For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നടി കാജല്‍ അഗര്‍വാളിന് ഇതെന്ത് പറ്റി! ഗോസിപ്പുകളൊന്നും സത്യമല്ലെന്ന് വെളിപ്പെടുത്തി നടി!

  |

  തെലുങ്കിലും തമിഴിലും നിറഞ്ഞ് നില്‍ക്കുന്ന നടിയാണെങ്കിലും കേരളത്തിലടക്കം വലിയ ഫാന്‍സ് ഉള്ള നടിയാണ് കാജല്‍ അഗര്‍വാള്‍. തെന്നിന്ത്യയിലെ ക്യൂട്ട് നടിമാരില്‍ ഒരാളായിട്ടാണ് കാജല്‍ അറിയപ്പെട്ട് തുടങ്ങിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്ന നടിയ്ക്ക് ആരാധകരുടെ വലിയ പിന്തുണയും ലഭിക്കാറുണ്ട്. ഈ ദിവസങ്ങളില്‍ ഇന്‍സ്റ്റാഗ്രാമിലൂടെ കാജല്‍ പങ്കുവെക്കുന്ന ചിത്രങ്ങള്‍ അതിവേഗമായിരുന്നു തരംഗമായി മാറിയത്.

  കട്ടത്താടി ലുക്കില്‍ പൃഥ്വിരാജ്! ലൂസിഫറിലൂടെ ബ്രില്ല്യന്‍സ് കാണിച്ചതിന് പൊന്നാട അണിയിച്ച് ആരാധകര്‍!

  കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങളാണ് നടി പങ്കുവെച്ച് കൊണ്ടിരിക്കുന്നത്. ആദ്യ ദിവസങ്ങളില്‍ ശരീരഭാഗം പ്രദര്‍ശിപ്പിച്ച് കൊണ്ടുള്ള നടിയുടെ ഫോട്ടോസും വന്നിരുന്നു. നടിയ്ക്ക് ഇതെന്ത് പറ്റിയെന്ന് ആരാധകരും ചിന്തിച്ചിരുന്നു. ഏറെ കാലത്തിന് ശേഷം തമിഴ് സിനിമയിലേക്ക് തിരിച്ച് വന്നതിന് ശേഷമുള്ള കാജലിനെ കുറിച്ചുള്ള വിശേഷങ്ങളാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. തന്റെ പേരില്‍ പ്രചരിക്കുന്ന ഗോസിപ്പുകളെ എല്ലാം തള്ളി കളഞ്ഞ് നടി തന്നെ രംഗത്ത് എത്തിയിരിക്കുയാണ് നടി.

   ക്യൂട്ട് കാജല്‍

  ക്യൂട്ട് കാജല്‍

  2004 ല്‍ പുറത്തിറങ്ങിയ ക്യൂന്‍ ഹോ ഗയാ നാ എന്ന ഹിന്ദി സിനിമയിലൂടെയാണ് കാജല്‍ അഗര്‍വാള്‍ ചലച്ചിത്രരംഗത്തേയ്ക്ക് കാലെടുത്തുവെച്ചത്. പിന്നീട് തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലെ ചലച്ചിത്രങ്ങളില്‍ അഭിനയിച്ചതോടൊണ് നടിയുടെ കരിയര്‍ മാറി മറിഞ്ഞത്. റോമാന്റിക് ചിത്രങ്ങളിലെ പ്രകടനമായിരുന്നു കാജലിന് നിരവധി ആരാധകരെ സ്വന്തമാക്കി കൊടുത്തത്. മലയാളത്തില്‍ ഇതുവരെ അഭിനയിച്ചിട്ടില്ലെങ്കിലും കേരളത്തിലും വലിയൊരു വിഭാഗം യുവാക്കളും കാജലിന്റെ ആരാധകരാണ്.

   പുറത്ത് വന്ന ചിത്രങ്ങള്‍

  പുറത്ത് വന്ന ചിത്രങ്ങള്‍

  ദിവസങ്ങള്‍ക്ക് മുന്‍പ് മുതല്‍ കാജലിന്റേതായി പുറത്ത് വന്ന ചിത്രങ്ങള്‍ കണ്ട് ആരാധകരും ഞെട്ടി. ശരീരഭാഗങ്ങള്‍ ഓരോന്നായി കാണിച്ച് കൊണ്ടുള്ള ചിത്രമായിരുന്നു നടി പങ്കുവെച്ചത്. എന്നാല്‍ ഗ്രിഡ് പോസ്റ്റ് എന്ന ഇന്‍സ്റ്റാഗ്രാമിലെ പരീക്ഷണം നടത്തിയ ചിത്രമായിരുന്നിത്. ഇത്തരത്തില്‍ പന്ത്രണ്ടോളം ചിത്രങ്ങളായിരുന്നു നടി പോസ്റ്റ് ചെയ്തിരുന്നത്. ഇതിന് പിന്നാലെയാണ് ചില ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി നടി എത്തിയത്. ഹോട്ട് ആന്‍ഡ് ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങള്‍ ഒന്നും രണ്ടുമായിരുന്നില്ല.

  ഗോസിപ്പുകള്‍ പ്രചരിക്കുന്നു..

  ഗോസിപ്പുകള്‍ പ്രചരിക്കുന്നു..

  തമിഴ് സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും തെലുങ്കിലാണ് കാജല്‍ സജീവമായിരിക്കുന്നത്. ഏറെ കാലത്തിന് ശേഷം കോളിവുഡിലേക്ക് തിരിച്ച് വന്നിരിക്കുകയാണ് നടിയിപ്പോള്‍. ഇതോടെ ഒന്നിലധികം ചിത്രങ്ങളാണ് തമിഴില്‍ നിന്നും ലഭിച്ചിരിക്കുന്നത്. ജയം രവിയ്‌ക്കൊപ്പം കോമാളി എന്ന ചിത്രത്തിലും കമല്‍ ഹാസന്റെ ഇന്ത്യന്‍ 2 വിലും കാജല്‍ അഭിനയിക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യന്‍ 2 വില്‍ നിന്നും നടി പിന്മാറിയതായി ഈ ദിവസങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. തൊട്ട് പിന്നാലെ എന്തിനാണ് നടി ഈ സിനിമ ഉപേക്ഷിച്ചതെന്ന ചോദ്യവുമായി ആരാധകരെത്തി. ഒടുവില്‍ സത്യം കാജല്‍ തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്.

  അതൊന്നും സത്യമല്ല

  അതൊന്നും സത്യമല്ല

  ഇന്ത്യന്‍ 2 വില്‍ അഭിനയിക്കുന്നില്ലെന്ന വാര്‍ത്ത സത്യമല്ലെന്നാണ് കാജല്‍ തന്നെ വ്യക്തമാക്കിയിരിക്കുന്നത്. ഈ വര്‍ഷം ജൂണില്‍ തന്നെ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും നടി പറയുന്നു. എസ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇന്ത്യന്‍ 2. കമല്‍ഹാസന്‍ നായകനായിട്ടെത്തുന്ന ചിത്രം 1996 ല്‍ പുറത്തിറങ്ങിയ ഇന്ത്യന്‍ എന്ന ചലച്ചിത്രത്തിന്റെ രണ്ടാം ഭാഗമാണ്. തമിഴ്‌നാട്ടിലെ പ്രമുഖ നിര്‍മാണ കമ്പനികളായ ലൈക്ക പ്രൊഡക്ഷന്‍സിന്റെ കീഴില്‍ അല്ലിരാജ സുബാഷ്‌കരന്‍ ആണ് ഇന്ത്യന്‍ 2 നിര്‍മ്മിക്കുന്നത്.

   ഉടന്‍ വരും!

  ഉടന്‍ വരും!

  1996 ല്‍ തമിഴ്‌നാട്ടില്‍ വലിയ കോളിളക്കം സൃഷ്ടിച്ച സിനിമയായിരുന്നു ഇന്ത്യന്‍. സിനിമയുടെ കഥയുമായി ബന്ധപ്പെട്ട് പല പ്രശ്‌നങ്ങളും നടന്നിരുന്നെങ്കിലും ഒടുവില്‍ തിയറ്ററുകളിലേക്ക് എത്തിച്ചു. അക്കൊല്ലം വലിയ സാമ്പത്തിക വരുമാനമുണ്ടാക്കിയ സിനിമകളിലൊന്നായിരുന്നു ഇന്ത്യന്‍. കമല്‍ഹാസന്റെ വേറിട്ട ഗെറ്റപ്പും അവതരണവുമെല്ലാം സിനിമയെ ഹിറ്റിലേക്ക് എത്തിച്ചു. 2017 ല്‍ തമിഴ് റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ ആദ്യ സീസണില്‍ അവതാരകനായിട്ടെത്തിയ കമല്‍ ഹാസനാണ് ഇന്ത്യന്‍ 2 വരുന്നുണ്ടെന്ന കാര്യം പ്രഖ്യാപിച്ചത്. അതേ സമയം രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതോടെ സിനിമാ ജീവിതം അവസാനിപ്പിക്കുകയാണെന്ന തീരുമാനത്തിലായിരുന്നു കമല്‍ഹാസന്‍.

  English summary
  Kajal Aggarwal rubbishes the rumours about Indian 2
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X