For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കൊവിഡ് 19: എന്റെ വീട് ചികില്‍സയ്ക്കായി വിട്ടുനല്‍കാമെന്ന് കമല്‍ഹാസന്‍!

  |

  കൊറോണ വൈറസ് വ്യാപനത്തെ തടയനായി ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായിട്ടാണ് രാജ്യം മുന്നോട്ട് പോവുന്നത്. നേരത്തെ 500ലധികം പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നത്. ഇത് കോടിക്കണക്കിന് വരുന്ന ജനങ്ങളില്‍ ആശങ്കയുണ്ടാക്കിയിരുന്നു. മഹാരാഷ്ട്രയിലും കേരളത്തിലുമാണ് കൂടുതല്‍ കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

  കൊറോണ നിയന്ത്രിക്കാന്‍ ഇക്കഴിഞ്ഞ ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി ജനതാ കര്‍ഫ്യൂവിന് അഹ്വാനം ചെയ്തിരുന്നു. അതിന് വലിയ പിന്തുണയാണ് ജനങ്ങള്‍ നല്‍കിയിരുന്നത്. വൈറസ് വ്യാപനം വീണ്ടും കൂടിയതോടെയാണ് കഴിഞ്ഞ ദിവസം സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നത്.

  എപ്രില്‍ 14 വരെ 21ദിവസമാണ് രാജ്യത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നത്. തുടര്‍ന്ന് കടുത്ത നിയന്ത്രണങ്ങളാണ് രാജ്യത്ത് എല്ലായിടത്തും ഉണ്ടായത്. ജനങ്ങളോട് പുറത്തേക്ക് ഇറങ്ങരുതെന്ന് കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ ആവശ്യപ്പെടുന്നുണ്ട്. ഈ ദിവസങ്ങളില്‍ വീട്ടില്‍ തന്നെ ഇരിക്കമെന്നും പുറത്തേക്ക് ഇറങ്ങരുതെന്നും പ്രധാനമന്ത്രി അറിയിച്ചിരുന്നു.

  കൊവിഡ് 19 വ്യാപനം കൂടുന്ന പശ്ചാത്തലത്തില്‍ നടന്‍ കമല്‍ഹാസന്റെ പുതിയ പ്രഖ്യാപനം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. കൊറോണ രാജ്യത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തിയ സമയത്ത് തന്റെ വീട് താല്‍ക്കാലിക ചികില്‍സാ കേന്ദ്രമാക്കുന്നതിന് വേണ്ടി വിട്ടുനല്‍കാന്‍ തയ്യാറാണെന്നാണ് കമല്‍ഹാസന്‍ അറിയിച്ചിരിക്കുന്നത്.

  തമിഴ്‌നാട് സര്‍ക്കാറിനോട് ഇതുസംബന്ധിച്ച് വളരെ പെട്ടെന്ന് തന്നെ തീരുമാനമെടുക്കണമെന്നും കമല്‍ഹാസന്‍ ആവശ്യപ്പെട്ടു. കൊറോണ ബാധിച്ച് തമിഴ്നാട്ടിലെ മധുരൈയിലും ഒരാള്‍ മരിച്ചിരുന്നു. തുടര്‍ന്ന് കേരളത്തിന് പിന്നാലെ തമിഴ്‌നാടും കടുത്ത ജാഗ്രതയിലാണ്. തമിഴ്‌നാട്ടില്‍ ഇതുവരെ 23 കോറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

  നേരത്തെ തമിഴ് സൂപ്പര്‍ താരങ്ങളായ രജനീകാന്ത്, സൂര്യ, ധനുഷ്, ശിവകാര്‍ത്തികേയന്‍, അര്‍ജുന്‍ തുടങ്ങിയവരെല്ലാം ജനങ്ങള്‍ സാമൂഹിക അകലം പാലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കമല്‍ഹാസന്‍ വീട് വിട്ടുതരാമെന്ന പ്രഖ്യാപനമാണ് നടത്തിയിരിക്കുന്നത്. അതോടൊപ്പം താന്‍ നേതൃത്വം നല്‍കുന്ന സംഘടനയായ മക്കള്‍ നീതി മയ്യത്തിലെ ഡോക്ടര്‍മാര്‍ക്കൊപ്പം ചേര്‍ന്ന് രോഗബാധിതരെ സഹായിക്കുന്നതിന് അനുവദിക്കണമെന്നും കമല്‍ഹാസന്‍ ആവശ്യപ്പെട്ടു.

  ലോക്ക് ഡൗണിനെക്കുറിച്ച് പ്രതികരിക്കാതിരുന്ന താരങ്ങള്‍ ഇവര്‍! കാണാം

  നേരത്തെ സിനിമ ചിത്രീകരണമെല്ലാം നിര്‍ത്തിവെച്ചതോടെ വരുമാനമില്ലാതായ തമിഴ് ചലച്ചിത്ര രംഗത്തെ തൊഴിലാളികള്‍ക്ക് സഹായം നല്‍കാന്‍ രജനീകാന്ത് അടക്കമുളള താരങ്ങള്‍ രംഗത്തെത്തിയിരുന്നു. രജനീകാന്ത് 50 ലക്ഷവും വിജയ് സേതുപതി, ശിവകാര്‍ത്തികേയന്‍ തുടങ്ങിയവര്‍ പത്ത് ലക്ഷം രൂപ വീതവും നല്‍കി. തമിഴില്‍ സൂര്യയും കാര്‍ത്തിയും ചേര്‍ന്ന് ടെക്‌നീഷ്യന്‍മാരുടെ സംഘടനയ്ക്ക് 10 ലക്ഷം നല്‍കിയിരുന്നു. തമിഴില്‍ ദിവസ വേതനത്തിന് ജോലി ചെയ്യുന്ന ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യയിലെ അംഗങ്ങള്‍ക്കാണ് സൂര്യയുടെ കുടുംബം സഹായഹസ്തവുമായി എത്തിയത്.

  ഞങ്ങള്‍ക്ക് ആര്‍ക്കും പണം ആകാശത്തുനിന്നും പൊട്ടിവീഴില്ല! വിമര്‍ശകന് മഞ്ജിമ നല്‍കിയ മറുപടി

  English summary
  kamal haasan convert his house to medical center for covid patients
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X