»   » തൂങ്കാവനം വേറെ ലെവലാണ് മച്ചൂ; ദീപാവലിയ്ക്ക് കാണാം വെടിക്കെട്ട്...

തൂങ്കാവനം വേറെ ലെവലാണ് മച്ചൂ; ദീപാവലിയ്ക്ക് കാണാം വെടിക്കെട്ട്...

Posted By:
Subscribe to Filmibeat Malayalam

ഉലകനായകന്‍ കമല്‍ ഹസന്‍ നായകനാകുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം തൂങ്കാവനം ദീപാവലിയ്ക്ക് തിയേറ്ററിലെത്തുന്നു. കമലിന്റെ സംവിധാന സഹായിയായ രാജേഷ് എം സെല്‍വയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

തെലുങ്കിലും തമിഴിലുമായി ഒരുക്കുന്ന ചിത്രം ജെയിംസ് ബോണ്ട് ചിത്രങ്ങള്‍ക്ക് സമാനമായ സ്‌റ്റൈലിലാണ് ഒരുക്കിയിട്ടുള്ളത്. ഫ്രഞ്ച് സ്റ്റണ്ട് കൊറിയോഗ്രാഫര്‍മാരായ ഗില്ലീസ് ഗോണ്‍സീല്‍, സില്‍വെയ്ന്‍ ഗാബജ്, വെര്‍ജിന്‍ അര്‍നോഡ് എന്നിവരും കമലിനോട് ഒത്ത് ചേരുന്നതോടെ ചിത്രം ഇന്റര്‍നാഷണല്‍ നിലവാരത്തിലേക്ക് ഉയരുന്നു.

തൂങ്കാവനം വേറെ ലെവലാണ് മച്ചൂ; ദീപാവലിയ്ക്ക് കാണാം വെടിക്കെട്ട്...

അച്ഛനും മകനും തമ്മിലുള്ള ബന്ധം ഒരു പൊലീസ് സ്റ്റോറിയിലൂടെ പറയാന്‍ ശ്രമിയ്ക്കുകയാണ് തൂങ്കാവനം. ദൃശ്യത്തിന്റെ തമിഴ് റീമേക്ക് പാപനാശത്തിന് ശേഷം കമല്‍ അവതരിപ്പിയ്ക്കുന്ന ശ്രദ്ധേയമായ വേഷമായിരിക്കും തൂങ്കാവനത്തിലെ സികെ ദിവാകര്‍ എന്ന ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍

തൂങ്കാവനം വേറെ ലെവലാണ് മച്ചൂ; ദീപാവലിയ്ക്ക് കാണാം വെടിക്കെട്ട്...

തൃഷയാണ് ചിത്രത്തിലെ നായിക. മന്മദന്‍ അമ്പിന് ശേഷം തൃഷയും കമലും ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. മലയാളത്തിന്റെ പ്രിയതാരം ആശ ശരത്തും ചിത്രത്തില്‍ ഒരു ശ്രദ്ധേയ വേഷം ചെയ്യുന്നു. നേരത്തെ പാപനാശത്തിലും ആശ കമലിനൊപ്പം അഭിനയിച്ചിട്ടുണ്ട്. പ്രകാശ് രാജാണ് മറ്റൊരു കേന്ദ്ര കഥാപാത്രം

തൂങ്കാവനം വേറെ ലെവലാണ് മച്ചൂ; ദീപാവലിയ്ക്ക് കാണാം വെടിക്കെട്ട്...

കിഷോര്‍, സമ്പത്ത് രാജ്, യോഗി സേതു, മധുശാലിനി, ഉമാ റിയാസ് ഖാന്‍, ജഗന്‍, സന്താന ഭാരതി, ഗുരു സോമസുന്ദരന്‍, എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍.

തൂങ്കാവനം വേറെ ലെവലാണ് മച്ചൂ; ദീപാവലിയ്ക്ക് കാണാം വെടിക്കെട്ട്...

ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങള്‍ പ്രധാന ലൊക്കേഷനാക്കി 60 ദിവസം കൊണ്ടാണ് ചിത്രം പൂര്‍ത്തിയാക്കിയത്.

തൂങ്കാവനം വേറെ ലെവലാണ് മച്ചൂ; ദീപാവലിയ്ക്ക് കാണാം വെടിക്കെട്ട്...

രാജ്കമല്‍ ഫിലിംസിന്റെ ബാനറില്‍ കമല്‍ ഹസന്‍, എസ് ചന്ദ്രഹസന്‍, ഗോകുലം ഗോപാലന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിയ്ക്കുന്നത്.

തൂങ്കാവനം വേറെ ലെവലാണ് മച്ചൂ; ദീപാവലിയ്ക്ക് കാണാം വെടിക്കെട്ട്...

ഫ്രെഡ്രിക് ജാര്‍ഡിന്റെ കഥ തിരക്കഥയാക്കിയത് കമല്‍ ഹസനാണ്. സനു വര്‍ഗീസ് ഛായാഗ്രഹണം നിര്‍വ്വഹിയ്ക്കുന്ന ചിത്രത്തിന് പാട്ടുകളൊരുക്കുന്നത് ജിബ്രാനാണ്. ഷാന്‍ മുഹമ്മദാണ് എഡിറ്റിങ്

തൂങ്കാവനം വേറെ ലെവലാണ് മച്ചൂ; ദീപാവലിയ്ക്ക് കാണാം വെടിക്കെട്ട്...

സിനിമാക്‌സ് ത്രു സ്‌നേഹം മൂവീസ്, സ്‌കൈ റിലീസ് എന്നിവര്‍ ചേര്‍ന്നാണ് ദീപാവലി ദിനമായ നവംബര്‍ 10ന് ചിത്രം തിയേറ്ററുകളിലെത്തിയ്ക്കുന്നത്.

പിആര്‍ഒ: നാസര്‍ മനയ്ക്കല്‍

English summary
Kamal Haasan’s Thoongavanam to Release on November 10
Please Wait while comments are loading...

Malayalam Photos

Go to : More Photos