»   » കാലില്‍ വീണ് മാപ്പ് പറഞ്ഞിട്ടും നടിയെ വെറുതേ വിടാതെ സംവിധായകന്‍, ടി ആറിന് കനിഹയുടെ വക ചുട്ട മറുപടി!!

കാലില്‍ വീണ് മാപ്പ് പറഞ്ഞിട്ടും നടിയെ വെറുതേ വിടാതെ സംവിധായകന്‍, ടി ആറിന് കനിഹയുടെ വക ചുട്ട മറുപടി!!

By: Teresa John
Subscribe to Filmibeat Malayalam

രജനികാന്തിന്റെ കാബലി എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട നടി ധന്‍സികയെ നടനും സംവിധായകനുമായ ടി രാജേന്ദ്രന്‍ പൊതുവേദിയില്‍ കരയിപ്പിച്ചത് വലിയ വാര്‍ത്തയായിരുന്നു. സിനിമയുടെ പ്രെമോഷന്‍ പരിപാടിയുമായി എത്തിയപ്പോഴായിരുന്നു സംഭവം നടന്നത്.

മഹേഷിന്റെ പ്രതികാരം നിര്‍മ്മിക്കാന്‍ ആഷിഖ് അബു കോടികള്‍ തട്ടി! സത്യം തുറന്ന് പറഞ്ഞ് നിര്‍മാതാക്കള്‍!

സംഭവത്തില്‍ ധന്‍സികയെ പിന്തുണച്ച് പലരും രംഗത്തെത്തിയിരുന്നു. കാലില്‍ വീണ് മാപ്പ് പറഞ്ഞിട്ടും നടിയെ വീണ്ടും അപമാനിച്ചത് മോശമായി പോയെന്ന് നടികര്‍ സംഘത്തിന്റെ സെക്രട്ടറിയും നടനുമായ വിശാല്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ ടി രാജേന്ദ്രന് കിടിലന്‍ മറുപടിയുമായി നടി കനിഹയും എത്തിയിരിക്കുകയാണ്.

കനിഹ പറയുന്നതിങ്ങനെ

നടി ധന്‍സികയെ അപമാനിച്ച ടി ആറിന്റെ പക്വതയില്ലായ്മ കണ്ട് താന്‍ ആശ്ചര്യപ്പെട്ട് പോയി. ഇത്തരത്തിലുള്ള കാര്യങ്ങള്‍ നടിയോട് സ്വകാര്യമായി തന്നെ പറണമായിരുന്നു.

കഴിവുണ്ടായിട്ട് കാര്യമില്ല


പൊതുവേദിയില്‍ അപമാനിച്ചത് മോശമായി പോയെന്നും കനിഹ പറയുന്നു. എത്ര കഴിവുണ്ടായിട്ടും നന്നായി പെരുമാറാന്‍ അറിയില്ലെങ്കില്‍ അത് കൊണ്ട് എന്ത് കാര്യമെന്നും നടി ചോദിക്കുന്നുണ്ട്.

സംഭവം ഇങ്ങനെയായിരുന്നു


വഴിത്തിരു എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന പത്രസമ്മേളനത്തില്‍, പ്രമോഷന്‍ പരിപാടിയില്‍ പങ്കെടുത്ത ടിആറിന്റെ പേര് ധന്‍സിക പറയാന്‍ വിട്ടു പോയിരുന്നു. ഇതാണ് രാജേന്ദ്രനെ ചൊടിപ്പിച്ചത്.

മാപ്പ് പറഞ്ഞിരുന്നു

ധന്‍സികയും കൃഷ്ണ കുശേലനും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ ഒരു ഗാനരംഗത്ത് ടി ആറും എത്തുന്നുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ പേര് പറയാന്‍ മറന്ന് പോയതില്‍ നടി കാലില്‍ വീണ് മാപ്പ്് പറഞ്ഞിരുന്നു. എന്നാല്‍ ടി ആര്‍ അത് കേള്‍ക്കാന്‍ നിന്നിരുന്നില്ല.

ധന്‍സികയ്ക്ക് കരയേണ്ടി വന്നു

രജനികാന്തിനൊപ്പം അഭിനയിച്ചതിന്റെ അഹങ്കാരമാണെന്നുമടക്കം മോശം വാക്കുകള്‍ പ്രയോഗിച്ചാണ് ടി രാജേന്ദ്രന്‍ ധന്‍സികയെ അപമാനിച്ചത്. വാക്കുകള്‍ കടുത്ത വന്നപ്പോള്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ ധന്‍സിക പൊട്ടി കരയുകയായിരുന്നു.

പിന്തുണയുമായി താരങ്ങള്‍


നടിയ്ക്ക് പിന്തുണയുമായി പലരും രംഗത്തെത്തിയിരുന്നു. നടികര്‍ സംഘത്തിന്റെ സെക്രട്ടറിയും നടനുമായ വിശാല്‍ കാലില്‍ വീണ് മാപ്പ് പറഞ്ഞിട്ടും നടിയെ വീണ്ടും വീണ്ടും അപമാനിച്ചത് മോശമായിപ്പോയി എന്ന് പറഞ്ഞിരുന്നു.

എല്ലാവരും മറന്ന് പോവും

പൊതുപരിപാടിയില്‍ സ്റ്റേജിലിരിക്കുന്നവരുടെ പേര് പറയാന്‍ ഞാനും പലപ്പോഴും മറന്ന് പോയിട്ടുണ്ട്. അത് വളരെ സാധാരണമാണ്. മകളുടെ പ്രായമുള്ള ധന്‍സിക കാലില്‍ വീണ് മാപ്പ് അപേക്ഷിച്ചിട്ടും ടി ആര്‍ കേട്ടഭാവം നടിക്കാത്തത് ശരിയായില്ല വിശാല്‍ പറഞ്ഞു.

English summary
Kanika opens up about being Sai Dhanshika targeted by T Rajendar in a press meet
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam