For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സിനിമയിൽ എന്തുകൊണ്ട് പ്രായം കുറഞ്ഞ നായികമാർ!! ആ രഹസ്യം വെളിപ്പെടുത്തി സൂപ്പർ താരം

  |

  സിനിമയിൽ ചിലർ അത്ഭുതങ്ങൾ സൃഷ്ടിക്കാറുണ്ട്. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി ഇന്ത്യൻ സിനിമയിൽ അത്ഭുത സൃഷ്ടിച്ച് ജനഹൃദയങ്ങളിൽ വസിക്കുന്ന താരമാണ് ഉലകനായകൻ കമൽഹാസൻ. ഇന്ത്യൻ സിനിമ രംഗത്തെ ബുഹമുഖ പ്രതിഭ എന്നാണ് കമലിനെ വിശേഷിപ്പിക്കുന്നത്. അഭിനയത്തിന് പുറമെ ഗായകൻ, നിർമ്മാതാവ് എന്ന നിലയിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. തമിഴ് ചിത്രങ്ങളിൽ തിളങ്ങുന്ന കമൽ ഹിന്ദി, മലയാളം തുടങ്ങിയ ഇതര ഭാഷാ ചിത്രങ്ങളിലും തന്റെ അഭിനയ ചാതുര്യം തെളിയിച്ചിട്ടുണ്ട്.

  എല്ലാവരും കരയിപ്പിക്കുമ്പോൾ പേളിയെചേർത്ത് പിടിച്ച് ശ്രീനി!! പേളിയെ ഇഷ്ടപ്പെടാൻ കാരണം ആ സ്വഭാവം,

  നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കുകയും മികച്ച അഭിനേതാക്കളെ ഇരു കൈകളും നീട്ടി സ്വീകരിക്കുന്നവരാണ് നമ്മൽ സിനിമ പ്രേമികൾ. സൂപ്പർ താരങ്ങൾ അഭിനയം കൊണ്ട് തങ്ങളെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെങ്കിലും ഒരു കാര്യത്തിൽ മാത്രം അഭിപ്രായഭിന്നതയും വിമർശനങ്ങളും ഉന്നയിക്കുന്നുണ്ട്. നടന്മാർക്ക് എന്തു കൊണ്ട് പ്രായം കുറഞ്ഞ നായികമാർ. ഇതിനു മറുപടിയുമായി ഉലകനായകൻ കമൽഹാസൻ രംഗത്തെത്തിയിരിക്കുകയാണ്. കേരള കൗമുദി ഫ്ലാഷിനു നൽകിയ അഭിമുഖത്തിലായിരുന്നു ഇദ്ദേഹത്തിന്റെ പ്രതികരണം.

  ചുംബിക്കാനും കെട്ടിപ്പിടിക്കാനും പറ്റില്ല!! ആ ആവശ്യം നിരസിച്ചതാണ് തുടക്കം, മഡോണ തുറന്നു പറയുന്നു

   19 ാം വയസ്സിലെ നയികയുടെ വയസ്സ്

  19 ാം വയസ്സിലെ നയികയുടെ വയസ്സ്

  പ്രായം കുറഞ്ഞവരെ നായികമാരാക്കുന്നു എന്ന് പറഞ്ഞ് താരങ്ങളെ പഴിക്കുന്നവർക്കുള്ള മറുപടിയാണ് കമൽഹാസൻ നൽകുന്നത്. നിങ്ങൾ വിശ്വസിക്കുമോ എന്ന് അറിയില്ല എന്ന ആമുഖത്തോടെയായിരുന്നു അദ്ദേഹം തന്റെ വാക്കുകൾ ആരംഭിച്ചത്. താൻ 19ാം വയസ്സിൽ നായകനായപ്പോൾ തന്റെ നായികയുടെ പ്രായം മുപ്പത്തിയെട്ടായിരുന്നു. അവരുടെ നൂറാമത്തെ സിനിമയോ മറ്റോ ആയിരുന്നെന്നും കമൽഹാസൻ പറഞ്ഞു.അതു കൂടാതെ ആ സിനിമയ്ക്ക് മുൻപ് അവരുടെ മകനായി താൻ കുറെ സിനിമയിൽ വേഷമിട്ടിട്ടുണ്ടെന്നും താരം വെളിപ്പെടുത്തി.

  പ്രായം കലയെ ബാധിക്കുമോ

  പ്രായം കലയെ ബാധിക്കുമോ

  പ്രായം കലയെയോ കലകാരനേയോ ബാധിക്കണമെന്നുണ്ടൊയെന്നും കമൽ ചോദിക്കുന്നുണ്ട്. പ്രായം കുറഞ്ഞ നായികമാർ എന്ന വിഷയം ഏറ്റവും കൂടുതൽ ചർച്ച ചെയ്തതും പലതരത്തിലുളള വിമർശനങ്ങൾ കേട്ടതുമാണ്. മലയാള താരരാജക്കന്മാരും ഈ വിഷയത്തിൽ ഇരകളായിട്ടുണ്ട്. കലകാരനോ കലയ്ക്കോ പ്രായം പ്രാശ്നമാണോ എന്നത് വിമർശകരോട് മുഴുവനായി ചോദിക്കുന്ന ഒരു ചോദ്യമാണ്.

   സിനിമയ്ക്ക് വിട

  സിനിമയ്ക്ക് വിട

  കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകാളായി ഇന്ത്യൻ സിനിമയുടെ ഇതിഹാസങ്ങളിൽ ഒരാളാണ് കമൽഹാസൻ. പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന വിധത്തിലുളള കഥാപാത്രങ്ങൾക്കാണ് കമൽ ജീവൻ നൽകിയിരിക്കുന്നത്. ബാലതാരമായി തുടങ്ങി വിശ്വരൂപം 2 ൽ വരെ എത്തി നിൽക്കുകയാണ് അദ്ദേഹത്തിന്റെ സിനിമ കരിയർ. ജീവൻ നൽകിയ കഥാപാത്രങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചതാണ്. ടൈപ്പ് കാസ്റ്റിലൊതുങ്ങാതെ പ്രേക്ഷകർക്കർക്ക് കണ്ണിന് പുതുമയുമായിട്ടാണ് കമൽ ഓരോ തവണ പ്രത്യക്ഷപ്പെടുന്നത്. എന്നാൽ കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി തുടരുന്ന തന്റെ സനിമ ജീവിതം അവസാനിപ്പിക്കുകയാണെന്നും കമൽ പറഞ്ഞു.

   സിനിമയും രാഷ്ട്രീയവും

  സിനിമയും രാഷ്ട്രീയവും

  സിനിമയും രാഷ്ട്രീയവും ഒന്നിച്ചു കൊണ്ടു പോകാൻ സാധിക്കില്ലെന്ന് താരം പറഞ്ഞു. സിനിമ ജീവിതം പൂർണ്ണമായി അവസാനിപ്പിച്ച് രാഷ്ട്രീയത്തിലിറങ്ങുകയാണ്. ഒരേ സമയം രണ്ട് വള്ളത്തിൽ കാൽ ചവിട്ടുകയെന്നത് ശരിയല്ല. രാഷ്ട്രീയത്തിൽ ചുവട് ഉറപ്പിക്കുന്നതിനു വേണ്ടി സിനിമ ജീവിതം വിടുകയാണെന്ന് അദ്ദേഹം വളരം വ്യക്തമായി തന്നെ പറഞ്ഞിട്ടുണ്ട്. കമൽ തന്റെ രാഷ്ട്രീയ പ്രവേശനത്തിനെ കുറിച്ച് പ്രഖ്യാപിച്ചു കഴിഞ്ഞു. മക്കൾ നീതി മയ്യം എന്ന പാർട്ടിയാണ് കമൽ രൂപീകരിച്ചിരിക്കുന്നത്.

  English summary
  kamal hasan says about why young heroin movies,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X