കാവേരി പ്രശ്‌നം ; ധനുഷിന്റെ തൊഡാരി കര്‍ണ്ണാടകത്തില്‍ റീലീസ് ചെയ്യില്ല
കാവേരി പ്രശ്‌നം കാരണം ധനുഷ് നായകനാവുന്ന തൊഡാരി തല്‍ക്കാലം കര്‍ണ്ണാടകത്തില്‍ റിലീസ് ചെയ്യുന്നില്ലെന്ന് ചിത്രത്തിന്റെ കര്‍ണ്ണാടക ഡിസ്ട്രിബ്യൂട്ടര്‍ മഞ്ജുനാഥ് . ഇന്ത്യയിലൊട്ടാകെ സപ്തംബര്‍ 22 നാണ് ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്.
ചിത്രം റിലീസ് ചെയ്താല്‍ അക്രമ സംഭവങ്ങള്‍ ഉണ്ടാകുമോ എന്നു കരുതിയാണ് കര്‍ണ്ണാടകത്തില്‍ റീലീസ് ചെയ്യാത്തതെന്നും മഞ്ജുനാഥ് പറയുന്നു. പൂര്‍ണ്ണമായും ട്രെയിനില്‍ ചിത്രീകരിച്ച ചിത്രമാണിത്. ട്രെയിനിലെ പാന്‍ട്രി ജോലിക്കാരനാണ് ധനുഷ് ഈ ചിത്രത്തില്‍ .

നായിക കീര്‍ത്തി സുരേഷ് മേക്ക് അപ്പ് ആര്‍ട്ടിസ്റ്റാണ്. വിക്രം നായകനായ ഇരുമുഖന്റെ റീലീസ് കര്‍ണ്ണാടകയില്‍ തടഞ്ഞ സാഹചര്യത്തിലാണ് തൊഡാരി റീലീസ് ചെയ്യേണ്ടെന്ന തീരുമാനത്തിലെത്തിയത്.
ധനുഷിന്റെ ഫോട്ടോസിനായ് ക്ലിക്ക് ചെയ്യൂ....


Click it and Unblock the Notifications











