»   » ആക്രമിക്കപ്പെട്ട നടിയെ ദ്രൗപതി എന്ന് വിളിക്കണോ? നടിയുടെ പേര് വെളിപ്പെടുത്തി കമല്‍ഹാസനും കുടുങ്ങി!

ആക്രമിക്കപ്പെട്ട നടിയെ ദ്രൗപതി എന്ന് വിളിക്കണോ? നടിയുടെ പേര് വെളിപ്പെടുത്തി കമല്‍ഹാസനും കുടുങ്ങി!

Posted By: Teresa John
Subscribe to Filmibeat Malayalam

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ വിവാദത്തിലാണ് പലരും. അതിനിടയില്‍ നടിയുടെ പേര് വെളിപ്പെടുത്തിയതിന്റെ പേരില്‍ ദിലീപിനെതിരെ വിമര്‍ശനം വന്നിരുന്നു. പിന്നാലെ നടന്‍ അജു വര്‍ഗീസിന്റെ ഫോണ്‍ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ദിലീപിനെ പിന്തുണ നല്‍കി ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടപ്പോഴായിരുന്നു അജു വര്‍ഗീസ് നടിയുടെ പേര് എടുത്ത് പറഞ്ഞിരുന്നത്.

ഇപ്പോള്‍ ഉലകനായകന്‍ കമല്‍ഹാസനും നടിയുടെ പേര് പറഞ്ഞ് കുടുക്കിലായിരിക്കുകയാണ്. കൊച്ചിയില്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് തന്റെ പ്രതികരണം മാധ്യമ പ്രവര്‍ത്തകരുമായി പങ്കുവെക്കുന്നതിനിടയിലാണ് കമല്‍ ഹാസന്‍ നടിയുടെ പേര് വെളിപ്പെടുത്തിയിരുന്നത്. പിന്നാലെ ദേശീയ വനിതാ കമ്മീഷന്‍ താരത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്.

കമല്‍ഹാസനും പെട്ടു

കേരളത്തില്‍ നടി ആക്രമിക്കപ്പെട്ടതിന് തന്റെ പ്രതികരണം മാധ്യമ പ്രവര്‍ത്തകരെ അറിയിക്കുന്നതിനിടയിലാണ് നടന്‍ കമല്‍ഹാസന്‍ നടിയുടെ പേര് വെളിപ്പെടുത്തി സംസാരിച്ചത്.

വനിതാ കമ്മീഷന്‍

ആക്രമത്തിനിരയായ നടിയുടെ പേര് വെളിപ്പെടുത്തി എന്ന ആരോപിച്ച് ദേശീയ വനിതാ കമ്മീഷന്‍ കമല്‍ഹാസന് നോട്ടീസ് അയച്ചിരിക്കുകയാണ്.

പേര് മറച്ച് വെക്കുന്നത് എന്തിനാണ്?

നടിയുടെ പേര് പറയുന്നത് നിയമവിരുദ്ധമല്ലെ എന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് എന്തിനാണ് പേര് മറച്ച് വെക്കുന്നതെന്നായിരുന്നു കമല്‍ ഹാസന്‍ പറയുന്നത്.

ദ്രൗപതി എന്ന് വിളിക്കാം

മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് എന്തിനാണ് പേര് മറയ്ക്കുന്നതെന്നും അവരെ ദ്രൗപതി എന്ന് വിളിക്കണമെങ്കില്‍ അങ്ങനെയാവാമെന്നുമായിരുന്നു ഉലകനായകന്റെ മറുപടി.

നടിയെന്ന നിലയിലല്ല

നടിയെന്ന നിലയിലല്ല അവരെ ഒരു സ്ത്രീ എന്ന നിലയിലാണ് താന്‍ കാണുന്നതെന്നും താരം പറയുന്നു. ഒപ്പം നീ്തിന്യായ വ്യവസ്ഥകളില്‍ വിശ്വസമുണ്ടെന്നും കമല്‍ഹാസന്‍ വ്യക്തമാക്കി.

എല്ലാവരുടെയും ഉത്തരവാദിത്വം

നടിമാര്‍ക്ക് മാത്രമല്ല ഒരോരുത്തരുടെയും സുരക്ഷ തനിക്ക് പ്രധാനപ്പെട്ടതാണ്. പുറത്ത് പോവുന്നവര്‍ സുരക്ഷിതരാണോ എന്ന് ഉറപ്പാക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വമാണെന്നും കമല്‍ഹാസന്‍ പറയുന്നു. ആത്മാഭിമാനമുള്ള പുരുഷന്മാര്‍ സ്ത്രീകളെ സംരക്ഷിക്കുമെന്നേ കരുതുന്നുള്ളു എന്നും താരം പറയുന്നു.

അജു വര്‍ഗീസും

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ നടന് പിന്തുണയുമായി എത്തിയപ്പോഴായിരുന്നു അജു വര്‍ഗീസും നടിയുടെ പേര് വെളിപ്പെടുത്തിയത്.

ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക്

ഇന്നലെ പോലീസ് കസ്റ്റഡിയിലെടുത്ത അജു വര്‍ഗീസിന്റെ ഫോണ്‍ ശാസ്ത്രീയ പരിശോധനകള്‍ നടത്തുന്നതിനായി അയക്കുമെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

English summary
Kamal Hassan revealed actress name

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam