»   » അജിത്ത് ചിത്രം കിട്ടി, വിക്രമിന്റെ ഗരുഡ കാജല്‍ അഗര്‍വാള്‍ ഉപേക്ഷിച്ചു!

അജിത്ത് ചിത്രം കിട്ടി, വിക്രമിന്റെ ഗരുഡ കാജല്‍ അഗര്‍വാള്‍ ഉപേക്ഷിച്ചു!

Posted By: Rohini
Subscribe to Filmibeat Malayalam

ഏറെ പ്രതീക്ഷയോടെ എത്തുന്ന വിക്രമിന്റെ അടുത്ത ചിത്രമാണ് ഗരുഡ. നാന്‍ സിഗപ്പു മനിതന്‍, സമര്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തിരു സംവിധാനം ചെയ്യുന്ന ചിത്രം തമിഴ് സിനിമയില്‍ ഒരു പുതിയ അധ്യായം എഴുതും എന്നാണ് കേട്ടത്.

സെറ്റില്‍ മദ്യപിച്ചെത്തിയ വിശാല്‍ നടി കാജലിനെ ദേഹോപദ്രവമേല്‍ച്ചു, വാര്‍ത്ത സത്യമോ?

കാജല്‍ അഗര്‍വാളിനെയായിരുന്നു ചിത്രത്തിലെ നായികയായി ആദ്യം പരിഗണിച്ചിരുന്നത്. എന്നാല്‍ ചിത്രത്തിന്റെ ഷൂട്ടിങ് വൈകിയതു കാരണം കാജല്‍ ചിത്രത്തില്‍ നിന്നും പിന്മാറി എന്നാണ് പുതിയ വാര്‍ത്ത.

 garuda

ജൂണില്‍ ഗരുഡയുടെ ചിത്രീകരണം ആരംഭിക്കാനായിരുന്നു നേരത്തെ പദ്ധതിയിട്ടത്. എന്നാല്‍ ചില സാങ്കേതികത പ്രശ്‌നങ്ങളാല്‍ അത് നടന്നില്ല. അതിനിടയില്‍ കാജല്‍ അജിത്തിന്റെ 57 ആമത് ചിത്രത്തില്‍ കരാറൊപ്പിട്ടിരുന്നു. ഡേറ്റ് ക്ലാഷ് വന്നതോടെ നടി ഗരുഡ ഉപേക്ഷിച്ചു എന്നാണ് വിവരം.

വിക്രമിന് വേണ്ടി പുതിയ നായികയെ തിരയുകയാണ് ഗരുഡ ടീം. തൃഷയെ നായികയായി പരിഗണിച്ചതായി വാര്‍ത്തകളുണ്ട്. നവാഗതനായ സി ഗിരിനന്ദാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.

ഒമാന്‍ ആണത്രെ ഗരുഡയുടെ പ്രധാന ലൊക്കേഷന്‍. ഇത് കൂടാതെ ലഡാക്ക്, ദില്ലി, അഹമ്മദാബാദ്, ലഖ്‌നൗ, പൊള്ളാച്ചി, കോയമ്പത്തൂര്‍ തുടങ്ങിയ ഇടങ്ങളിലായി ചിത്രം പൂര്‍ത്തീകരിക്കും.

English summary
Kajal Aggarwal has reportedly backed out of Vikram's much anticipated project Garuda, being directed by Thiru of Naan Sigappu Manithan and Samar fame. It is said that the project couldn't go on floor in June as expected earlier, prompting Kajal to back out of the film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam