»   » ശസ്ത്രക്രിയയ്ക്ക് ശേഷം കമലഹാസന്‍ ആശുപത്രി വിട്ടു, സെറ്റിലെത്താന്‍ ഇനിയും വൈകും

ശസ്ത്രക്രിയയ്ക്ക് ശേഷം കമലഹാസന്‍ ആശുപത്രി വിട്ടു, സെറ്റിലെത്താന്‍ ഇനിയും വൈകും

Posted By: ഭദ്ര
Subscribe to Filmibeat Malayalam

നടന്‍ കമലഹാസന്‍ ശസ്ത്രക്രിയയ്ക്ക് ശേഷം ആശുപത്രി വിട്ടു. രണ്ടാഴ്ചത്തെ ആശുപത്രി വാസത്തിന് ശേഷമാണ് നടന്‍ വീട്ടിലെത്തിയിരിക്കുന്നത്.

തൊഡാരിയുടെ രണ്ടാം ട്രെയിലറും എത്തി... സിനിമയ്ക്ക് വേണ്ടി നെഞ്ചിടിപ്പോടെ കാത്തിരിന്നു പോകും, കാണൂ

ജൂലൈ 14 ന് ഓഫീസിലെ കോണിപടിയില്‍ നിന്നും കാല് തെറ്റി വീണ് ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഇനിയും റസ്റ്റ് എടുക്കണം

സര്‍ജറി ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. വേദന പരിപൂര്‍ണമായും മാറാത്തതിനാല്‍ ഇനിയും റസ്റ്റ് വേണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം.

സഭാഷ് നായ്ഡു ഇനിയും വൈകും

മൂന്ന് ഭാഷകളില്‍ ഷൂട്ടിങ് നടക്കുന്ന കമലഹാസന്റെ സബാഷ് നായ്ഡു എന്ന ചിത്രം ഇനിയും വൈകും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡിസംബറില്‍ എത്തില്ല


ചിത്രത്തിന്റെ രണ്ടാംഘട്ട ചിത്രീകരണം ജൂലൈയില്‍ ആരംഭിക്കുന്ന സമയത്താണ് കമലഹാസന്‍ ആശുപത്രിയിലാകുന്നത്. ചിത്രീകരണം ഇനി സെപ്റ്റംബറിലേക്ക് നീട്ടി വെച്ചിരിക്കുകയാണ്. ഡിസംബറിലെ ചിത്രത്തിന്റെ റിലീസിങ് ഇനിയും നീളുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

മൂന്ന് ഭാഷകളില്‍

തമിഴ് തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലാണ് സഭാഷ് നായിഡു ചിത്രീകരിക്കുന്നത്.

ചിത്രത്തിലെ മറ്റു താരങ്ങള്‍


രമ്യ കൃഷ്ണന്‍, ശ്രുതി ഹസന്‍, ബ്രഹ്മനാഥം സൗരഭ് ശുക്ല എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍.

നിങ്ങളുടെ വാര്‍ത്തകള്‍ ഫില്‍മിബീറ്റിലേക്ക് അയച്ചു തരൂ

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള മൂവി പോര്‍ട്ടലായ ഫില്‍മി ബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയയ്ക്കാം. സിനിമ, ടെലിവിഷന്‍, ഷോര്‍ട്ട് ഫിലിം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. വാര്‍ത്തകളും ഫോട്ടോകളും വീഡിയോകളും oim@oneindia.co.in എന്ന വിലാസത്തിലാണ് അയയ്ക്കേണ്ടത്. ഉചിതമായത് പ്രസിദ്ധീകരിക്കും. ഇമെയില്‍ വിലാസം, ഫോണ്‍ നന്പര്‍ എന്നിവ രേഖപ്പെടുത്താന്‍ മറക്കരുത്.

English summary
Actor Kamal Haasan, who was under medical care at a private hospital here over the last couple of weeks due to a leg injury, was discharged on Friday.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam