»   » കിടിലന്‍ ലുക്കില്‍ രജനികാന്ത്, കബലിയുടെ പുതിയ പോസ്റ്റര്‍

കിടിലന്‍ ലുക്കില്‍ രജനികാന്ത്, കബലിയുടെ പുതിയ പോസ്റ്റര്‍

Posted By:
Subscribe to Filmibeat Malayalam

രജനികാന്ത് അധോലോകനായി എത്തുന്ന കബലിയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. രജനിയുടെ 159ാം ചിത്രം കൂടിയായ കബലി സംവിധാനം ചെയ്യുന്നത് പ രഞ്ജിത്താണ്. രാധിക ആപ്‌തെയാണ് ചിത്രത്തില്‍ രജനികാന്തിന്റെ നായിക.

ചെന്നൈ മാഫിയ ഡോണ്‍ എന്ന കഥാപാത്രത്തെയാണ് രജനികാന്ത് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചെന്നൈ മൈലാപ്പൂര്‍ സ്വദേശിയായ കബലീശ്വരന്‍ അധോലോക നേതാവായി മാറുന്നു. തുടര്‍ന്ന് മലേഷ്യയിലേക്ക് ചേക്കേറുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിന്റെ പോസ്റ്റര്‍ കാണൂ..

kabali

രജനികാന്തിന്റെ ഭാര്യാ വേഷമാണ് രാധിക ആപ്ത അവതരിപ്പിക്കുന്നത്. കിഷോര്‍, കലൈയരസന്‍, ദിനേഷ്, ധന്‍സിക റിത്വിക് എന്നിവര്‍ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിക്കും. കലൈ പുലി എസ് താണുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ശങ്കറിന്റെ എന്തിരന്‍ രണ്ടാം ഭാഗത്തിലാണ് രജനി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഡല്‍ഹിയിലായി ചിത്രത്തിന്റെ ഷൂട്ടിങ് നടന്നു വരികയാണ്. ബോളിവുഡ് താരം അക്ഷയ് കുമാറാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

English summary
Kabali new poster out.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam