»   » അന്ന് ബാലതാരമായി സിനിമയിലേക്കെത്തിയ താരപുത്രി ഇപ്പോള്‍ മണവാട്ടി, വിവാഹ ചിത്രങ്ങള്‍ വൈറല്‍, കാണൂ!

അന്ന് ബാലതാരമായി സിനിമയിലേക്കെത്തിയ താരപുത്രി ഇപ്പോള്‍ മണവാട്ടി, വിവാഹ ചിത്രങ്ങള്‍ വൈറല്‍, കാണൂ!

Written By:
Subscribe to Filmibeat Malayalam

മണിരത്‌നം സംവിധാനം ചെയ്ത കന്നത്തില്‍ മുത്തമിട്ടാല്‍ എന്ന ചിത്രം കണ്ടവരാരും അമുദ എന്ന കൊച്ചുമിടുക്കിയെ മറന്നുകാണാനിടയില്ല. മാധവനും സിമ്രാനുമൊപ്പം ശ്കതമായ അഭിനയം കാഴ്ച വെച്ച ആ മിടുക്കി പാര്‍ത്ഥിപന്റെയും സീതയുടെയും മകളായ കീര്‍ത്തനയാണ്. കീര്‍ത്തന എന്ന പേര് പറഞ്ഞാല്‍ മനസ്സിലായില്ലെങ്കിലും സിനിമ പറഞ്ഞാല്‍ ഈ താരപുത്രിയെ പെട്ടെന്ന് മനസ്സിലാവും.

സുപ്രിയയുടെയും പൃഥ്വിയുടെയും സ്വപ്‌ന സാക്ഷാത്ക്കാരം, സന്തോഷവാര്‍ത്ത പുറത്തുവിട്ട് താരം, കാണൂ!

ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരവും ഈ കൊച്ചുമിടുക്കി സ്വന്തമാക്കിയിരുന്നു. ആ സിനിമയ്ക്ക് ശേഷം താരപുത്രി പിന്നെ അഭിനയിച്ചിട്ടില്ലേയെന്ന സംശയം തോന്നിയേക്കാം. വര്‍ഷങ്ങള്‍ക്ക് ഈ താരപുത്രി സിനിമയിലേക്ക് തിരിച്ചെത്തിയിരുന്നു. എന്നാല്‍ ഇത്തവണ അസിസ്റ്റിന്റ് ഡയറക്ടറായാണ് താരമെത്തിയത്. മണിരത്‌നത്തിന്റെ അസിസ്റ്റന്റായാണ് ഈ താരപുത്രി പ്രവര്‍ത്തിച്ചത്. കീര്‍ത്തനയുടെയും യുവസംവിധായകനായ അക്ഷയ് അക്കിനേനിയുടെയും വിവാഹമായിരുന്നു വ്യാഴാഴ്ച. ചിത്രങ്ങളിലൂടെ തുടര്‍ന്നുവായിക്കൂ.

ശ്രീദേവിയുടെ ജീവനെടുത്തതിന് പിന്നില്‍ ബോണി കപൂര്‍, പുതിയ വെളിപ്പെടുത്തലുമായി ബന്ധു!

കീര്‍ത്തന വിവാഹിതയായി

കീര്‍ത്തനയെന്ന പേര് പറഞ്ഞാല്‍ പ്രേക്ഷകര്‍ക്ക് മനസ്സിലാവില്ലെങ്കിലും കന്നത്തില്‍ മുത്തമിട്ടാല്‍ എന്ന സിനിമയിലെ അമുദയെക്കുറിച്ച് സൂചിപ്പിച്ചാല്‍ ആളെ മനസ്സിലായിക്കൊള്ളും. യുവസംവിധായകന്‍ അക്ഷയ് അക്കിനേനിയുടെയും കീര്‍ത്തനയുടെയും വിവാഹമായിരുന്നു കഴിഞ്ഞ ദിവസം.

കുസൃതിക്കാരിയായ അമുദ

മണിരത്‌നം സംവിധാനം ചെയ്ത കന്നത്തില്‍ മുത്തമിട്ടാല്‍ എന്ന സിനിമ പുറത്തിറങ്ങിയിട്ട് 16 വര്‍ഷം കഴിഞ്ഞു. ഇന്നും ഈ മിടുക്കിയെ പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്.

മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരം

ആദ്യ സിനിമയിലൂടെ തന്നെ മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരവും കീര്‍ത്തന സ്വന്തമാക്കിയിരുന്നു. ഈ ഒരൊറ്റ സിനിമയിലാണ് താരപുത്രി അഭിനയിച്ചിട്ടുള്ളൂവെന്നതാണ് മറ്റൊരു കാര്യം.

നായികയായി തിരിച്ചുവരുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു

ബാലതാരമായി സിനിമയില്‍ തുടക്കം കുറിച്ച താരപുത്രികള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയില്‍ തിരിച്ചെത്താറുണ്ട്. അത്തരത്തില്‍ കീര്‍ത്തനയും തിരിച്ചുവരുമെന്ന് റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു.

കീര്‍ത്തനയുടെ താല്‍പര്യം

വളര്‍ന്നപ്പോള്‍ സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കാനായിരുന്നു ഈ താരപുത്രിക്ക് താല്‍പര്യം. ആദ്യ സിനിമയുടെ സംവിധായകനായ മണിരത്‌നത്തിന്റെ അസിസ്റ്റന്റായി കീര്‍ത്തന പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു.

അഭിനയിക്കാന്‍ താല്‍പര്യമില്ല

സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കാനാണ് കൂടുതല്‍ താല്‍പര്യമെന്ന് വ്യക്തമാക്കിയ താരപുത്രി നായികയായി അഭിനയിക്കാനുള്ള അവസരങ്ങള്‍ ലഭിച്ചപ്പോള്‍ സ്വീകരിച്ചിരുന്നില്ല.

കാര്‍ത്തിക്കൊപ്പം

കാര്‍ത്തി നായകനായെത്തിയ കാട്ര് വെളിയിടെ എന്ന സിനിമയുടെ സഹസംവിധായികയായി കീര്‍ത്തന പ്രവര്‍ത്തിച്ചിരുന്നു. താമസിയാതെ തന്നെ താരപുത്രിയുടെ സ്വന്തം ചിത്രം പ്രതീക്ഷിക്കാമെന്ന് സിനിമാലോകം വിധിയെഴുതിയിരുന്നു.

യുവസംവിധായകനുമായി വിവാഹം

യുവസംവിധായകനായ അക്ഷയ് അക്കിനേനിയുമായുള്ള കീര്‍ത്തനയുടെ വിവാഹം മാര്‍ച്ച് എട്ടിനായിരുന്നു നടന്നത്. ഇവരുടെ വിവാഹനിശ്ചയം നേരത്തെ നടത്തിയിരുന്നു.

തെന്നിന്ത്യന്‍ സിനിമാലോകം ഒന്നടങ്കമെത്തി

സൂര്യ, രജനീകാന്ത്, കമല്‍ഹസന്‍, വിവേക്, മീന തുടങ്ങി തെന്നിന്ത്യന്‍ സിനിമയിലെ പ്രമുഖരെല്ലാം താരപുത്രിയെ ആശീര്‍വദിക്കുന്നതിനായി നേരിട്ടെത്തിയിരുന്നു.

ചിത്രങ്ങള്‍ വൈറലാവുന്നു

കീര്‍ത്തനയുടെ വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ചെന്നൈയിലെ ലീല പാലസ് ഹോട്ടലില്‍ വെച്ചാണ് ചടങ്ങുകള്‍ നടത്തിയത്.

കമല്‍ഹസനെത്തിയപ്പോള്‍

ഉലകനായകന്‍ കമല്‍ഹസനും പ്രാര്‍ത്ഥനയെ അനുഗ്രഹിക്കാനെത്തിയിരുന്നു.

സൂര്യയും ജ്യോതികയും

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളായ സൂര്യയും ജ്യോതികയും നവദമ്പതികളെ അനുഗ്രഹിക്കാനെത്തിയപ്പോള്‍.

മീനയും എത്തിയിരുന്നു

സീതയുടെയും പാര്‍ത്ഥിപന്റെയും മകളായ കീര്‍ത്തനയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മീനയും എത്തിയിരുന്നു.

രജനീകാന്ത് എത്തിയപ്പോള്‍

രജനീകാന്തിനൊപ്പം നവദമ്പതികള്‍.

ആശംസകളോടെ

നവദമ്പതികള്‍ക്ക് ആശംസകള്‍.

English summary
Kannathil Muthamittal actor Keerthana ties the knot, Rajinikanth and Kamal Haasan in attendance.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam