»   » ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം കാജോള്‍ തമിഴിലേക്ക്; വേലയില്ല പട്ടതരി-2 യുടെ ചിത്രീകരണം പൂര്‍ത്തിയാക്കി

ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം കാജോള്‍ തമിഴിലേക്ക്; വേലയില്ല പട്ടതരി-2 യുടെ ചിത്രീകരണം പൂര്‍ത്തിയാക്കി

Posted By:
Subscribe to Filmibeat Malayalam

ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം തമിഴ് സിനിമയിലേക്ക് മടങ്ങി വന്ന കാജോള്‍ പുതിയ സിനിമ വിഐപി- 2 വിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കി.

വേലയില്ല പട്ടതരി എന്നാണ് ചിത്രത്തിന്റെ മുഴുവന്‍ പേര്. ഈ വര്‍ഷം ജൂണിലാണ് ചിത്രം പുറത്തിറങ്ങുന്നത്. സൗന്ദര്യ രജനികാന്താണ് ചിത്രം സംവിധാനം ചെയ്യുന്നത്.

വേലയില്ല പട്ടതരി-2

ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും സൗന്ദര്യ രജനികാന്ത് തന്നെയാണ് ചെയ്തിരിക്കുന്നത്. ധനുഷാണ് സംഭാഷണം തയ്യാറാക്കിയിരിക്കുന്നത്.

വേലയില്ല പട്ടതരി

2014 ല്‍ പുറത്തിറങ്ങിയ വേലയില്ല പട്ടതരി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് വേലയില്ല പട്ടതരി-2. വെല്ലരാജാണ് ചിത്രം സംവിധാനം ചെയ്തിരുന്നത്. ചിത്രത്തില്‍ ധനുഷും അമലപോളുമായിരുന്നു നായിക നായകന്മാരായി എത്തിയിരുന്നത്.

കാജോല്‍ തമിഴിലേക്ക്

ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കാജോള്‍ തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്നത്. 1997 ല്‍ 'മിന്‍സാര കനവ്' എന്ന ചിത്രത്തിലാണ് കാജോള്‍ അവസാനം തമിഴില്‍ അഭിനയിച്ചത്.

മിന്‍സാര കനവ്

രാജീവ് മേനോന്‍ സംവിധാനം ചെയ്ത മിന്‍സാര കനവ് 1997 ലാണ് പുറത്തിറങ്ങിയത്. അരവിന്ദ് സ്വാമി, പ്രഭുദേവ, കാജോള്‍ എന്നിവരാണ് പ്രധാന കഥാപാത്രമായി ചിത്രത്തില്‍ അഭിനയിച്ചിരുന്നത്. എ.ആര്‍ റഹ്മാന്‍ സംഗീത സംവിധാനം ചെയ്ത ചിത്രത്തിലെ പാട്ടുകളെല്ലാം സൂപ്പര്‍ ഹിറ്റായി മാറിയിരുന്നു.

ചിത്രത്തിലെ മറ്റ് താരങ്ങള്‍

ചിത്രത്തില്‍ നായകന്‍ ധനുഷാണ്. കാജോലിന് പുറമെ അമല പോള്‍, സമുദ്രകനി, ശരണ്യ പൊന്‍വണ്ണന്‍ എന്നിവരും പ്രധാന കഥാപാത്രത്തിലെത്തുന്നു.

English summary
Last seen in 1997 Tamil film 'Minsara Kanavu', Kajol has returned to Tamil filmdom nearly after two decades.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam