»   » ബോളിവുഡ് വിടാന്‍ കാരണം കള്ളപ്പണമെന്ന് കമല്‍ ഹാസന്റെ വെളിപ്പെടുത്തല്‍!

ബോളിവുഡ് വിടാന്‍ കാരണം കള്ളപ്പണമെന്ന് കമല്‍ ഹാസന്റെ വെളിപ്പെടുത്തല്‍!

Posted By: Pratheeksha
Subscribe to Filmibeat Malayalam

ബോളിവുഡില്‍ നിന്ന് തമിഴിലേക്കു തിരിച്ചു വരാന്‍ തന്നെ പ്രേരിപ്പിച്ചത് അവിടുത്തെ കള്ളപ്പണത്തിന്റെ ഒഴുക്കാണെന്ന് നടന്‍ കമല്‍ഹാസന്‍.

അന്ന് അധോലോകവുമായി എല്ലാ സിനിമാ പ്രവര്‍ത്തകര്‍ക്കും ബന്ധമുണ്ടായിരുന്നെന്നു കമല്‍ ഹാസന്‍ പറയുന്നു. അതിനു വഴങ്ങിക്കൊടുക്കാനോ എതിര്‍ക്കാനോ നിന്നില്ല...

ഇന്ത്യ ടുഡേ കോണ്‍ക്ലേവ്

ഇന്ത്യ ടുഡേ സൗത്ത് കോണ്‍ക്ലേവ് 2017 ലാണ് കമല്‍ഹാസന്‍ ബോളിവുഡിലെ കള്ളപ്പണത്തിന്റെ ഒഴുക്കിനെ കുറിച്ചും താന്‍ തമിഴിലേക്കു തിരിച്ചെത്തിയതിനെ കുറിച്ചുമെല്ലാം പറഞ്ഞത്.

അന്നു അധോലോകവുമായി പലര്‍ക്കും ബന്ധമുണ്ടായിരുന്നു

താന്‍ ബോളിവുഡില്‍ പ്രവര്‍ത്തിക്കുന്ന കാലത്ത് അധോലോകവുമായി പല ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും ബന്ധമുണ്ടായിരുന്നെന്നു കമല്‍ ഹാസന്‍ പറയുന്നു. താനതിനു വഴങ്ങിക്കൊടുക്കാനോ എതിര്‍ക്കാനോ നിന്നില്ല.

കള്ളപ്പണം തൊടാതെ ജീവിക്കുന്നവനാണെന്ന് ഉറപ്പിച്ചു പറയാന്‍ കഴിയും

കളളപ്പണം തൊടാതെ ജീവിക്കുന്നവനാണെന്ന് തനിക്ക് ഉറപ്പിച്ച് പറയാന്‍ കഴിയുമെന്നും കമല്‍ ഹാസന്‍ പറഞ്ഞു.

ഛായാഗ്രാഹകന്‍ വിന്‍സെന്റ്

ഛായാഗ്രാഹകന്‍ വിന്‍സെന്റും കളളപ്പണം തൊടാത്ത വ്യക്തിയാണ് ,കമല്‍ ഹാസന്‍ പറഞ്ഞു

പുകവലി തുടങ്ങാന്‍ കാരണം ശിവാജി ഗണേശന്‍

താന്‍ പുകവലി തുടങ്ങാന്‍ കാരണം ശിവാജി ഗണേശനാണെന്നാണ് കമല്‍ ഹാസന്‍ പറയുന്നത്. അത്രയും സ്വാഭാവികമായ പുകവലിയായിരുന്നു അദ്ദേഹത്തിന്റേത്. പിന്നീട് ഒട്ടേറെ സുഹൃത്തുക്കള്‍ പുകവലി കാരണം അര്‍ബുദം ബാധിച്ച് മരിച്ചപ്പോളാണ് നിര്‍ത്തിയത്.

English summary
kamal hasan letf bollywood because of black money

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam