»   » പിണറായിക്കും വിഎസിനും നന്ദി: കമല്‍ ഹാസന്‍

പിണറായിക്കും വിഎസിനും നന്ദി: കമല്‍ ഹാസന്‍

Posted By:
Subscribe to Filmibeat Malayalam
Viswaroopam
കേരളത്തില്‍ വിശ്വരൂപം പ്രദര്‍ശിപ്പിയ്ക്കുന്നതിന് പിന്തുണ നല്‍കിയ സിപിഎം നേതാക്കളായ പിണറായി വിജയനും വി.എസ്. അച്യുതാനന്ദനും കമല്‍ഹാസന്റെ നന്ദി. തമിഴ്‌നാട്ടില്‍ ചിത്രം റിലീസ് ചെയ്തതിനു പിന്നാലെയാണ് നേതാക്കള്‍ക്കും ഡിവൈഎഫ്‌ഐ ഉള്‍പ്പെടെയുള്ള സംഘടനകള്‍ക്കും കമല്‍ നന്ദി രേഖപ്പെടുത്തിയത്. വിശ്വരൂപത്തിന് പിന്തുണയുമായെത്തിയ പിണറായി വിജയന്‍ ചിത്രം തിയറ്ററില്‍ പോയി കാണുകയും ചെയ്തിരുന്നു.

എന്നാല്‍ താനിന്ന് ചുവന്ന ഷര്‍ട്ടിട്ട് വന്നത് അവിചാരിതമാണെന്നൊരു തമാശയും കമല്‍ പൊട്ടിച്ചു. തന്നെ ആദ്യമായി നായകനാക്കിയത് കേരളമാണെന്നും ഉലകനായകന്‍ ഓര്‍മ്മിച്ചു.

ചിത്രത്തിന്റെ രണ്ടാം ഭാഗം 'വിശ്വരൂപം -2 കമല്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇതിനു പിന്നാലെ 'മൂ എന്ന ചിത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങും. വിശ്വരൂപത്തിന്റെ ഹിന്ദി പതിപ്പ് കേരളത്തിലെ എ ക്ലാസ് തിയറ്ററുകളില്‍ റിലീസ് ചെയ്യുന്നതു സംബന്ധിച്ചു ചര്‍ച്ച നടത്തി വരികയാണെന്നും തിയറ്റര്‍ ഉടമകള്‍ തമ്മിലുള്ള ചില പ്രശ്‌നങ്ങള്‍ മൂലമാണു തമിഴ് പതിപ്പ് എ ക്ലാസ് തിയറ്ററുകളില്‍ റിലീസ് ചെയ്യാന്‍ കഴിയാതിരുന്നതെന്നും അറിയിച്ചു.

തമിഴ്‌നാട്ടില്‍ അറുനൂറോളം തിയറ്ററുകളില്‍ റിലീസ് ചെയ്ത വിശ്വരൂപത്തിന് ആരാധകര്‍ വന്‍ വരവേല്‍പാണു നല്‍കിയത്. ചിത്രം കാണാനായി രാവിലെ മുതല്‍ തിയറ്ററുകള്‍ക്കു മുന്നില്‍ നീണ്ട ക്യൂവായിരുന്നു. പിണക്കവും പരിഭവവും മറന്ന് മുഖ്യമന്ത്രി ജയലളിതയെ ചിത്രം കാണാന്‍ കമല്‍ ക്ഷണിച്ചു.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam