»   » സൂര്യക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചു, മണി വേണ്ടെന്ന് വച്ചതെന്തിന്?

സൂര്യക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചു, മണി വേണ്ടെന്ന് വച്ചതെന്തിന്?

Posted By:
Subscribe to Filmibeat Malayalam

മലയാളത്തിന് പുറമേ അന്യഭാഷകളിലും മണി ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. മമ്മൂട്ടി നായകനായ മറുമലര്‍ച്ചി എന്ന ചിത്രത്തില്‍ വേളു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടായിരുന്നു മണിയുടെ തമിഴിലേക്കുള്ള അരങ്ങേറ്റം. അതിന് ശേഷം ഒട്ടേറെ വേഷങ്ങളാണ് തമിഴില്‍ നിന്നും മണിയെ തേടിയെത്തിയത്.

മരിക്കുന്നതിന്റെ ഒരാഴ്ച മുമ്പ് സൂര്യയുടെ സിങ്കം ത്രിയില്‍ വില്ലന്‍ വേഷം അവതരിപ്പിക്കാന്‍ മണിക്ക് അവസരം ലഭിച്ചിരുന്നു. ചിത്രത്തില്‍ അഭിനയിക്കുമോ എന്ന് ആവശ്യപ്പെട്ടുകൊണ്ട് സിങ്കം ത്രീ ടീം മണിയെ കാണാനായി കൊച്ചിയിലെത്തിയിരുന്നു. എന്നാല്‍ മണി അവരുമായി സംസാരിക്കാന്‍ തയ്യാറായിരുന്നില്ല. കാരണം ഇതായിരുന്നുവത്രേ.

സൂര്യക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചു, മണി വേണ്ടെന്ന് വച്ചതെന്തിന്?

സിങ്കം ത്രിയില്‍ മണി വില്ലനാകണമെന്നത് സൂര്യയടക്കമുള്ള ടീമിന്റെ നിര്‍ബന്ധമായിരുന്നു.

സൂര്യക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചു, മണി വേണ്ടെന്ന് വച്ചതെന്തിന്?

സിങ്കം ത്രി ടീമുമായി മണി ചിത്രത്തെ കുറിച്ച് സംസാരിക്കാന്‍ തയ്യാറായില്ല. പിന്നീട് കാണാമെന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറുകയായിരുന്നു മണി.

സൂര്യക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചു, മണി വേണ്ടെന്ന് വച്ചതെന്തിന്?

വില്ലന്‍ വേഷം അവതരിപ്പിക്കാന്‍ മണിക്ക് താത്പര്യമുണ്ടായിരുന്നില്ല. പാപനാശത്തിന് ശേഷം ക്ഷീണിച്ച ശരീരം വച്ച് മണിക്ക് വില്ലന്‍ വേഷങ്ങള്‍ ചെയ്യാന്‍ ഇഷ്ടമല്ലായിരുന്നുവത്രേ.

സൂര്യക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചു, മണി വേണ്ടെന്ന് വച്ചതെന്തിന്?

മറുമലര്‍ച്ചിയാണ് മണിയുടെ ആദ്യ തമിഴ് ചിത്രം. മമ്മൂട്ടിയാണ് ചിത്രത്തിലേക്ക് മണിയെ നിര്‍ദ്ദേശിക്കുന്നത്.

English summary
Kalabhvan Mani rejected villain role in singam 3.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam