For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആക്ഷനും സ്റ്റൈലും മാത്രമല്ല കാല ! നഷ്ട പ്രണയവും ഹൃദയ സ്പർശിയായ രംഗങ്ങളും, ഈ വീഡിയോ കാണൂ

  |

  സ്റ്റൈൽ മന്നൻ രജനീകാന്തിന്റെ സൂപ്പർ ഹിറ്റ് ചിത്രമായ കാല റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ്. ഭാഗ്യ സംവിധായകനായ പ രഞ്ജിത്ത് രജനി കൂട്ട്ക്കെട്ടിൽ പിറന്ന കാലയ്ക്ക് മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത്. ചിത്രം പുറത്തിറങ്ങും മുൻപ് തന്നെ കാലയുടെ ടീസറിനും ട്രെയിലറിനും ഫസ്റ്റ്ലുക്ക് പോസ്റ്ററിനുമൊക്കെ മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ചിരുന്നു. പ്രേക്ഷകർക്കിടയിൽ അതേ ആവേശം നിലനിർത്താൻ ചിത്രം പുറത്തു വന്നതിനു ശേഷവും കാലയ്ക്ക് കഴിഞ്ഞു.

  kaala

  നിങ്ങൾക്ക് മാത്രമല്ല ഇവർക്കും ഇവിടെ ജീവിക്കണം!! ''ഞാൻ നന്ദൻ'', ഇവരെ കണ്ടില്ലെന്ന് നടിക്കരുത്

  രജനി ചിത്രത്തിൽ പ്രേക്ഷകർ ആഗ്രഹിക്കുന്ന എല്ലാ ചേരുവകളും കാലയിലുമുണ്ട്. തീപ്പൊരി ഡയലോഗും കിടിലൻ ആക്ഷൻ രംഗങ്ങളും സ്റ്റൈൽ മന്നന്റെ ഡാൻസും പാട്ടും കൊണ്ട് സമ്പുഷ്ടമാണ് കാല. കാലയിലെ താരത്തിന്റെ സോൾട്ട് ആൻഡ് പെപ്പർ ലുക്ക് ആദ്യമേ തന്നെ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത് ചിത്രത്തിലെ കണ്ണമ്മ എന്നു തുടങ്ങുന്ന ഗാനമാണ്.

  ഞങ്ങളുടെ അമ്മയും ആഗ്രഹച്ചിരുന്നു!!ഏത് സാഹചര്യത്തിലും ഒപ്പമുണ്ടാകും, വീണ്ടും മാതൃകയായി അർജുൻ

   നഷ്ടപ്രണയം

  നഷ്ടപ്രണയം

  കാലയിലെ മനോഹരമായ ഗാനമാണ് കണ്ണമ്മാ കണ്ണിലേ എന്നമ്മ എന്നു തുടങ്ങുന്ന ഗാനം. റിലീസ് ചെയ്ത് രണ്ടാം ദിവസമാസമാണ് ഗാനം അണിയറ പ്രവർത്തകർ പുറത്തു വിട്ടത്. രജനിയും ചിത്രത്തിലെ ഒരു നായികയായ ഹുമ ഖുറേഷിയുമാണ് പാട്ടിൽ നിറഞ്ഞുG നിൽക്കുന്നത്. നഷ്ടപ്രണയത്തിൽ അലിഞ്ഞു ചേർന്നിരിക്കുന്ന ഗാനമാണിത്. ഉമ ദേവി എഴുതിയ വരികൾ സംഗീതം നൽകിയിരിക്കുന്നത് സന്തോഷ് നാരായണനാണ്. ഗാനം ആലപിച്ചിരിക്കുന്നത് പ്രദീപ് കുമാറും ദീയും ചേർന്നാണ്. ഗാനം ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ട്രെന്റിങ്ങിൽ ഒന്നാമതാണ്.

   അധോലോക നായകൻ

  അധോലോക നായകൻ

  ആധോലോക നായകനായിട്ടാണ് രജനി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. തിരുനെൽവേലിയിൽ നിന്ന് മുംബൈയിലെത്തി ധാരവി അധോലോകത്തിന്റെ നേതാവായി മാറുന്ന കരികാലയുടെ കഥയാണ് ചിത്രം. വില്ലൻ മാരിൽ നിന്ന് പാവപ്പെട്ട ജനങ്ങളേയും ദാരവിയേയും സംരക്ഷിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ഒരു ആക്ഷൻ ചിത്രം മാത്രമല്ല കാല. ഒരു കുടുംബ ചിത്രം കൂടിയാണ്. പ്രണയത്തിനും കുടുംബത്തിനു ചിത്രത്തിൽ ഒരു പോലെ പ്രധാന്യം കൊടുക്കുന്നുണ്ട്.

   കുടുംബ ചിത്രം

  കുടുംബ ചിത്രം

  കാല ഒരു ആക്ഷൻ ചിത്രം മാത്രമല്ല . സാധരാണക്കാരന് ഇഷ്ടപ്പെടുന്ന എല്ലാ ചേരുവകളും ചിത്രത്തിലുണ്ട്. ഭാര്യയും നാലു മക്കളും കൊച്ചുമക്കളും അടങ്ങുന്ന സന്തുഷ്ട കുടുംബമാണ് കാലയുടേത്. വർഷങ്ങൾക്കു ശേഷം മുൻ കാമുകിയെ കാണുന്നു. അതോടെ പ്രണയിനിയെ കുറിച്ചും നഷ്ടപ്രണയത്തിന്റെ ഓർമകളും കാലയെ തേടിയെത്തുന്നു. ഇവരുടെ കൂടിക്കാഴ്ച്ചയും പിരിയാനിടയായ സാഹചര്യവുമൊക്കെ ചിത്രത്തിൽ കാണിക്കുന്നുണ്ട്.ഭാര്യയായി ഈശ്വരി റാവും മുൻ കാമുകിയായി ഹുമ ഖുറേഷിയും എത്തുന്നു.
  ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ഇവർക്ക് രണ്ടാൾക്കും കഴിഞ്ഞിട്ടുണ്ട്

   രജനിയുടെ ഗെറ്റപ്പ്

  രജനിയുടെ ഗെറ്റപ്പ്

  രജനിയുടെ ലുക്കാണ് ചിത്രത്തിലെ മറ്റൊരു ഹൈലൈറ്റ്. സോൾട്ട് ആന്റ് പെപ്പർ ലുക്കിൽ കറുപ്പണിഞ്ഞാണ് താരം എത്തുന്നത്. ഇക്കൂറിയും സ്റ്റൈലിന്റെ കാര്യത്തിൽ സൈറ്റൽ മന്നൻ തകർത്തിരിക്കുകയാണ്. തിരുനെല്‍വേലിയില്‍ നിന്ന് മുംബൈയിലെത്തി ധാരാവിയിലെ അധോലോക നേതാവായി മാറുന്ന ഒരാളുടെ ജീവിത കഥയാണ് കാലയുടെ പ്രമേയം. കബാലി, മദ്രാസ് ,ആട്ടക്കത്തി എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ നെഞ്ചില്‍ ഇടം നേടിയ പാ രഞ്ജിത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. നാനാ പടേക്കര്‍, ഈശ്വരി ദേവി, സമുദ്രക്കനി, ഹുമ ഖുറേഷി, പങ്കജ് ത്രിപാഠി എന്നിവരും കാലയില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മരുകനും നടനുമായ ധനുഷാണ് ചിത്രം നിർമ്മിക്കുന്നത്

   പ രഞ്ജിത് മാജിക്

  പ രഞ്ജിത് മാജിക്

  കാല ഒരു രജനി ചിത്രം മാത്രമല്ല. കാലയിൽ സംവിധായകന്റെ മാജിക്കും മുഴച്ചു നിൽക്കുന്നുണ്ട്. ഒരു പ രഞ്ജിത് മാജിക് കൂടിയാണ് ചിത്രം. രജനിയെ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് മറ്റാരെക്കാലും അറിയാവുന്ന സംവിധായകനാണ് രഞ്ജിത്. അത് അദ്ദേഹം തന്റെ കബാലി എന്ന ചിത്രത്തിലൂടെ ആദ്യം തെളിച്ചിരുന്നു. ഇപ്പോൽ വീണ്ടും കാലയിലൂടെ ആവർത്തിക്കുകയാണ്. രജനിയെ മാത്രമല്ല ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളിലും ഒരു സംവിധായകന്റെ വ്യക്തി മുദ്ര കാണാൻ സാധിക്കുന്നുമുണ്ട്.

  English summary
  kala movie kannamma video song out
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X