»   » ടികെ രാജീവ് കുമാര്‍ ചിത്രത്തില്‍ കമലഹാസന്‍ വീണ്ടും,അതേ ആ ചാണക്യന്‍ ടീം

ടികെ രാജീവ് കുമാര്‍ ചിത്രത്തില്‍ കമലഹാസന്‍ വീണ്ടും,അതേ ആ ചാണക്യന്‍ ടീം

Posted By:
Subscribe to Filmibeat Malayalam

1989 ല്‍ കമലഹാസന്‍ നായകനായി ടികെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ചാണക്യന്‍. ജയറാം, തിലകന്‍,സിത്താര എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷം കമലഹാസനെ നായകനാക്കി ടികെ രാജീവ് കുമാര്‍ വീണ്ടുമൊരു ചിത്രം ചെയ്യാനൊരുങ്ങുന്നു. ഒരു ബഹുഭാഷ ചിത്രമാണെന്നാണ് അറിയുന്നത്.

kamalhaasan

രാജീവ് കുമാറാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. തിരക്കഥ പൂര്‍ത്തിയായിട്ടുമുണ്ട്. ഉടന്‍ തന്നെ ചിത്രത്തെ കുറിച്ച് ഔദ്യോഗിക അറിയിപ്പുണ്ടാകുമെന്നും സംവിധായലകന്‍ രാജീവ് കുമാര്‍ അറിയിച്ചു.

രാജേഷ് എം സെല്‍വ സംവിധാനം ചെയ്യുന്ന തൂങ്കാവനമാണ് കമല്‍ ഹാസന്റെ പുതിയ ചിത്രം. പ്രകാശ് രാജ്, തൃഷ, ആശാ ശരത് എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

English summary
The latest buzz in Kollywood is that Kamal Haasan will sign on a project with National Award-winning Malayalam director TK Rajeev Kumar next.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X