»   » വിമര്‍ശകരുടെ വായടപ്പിക്കാന്‍ കാജല്‍

വിമര്‍ശകരുടെ വായടപ്പിക്കാന്‍ കാജല്‍

Posted By:
Subscribe to Filmibeat Malayalam
Kajal agarwal,
കാജല്‍ അഗര്‍വാളിന് ഇപ്പോള്‍ കൈനിറയെ ചിത്രങ്ങളാണ്. തമിഴിലും തെലുങ്കിലും മാത്രമല്ല ബി ടൗണിലും പറന്ന് നടന്ന് അഭിനയിക്കുകയാണ് നടി. കാജലിന് അഭിനയം അറിയില്ലെന്ന് പരിഹസിച്ചവര്‍ക്ക് തന്റെ സിനിമകളിലൂടെ മറുപടി നല്‍കാനാണ് നടിയുടെ തീരുമാനം.

സൂര്യയ്‌ക്കൊപ്പം മാട്രാന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ച നടി ഇനി വിജയ്‌ക്കൊപ്പമാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക. തുപ്പാക്കി എന്ന സിനിമയിലെ നായിക പദവിയ്ക്ക് വേണ്ടി കടുത്ത മത്സരം തന്നെയുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പ്രിയങ്ക ചോപ്രയെ കടത്തിവെട്ടിയാണ് കാജല്‍ തുപ്പാക്കിയിലെ നായികയായത്. കാര്‍ത്തി നായകനായ ഓള്‍ ഇന്‍ ഓള്‍ അഴകുരാജ എന്ന ചിത്രത്തില്‍ അഭിനയിച്ചു വരികയാണ് നടി ഇപ്പോള്‍.

തമിഴിന് പുറമേ നാല് തെലുങ്കു ചിത്രങ്ങളിലേയ്ക്കും നടിയെ കരാര്‍ ചെയ്തിട്ടുണ്ട്. രവി തേജ, രാം ചരണ്‍ തേജ, മഹേഷ് ബാബു തുടങ്ങിയവരുടെ പുതിയ സിനിമകളിലും കാജലാണ് നായിക. അല്ലു അര്‍ജുനൊപ്പവും കാജല്‍ ഒരു സിനിമയില്‍ അഭിനയിക്കുന്നുണ്ട്. സിസിഎല്ലില്‍ തെലുഗു വാരിയേഴ്‌സിന്റെ ബ്രാന്‍ഡ് അംബാസഡറും കാജല്‍ തന്നെ.

ബി ടൗണില്‍ അക്ഷയ് കുമാറിനൊപ്പമുള്ള ചിത്രമാണ് കാജലിനെ കാത്തിരിക്കുന്നത്. സിനിമയ്ക്ക് പുറമേ പരസ്യ രംഗത്തും നടിയ്ക്ക് ഡിമാന്റുണ്ട്. തമിഴകത്ത് തിളങ്ങി നില്‍ക്കുന്ന നടിയ്ക്ക് തമിഴ്‌നാട്ടിലെ പ്രധാന ജ്വലറികളില്‍ നിന്നും പരസ്യചിത്രങ്ങളില്‍ അഭിനയിക്കാനും ക്ഷണം ലഭിക്കുന്നു. എന്തായാലും കാജലിനിപ്പോള്‍ ശുക്രദശയാണ്. കിട്ടിയ അവസരം പരമാവധി മുതലെടുക്കാമെന്ന കരുതുന്ന നടിയാകട്ടെ ഒരു മിനിറ്റു പോലും പാഴാക്കില്ലെന്ന തീരുമാനത്തിലാണ്.

English summary
Kajal agarwal is very busy in Tamil & Telugu movies
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam