»   » പ്രണയവും സംഗീതവും ഇഴചേര്‍ന്ന മണിരത്‌നം ചിത്രത്തിന്റെ ട്രെയിലര്‍!!! എആര്‍ റഹ്മാന്‍ മാജിക്ക്!!!!

പ്രണയവും സംഗീതവും ഇഴചേര്‍ന്ന മണിരത്‌നം ചിത്രത്തിന്റെ ട്രെയിലര്‍!!! എആര്‍ റഹ്മാന്‍ മാജിക്ക്!!!!

By: Karthi
Subscribe to Filmibeat Malayalam

പാട്ടുകള്‍ക്ക പിന്നാലെ മണിരത്‌നം ചിത്രത്തിലെ ട്രെയിലറും പുറത്തിറങ്ങി. പാട്ടുകള്‍ ഏറ്റെടുത്ത ആരാധകര്‍ ചിത്രത്തിന്‍ ട്രെയിലറും ഏറ്റെടുത്തു. കാര്‍ത്തിയും അതിഥിയും നായികാ നായകന്മാരായി എത്തുന്ന കാട്ര് വെളിയിടൈയുടെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത് എആര്‍ റഹ്മാനാണ്.

പ്രണയവും ആകാംഷയും നിറഞ്ഞു നില്‍ക്കുന്ന ട്രെയിലറാണ് പുറത്ത് വന്നിരിക്കുന്നത്. ട്രെയിലറില്‍ കാര്‍ത്തിയും അതിഥിയുമാണ് പ്രധാന താരങ്ങളായി എത്തുന്നത്. ചിത്രത്തിന്റെ മൂന്ന് ഗാനങ്ങള്‍ ഇതിനകം പുറത്തിറങ്ങി കഴിഞ്ഞു.

പ്രണയും സംഗീതവും ഇഴചേരുന്ന ചിത്രമായിരിക്കും കാട്ര് വെളിയിടൈ എന്നാണ് ലഭിക്കുന്ന സൂചന. പൈലറ്റിന്റെ വേഷമാണ് കാര്‍ത്തിക്ക്. ഡോക്ടറും പൈലറ്റും തമ്മിലുള്ള പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം. എന്നാല്‍ പ്രണയം മാത്രമല്ല ചിത്രത്തിലുള്ളതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.

ചിത്രത്തിന്റെ ട്രെയിലര്‍ ഫേസ്ബുക്ക് ലൈവിലൂടെയാണ് പുറത്തിറക്കിയിരിക്കുന്നത്. ഫേസ്ബുക്കില്‍ ലൈവില്‍ മണിരത്‌നവും എആര്‍ റഹ്മാനും എത്തുന്നു. ചിത്രത്തിന്റെ സംഗീതം തന്റെ ഫോണിലെ പിയാനയില്‍ ഒരുക്കിയിതിനേക്കുറിച്ചു എആര്‍ റഹ്മാന്‍ പറയുന്നുണ്ട്. മണിരത്‌നവും എആര്‍ റഹ്മാനും തമ്മിലുള്ള സംഭാഷണമാണ് ഫേസ്ബുക്ക് ലൈവില്‍.

മണിരത്‌നം ഒരുക്കുന്ന 25ാമത്തെ ചിത്രമാണ് കാട്ര് വിളൈയിടെ. ദുല്‍ഖറും നിത്യാമേനോനും പ്രധാന വേഷത്തിലെത്തിയ ഓകെ കണ്‍മണിയായിരുന്നു ഒടുവിലിറങ്ങിയ ചിത്രം. മദ്രാസ് ടാക്കീസിന്റെ ബാനറില്‍ മണിരത്‌നം തന്നെയാണ് ചിത്രം നിര്‍മിക്കുന്നതും. തമിഴ്, തെലുങ്ക്, മലയാളം എന്നിങ്ങനെ മൂന്ന് ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുന്നത്.

മഹാകവി ഭാരതിയാരുടെ ഒരു കവിതയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് സിനിമയ്ക്ക് 'കാട്ര് വെളിയിടെ' എന്ന പേര് നല്‍കിയത്. മണിരത്‌നം-എആര്‍ റഹ്മാന്‍ കൂട്ടുകെട്ടില്‍ പ്രക്ഷകര്‍ക്ക് എന്നും മനോഹര ഗാനങ്ങളാണ് ലഭിച്ചിട്ടുള്ളത്. ഈ കൂട്ടുകെട്ടിന്റെ പുതിയ ചിത്രത്തിനും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.

ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കിയ ഫേസ്ബുക്ക് ലൈവ് കാണാം.

ട്രെയിലർ കാണാം...

English summary
Manairathnam's 25th movie Kaatru Veliyidai trailer released. Manairathnam and AR Rahan together released trailer through Fcaebook live.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam