»   » സൗന്ദര്യം കൂട്ടാന്‍ പ്ലാസ്റ്റിക് സര്‍ജ്ജറി ചെയ്‌തോ എന്ന ചോദ്യത്തിന് കാജല്‍ അഗര്‍വാളിന്റെ മറുപടി?

സൗന്ദര്യം കൂട്ടാന്‍ പ്ലാസ്റ്റിക് സര്‍ജ്ജറി ചെയ്‌തോ എന്ന ചോദ്യത്തിന് കാജല്‍ അഗര്‍വാളിന്റെ മറുപടി?

Posted By: Rohini
Subscribe to Filmibeat Malayalam

സിനിമ ഒരു മാന്ത്രിക ലോകമാണ്. അവിടെ നിലനില്‍ക്കാന്‍ കഴിവ് മാത്രം പോര. ഭാഗ്യവും വേണം.. നായികമാരുടെ കാര്യം പറയുകയാണെങ്കില്‍ അല്പം സൗന്ദര്യവും എന്തും 'തുറന്ന്' കാണിക്കാനുള്ള ധൈര്യവും വേണം.

30 വയസ്സായി, കെട്ടുന്നില്ലേ എന്ന് ചോദിച്ചയാളോട് അച്ഛനെ പരിചയപ്പെടുത്തി തരാം എന്ന് കാജല്‍ അഗര്‍വാള്‍

സൗന്ദര്യം നിലനിര്‍ത്താനും സിനിമയില്‍ നിലനില്‍ക്കാനും എന്തും ചെയ്യാന്‍ മടിക്കാത്തവരാണ് മിക്ക നായികമാരും. അക്കൂട്ടത്തിലാണ് ചിലര്‍ നടി കാജല്‍ അഗര്‍വാളിനെയും പെടുത്തിയിരിയ്ക്കുന്നത്. സൗന്ദര്യം കൂട്ടാന്‍ കാജല്‍ അഗര്‍വാള്‍ പ്ലാസ്റ്റിക് സര്‍ജറി നടത്തിയതായ വാര്‍ത്തകളുണ്ടായിരുന്നു. ഈ കിംവദന്തിയ്ക്ക് മറുപടിയുമായി എത്തിയിരിയ്ക്കുകയാണ് ഇപ്പോള്‍ നടി.

പ്രചരിച്ച വാര്‍ത്തകള്‍

യുവാക്കളെ മയക്കുന്ന കാജല്‍ അഗര്‍വാളിന്റെ സൗന്ദര്യം കൃത്രിമമാണെന്നും, സൗന്ദര്യം വര്‍ധിപ്പിയ്ക്കാന്‍ നടി വിദേശത്ത് പോയി കോസ്മറ്റിക് ശസ്ത്രക്രിയ നടത്തി എന്നുമൊക്കെയായിരുന്നു വാര്‍ത്തകള്‍.

നിഷേധിച്ച് കാജല്‍

എന്നാല്‍ ഈ വാര്‍ത്ത നിഷേധിച്ച് രംഗത്തെത്തിയിരിയ്ക്കുകയാണ് ഇപ്പോള്‍ തെന്നിന്ത്യന്‍ സൂപ്പര്‍താരം. തന്റെ സൗന്ദര്യം സംബന്ധിച്ച് ഇപ്പോള്‍ പ്രചരിയ്ക്കുന്ന വാര്‍ത്തകള്‍ തീര്‍ത്തും സത്യ വിരുദ്ധമാണെന്ന് കാജല്‍ പറയുന്നു.

കാജല്‍ പറഞ്ഞത്

സൗന്ദര്യം വര്‍ധിപ്പിയ്ക്കാന്‍ ഞാനൊരു കുറുക്കു വഴിയും നോക്കിയിട്ടില്ല. ഒരു സര്‍ജ്ജറിയും നടത്തിയിട്ടില്ല. എന്റെ സൗന്ദര്യം നിലനിര്‍ത്താന്‍ കൃത്രിമമായി ഒന്നും ചെയ്തിട്ടില്ല. കൃത്യമായ ഭക്ഷണക്രമവും വ്യായാമവും മാത്രമാണ് ഈ സൗന്ദര്യം എന്ന് കാജല്‍ വ്യക്തമാക്കി.

തെന്നിന്ത്യന്‍ സൂപ്പര്‍ നായിക

തെലുങ്കിലും തമിഴിലും പെട്ടന്നാണ് കാജല്‍ അഗര്‍വാള്‍ ശ്രദ്ധിക്കപ്പെട്ടത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ രണ്ട് ഇന്റസ്ട്രിയിലെയും മുന്‍നിര താരങ്ങള്‍ക്കൊപ്പം കാജലിന് സ്‌ക്രീന്‍ പങ്കിടാന്‍ കഴിഞ്ഞു. മുരുഗദോസ്, രാജമൗലി പോലുള്ള പ്രകത്ഭരായ സംവിധായകരുടെ സിനിമകള്‍ ചെയ്യാനുള്ള ഭാഗ്യവും നടിക്കുണ്ടായി.

പുതിയ ചിത്രം

ഏറെ പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരിയ്ക്കുന്ന തല അജിത്തിന്റെ വിവേഗമാണ് കാജലിന്റെ പുതിയ ചിത്രം. ഇതാദ്യമായിട്ടാണ് കാജല്‍ അജിത്തിനൊപ്പം അഭിനയിക്കുന്നത്. വിജയ്‌ക്കൊപ്പം അഭിനയിക്കുന്ന മെറിസലാണ് മറ്റൊരു ചിത്രം. അറ്റ്‌ലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

English summary
Reports surfaced that Kajal Agarwal had enhanced her looks through cosmetic surgery. The 'Mersal' heroine has denied the rumors and has strongly stated that she does not have the need to resort to artificial methods as she maintains her beauty and looks through proper diet and workouts.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam