»   » മോഹന്‍ലാലിന്റെ നല്ല മനസ്സിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല; കമലഹാസന്‍

മോഹന്‍ലാലിന്റെ നല്ല മനസ്സിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല; കമലഹാസന്‍

Posted By: AkhilaKS
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍ നായകനായി എത്തിയ മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ ദൃശ്യത്തിന്റെ തമിഴ് പതിപ്പാണ് പാപനാശം. കമല ഹാസന്‍ നായകനായി എത്തുന്ന പാപനാശത്തിന് ആദ്യ ആഴ്ചയില്‍ തന്നെ 15 കോടിയിലേറെയാണ് കളക്ഷന്‍.

എന്നാല്‍ കമലഹാസന്‍ പറയുന്നത് ചിത്രത്തിന്റെ ഈ വിജയത്തിന് നന്ദി പറയേണ്ടത് മലയളത്തിലെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിനോടാണെന്നാണ്. ഇതിന് പിന്നില്‍ ഒരു കാരണവുമുണ്ട്.

kamal-mohanlal

ദൃശ്യം തമിഴില്‍ ചെയ്താല്‍ അത് കമലഹാസനെ നായകനാക്കുകയാണെങ്കില്‍ നല്ലതായിരിക്കുമെന്ന് പറഞ്ഞത് മോഹന്‍ലാലാണെന്ന് താന്‍ പലരില്‍ നിന്നും അറിഞ്ഞു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഈ നല്ല മനസ്സിനോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ലന്ന് കമലഹാസന്‍ പറയുന്നു.

ജീത്തു ജോസഫ് സംവിധാനം ചെയ്ത പാപനാശത്തില്‍ ഗൗതമി,നിവേത തോമസ്,കലാഭാവന്‍ മണി,ആശ ശരത് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. തെലുങ്ക്, കന്നട എന്നീ ഭാഷകളിലേക്ക് റീമേക്ക് ചെയ്യതിന് ശേഷമാണ് ദൃശ്യം തമിഴില്‍ എത്തുന്നത്. അജയ് ദേവന്‍ നായകനായി ഹിന്ദിയിലെത്തുന്ന ദൃശ്യം ജൂലൈ 31 ന് റിലീസ് ചെയ്യും.

English summary
“I heard it from somebody that Mohanlal wished to see me star in the remake of ‘Drishyam’.He felt I’d do justice to the film and recommended by name. I’m thankful to him for that because rarely do stars like me get to work in such lovely films,” Haasan told

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam