»   » ഉത്തമ വില്ലനില്‍ കമല്‍-കാജല്‍ ലിപ് ലോക്

ഉത്തമ വില്ലനില്‍ കമല്‍-കാജല്‍ ലിപ് ലോക്

Posted By:
Subscribe to Filmibeat Malayalam

സ്വന്തം ചിത്രങ്ങള്‍ ഏറ്റവും മനോഹരമാക്കാനായി എന്തും ചെയ്യാന്‍ തയ്യാറാകുന്ന താരമാണ് ഉലകനായകന്‍ കമല്‍ ഹസ്സന്‍. കഥാപാത്രങ്ങള്‍ക്ക് ചേരുന്ന മേക്കപ്പിന്റെ കാര്യത്തിലായാലും സംഘട്ടനം പോലുള്ള രംഗങ്ങളുടെ കാര്യത്തിലായാലും എന്ത് റിസ്‌ക് എടുക്കാനും എത്ര സമയം ചെലവഴിയ്ക്കാനും തയ്യാറാകാറുള്ള കമലിന്റെ അര്‍പ്പണ മനോഭാവം പ്രശസ്തമാണ്. ഇതേ പോലെതന്നെ ചിത്രങ്ങളില്‍ കിടപ്പറ സീനുകളും ചുംബന സീനുകളുമുണ്ടെങ്കിലും അവ മറ്റാരെക്കാളും മനോഹരമായി ചെയ്യാനും കമല്‍ ശ്രമിക്കാറുണ്ട്.

കമല്‍ ചിത്രങ്ങളിലെ ചുംബനസീനുകളും കിടപ്പറ സീനുകളുമെല്ലാം പലവട്ടം വാര്‍ത്തയാവുകയും വിവാദങ്ങളില്‍പ്പെടുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ വീണ്ടുമൊരു ചുംബനസീനില്‍ കമല്‍ അഭിനയിക്കാന്‍ പോകുന്നുവെന്നാണ് സൂചന. സുഹൃത്ത് രമേശ് അരവിന്ദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലായിരിക്കും കമല്‍ ഹാസന്‍ നായികയുമായി ചുണ്ടോട് ചുണ്ട് ചേര്‍ക്കുകയെന്നാണ് സൂചന. ഇത്തവണ കമല്‍ ഹസന്റെ ചുംബനസീനിലുണ്ടാവുക കാജല്‍ അഗര്‍വാളാണെന്നും സൂചനയുണ്ട്. ഉത്തമ വില്ലന്‍ എന്നാണ് ഈ ചിത്രത്തിന് പേരിട്ടിരിക്കുന്നത്. കുറച്ചധികം സെക്കന്റുകള്‍ നീലുന്നതായിരിക്കും കമല്‍-കാജല്‍ ചുംബനം എന്നാണ് കേള്‍ക്കുന്നത്.

Kajal accepts kiss scene with Kamal

ലിപ്-ലോക് ഉള്‍പ്പെടെ ഏറെ റൊമാന്റിക് രംഗങ്ങളുള്ള ചിത്രമായിരിക്കുമിതെന്നാണ് റിപ്പോര്‍ട്ടുകള്‍, തിരുപ്പതി ബ്രദേഴ്‌സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. നേരത്തേ ഈ ചിത്രത്തിന് നല്‍കാനായി കാജല്‍ അഗര്‍വാളിന് ഡേറ്റില്ലെന്നും അതുകൊണ്ട് വേറെ ഏതെങ്കിലും നടിമാരാകും നായികയാവുകയെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് കാജല്‍ തന്നെയാണ് ചിത്രത്തിലെ നായിക. കമലുമായി ഗാഢ ചുംബനരംഗത്ത് അഭിനയിക്കാമെന്ന് കാജല്‍ സമ്മതിച്ചിട്ടുണ്ടെന്നും കേള്‍ക്കുന്നു.

English summary
Ulaganayakan Kamal Hassan and Kajal Agarwal to loch thier lips in Ramesh Aravinds new film Uthama Villain

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam