഡിയോ ആയിരുന്നു അന്ന് പുറത്തിറക്കിയത്. ഗാനം വളരെ വേഗം വൈറലായി.

സാരട്ട് വണ്ടിയിലാ എന്ന ഗാനത്തിനായാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. മാര്‍ച്ച് ഒന്നിന് പുറത്തിറങ്ങുന്ന ഗാനം ഒരു വിവാഹ ഗാനമാണെന്നാണ് സൂചന. ഇതിന് മുന്നോടിയായി ഓകെ കണ്‍മണി, ദില്‍സെ, ഗുരു, അലൈപായുതേ എന്നീ ചിത്രങ്ങളിലെ വിവാഹ രംഗങ്ങളുടെ വീഡിയോയാണ് പ്രമോയായി മദ്രാസ് ടാക്കീസ് പുറത്ത് വിട്ടിരിക്കുന്നത്.

ദുല്‍ഖര്‍ സല്‍മാനും നിത്യാ മേനോനും പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു ഓകെ കണ്‍മണി. ചിത്രത്തില്‍ ദുല്‍ഖറും നിത്യയും തമ്മിലുള്ള വിവാഹത്തിന്റെ 23 സെക്കന്റ് വീഡിയോയാണ് പുറത്ത് വിട്ടിരിക്കുന്നത്.

ഷാരുഖ് ഖാന്‍, മനീഷ് കൊയിരാള, പ്രീതി സിന്റ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 1998ല്‍ ഒരിക്കിയ ചിത്രമാണ് ദില്‍ സേ. ചിത്രത്തിലെ സൂപ്പര്‍ ഹിറ്റായ നെഞ്ചിനിലെ നെഞ്ചിനിലെ എന്ന ഗാനത്തിലെ വിവാഹ രംഗമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

മാധവനും ശാലിനിയും പ്രധാന കഥാപാത്രങ്ങളായി എത്തിയ പ്രണയ ചിത്രമായിരുന്നു അലൈപായുതെ. സിനിമയും അതിലെ ഗാനങ്ങളും സൂപ്പര്‍ ഹിറ്റായി. ചിത്രത്തില്‍ മാധവനും ശാലിനിയും തമ്മിലുള്ള വിവാഹ രംഗമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഐശ്വര്യ റായ്, അഭിഷേക് ബച്ചന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ഗുരു. ഗുരുവില്‍ ഐശ്വര്യ റായ് അഭിഷേക് ബച്ചന്‍ വിവാഹ രംഗം ഉള്‍ക്കൊള്ളുന്ന വീഡിയോയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

English summary
Thrid song of Manirathnam new movie Kaatru Veliyidai will release on March First. As the promotion of the song the post wedding songs from his old movie in Twitter.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam