»   » 20 വര്‍ഷങ്ങള്‍ക്ക് ശേഷം തമിഴിലെത്തിയ കാജോള്‍ ലോക്കേഷനില്‍ എങ്ങനെയാണെന്ന് അറിയണോ ?

20 വര്‍ഷങ്ങള്‍ക്ക് ശേഷം തമിഴിലെത്തിയ കാജോള്‍ ലോക്കേഷനില്‍ എങ്ങനെയാണെന്ന് അറിയണോ ?

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡിന്റെ പ്രിയപ്പെട്ട നടി കാജോള്‍ തമിഴ് സിനിമയില്‍ അധികം അഭിനയിച്ചിട്ടില്ലെങ്കിലും ഒരു സിനിമയിലുടെ തന്നെ തമിഴിന്റെ പ്രിങ്കരിയായി മാറിയിരുന്നു. 20 വര്‍ഷം മുമ്പാണ് നടി തമിഴില്‍ അഭിനയിച്ചത്.

ഇപ്പോള്‍ നടി വീണ്ടും തമിഴിലേക്ക് തിരികെ എത്തിയിരിക്കുകയാണ്. ധനുഷ് നായകനായി അഭിനയിക്കുന്ന വേലയില്ല പട്ടതരി 2 എന്ന സിനിമയിലാണ് 20 വര്‍ഷങ്ങള്‍ക്ക് ശേഷം കാജോള്‍ അഭിനയിക്കുന്നത്. സിനിമയില്‍ ധനുഷിന് പ്രചോദനമായിരുന്നെന്നും കാജോളിന്റെ സാന്നിധ്യം സിനിമയില്‍ എങ്ങനെയായിരുന്നെന്നും ധനുഷ് തന്നെ വ്യക്തമാക്കിയിരിക്കുകയാണ്.

ചിത്രീകരണം പൂര്‍ത്തിയാക്കി സിനിമ

ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം തമിഴ് സിനിമയിലേക്ക് മടങ്ങി വന്ന കാജോളിന്റെ പുതിയ സിനിമ വിഐപി 2 വിന്റെ ('വേലയില്ല പട്ടതരി') എന്നാണ് ചിത്രത്തിന്റെ മുഴുവന്‍ പേര്. ചിത്രീകരണം പൂര്‍ത്തിയാക്കി സിനിമ ഈ വര്‍ഷം ജൂണില്‍ റിലീസിനായി തയ്യാറെടുക്കുകയാണ്.

ധനുഷ് പറയുന്നത്

ധനുഷ് തന്റെ സിനിമയില്‍ കാജോള്‍ അഭിനയിച്ചതിനെ കുറിച്ച് പറയുന്നത് വലിയൊരു ഭാഗ്യമായിരുന്നെന്നും നടിയുടെ കൂടെ അഭിനയിച്ച് തീര്‍ക്കാന്‍ കഴിയുന്നില്ലായിരുന്നെന്നുമാണ് അഭിപ്രായപ്പെട്ടത്.

കാജോളിന്റെ സാന്നിധ്യം എങ്ങും ഉണ്ടായിരുന്നു

സിനിമയില്‍ കാജോള്‍ അഭിനയിക്കാന്‍ എത്തിയത് മുതല്‍ അവിടെ മുഴുവന്‍ താരത്തിന്റെ എനര്‍ജി പടര്‍ന്നിരിക്കുകയായിരുന്നു. അവര്‍ അമ്മയെ പോലെ ഊര്‍ജ്ജം പകരുകയായിരുന്നു. അത് എല്ലാവരെയും അവരവരുടെ ജോലികള്‍ ചെയ്യുന്നത് ഊര്‍ജ്ജസ്വലരാക്കിയെന്നും താരം പറയുന്നു.

കാജോള്‍ സുഹൃത്തുക്കളെ പോലെയാണ്

കാജോള്‍ എല്ലാവരോടും സൗഹൃദം സൂക്ഷിക്കുന്നയാളാണ്. ഞങ്ങള്‍ക്ക് അവരുടെയൊപ്പം ജോലി ചെയ്യാന്‍ കിട്ടിയത് വലിയ നിമിഷമായിട്ടാണ് തോന്നുന്നതെന്നും ധനുഷ് പറയുന്നു.

വേലയില്ല പട്ടതരി-2

ധനുഷ് നായകനായി എത്തുന്ന സിനിമയില്‍ പ്രധാന കഥാപാത്രമായിട്ടാണ് കാജോള്‍ എത്തുന്നത്. സിനിമയുടെ സംവിധാനവും തിരക്കഥയും സൗന്ദര്യ രജനികാന്ത് തന്നെയാണ് ചെയ്തിരിക്കുന്നത്. ധനുഷ സംഭാഷണവും തയ്യാറാക്കിയിരിക്കുന്നു.

വേലയില്ല പട്ടതരി

2014 ല്‍ പുറത്തിറങ്ങിയ 'വേലയില്ല പട്ടതരി' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് വേലയില്ല പട്ടതരി2. ആദ്യ ഭാഗത്ത് ധനുഷും അമലപോളുമായിരുന്നു നായിക നായകന്മാരായി എത്തിയിരുന്നത്. സിനിമയുടെ രണ്ടാം ഭാഗത്തിലാണ് കാജോളിന്റെ സാന്നിധ്യവുമുള്ളത്. എന്നാല്‍ അമല പോളും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി തന്നെ ഉണ്ട്. ആദ്യ ഭാഗം സംവിധാനം ചെയ്തിരിക്കുന്നത് വെല്‍രാജ എന്ന സംവിധായകനാണ്.

മിന്‍സാര കനവിന് ശേഷം എത്തുന്ന സിനിമ

1997 ല്‍ പുറത്തിറങ്ങിയ ' മിന്‍സാര കനവ്' എന്ന ചിത്രത്തിലാണ് അവസാനമായി കാജോള്‍ അഭിനയിച്ചിരുന്നത്. അരവിന്ദ് സ്വാമി, പ്രഭുദേവ, കാജോള്‍ എന്നിവരാണ് ചിത്രത്തില്‍ കാജോളിന്റെ നായകന്മാരായി അഭിനയിച്ചിരുന്നത്. രാജീവ് മേനോണ് ചിത്രം സംവിധാനം ചെയ്ത. ത്രീകോണ പ്രണയം പറഞ്ഞ സിനിമയായിരുന്നു മിന്‍സാര കനവ്.

English summary
Kajol ma’am’s energy is so infectious: Dhanush

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam