»   » കാര്‍ത്തിയുടെ കാശ്‌മോരയ്ക്ക് ബാഹുബലിയുമായുള്ള ബന്ധം!

കാര്‍ത്തിയുടെ കാശ്‌മോരയ്ക്ക് ബാഹുബലിയുമായുള്ള ബന്ധം!

Posted By: Sanviya
Subscribe to Filmibeat Malayalam

ബാഹുബലിയ്ക്ക് ശേഷം ഇന്ത്യയില്‍ ഒരുങ്ങുന്ന ഫാന്റസി ചിത്രമാണ് കാശ്‌മോര. എന്നാല്‍ ബാഹുബലിയുമായി കാശ്‌മോരയെ താരതമ്യം ചെയ്യരുതെന്ന് കാര്‍ത്തി. കൊച്ചിയില്‍ കാശ്‌മോരയുടെ പ്രചരണത്തില്‍ സംസാരിക്കുകയായിരുന്നു കാര്‍ത്തി.

ഒന്നര വര്‍ഷം മുമ്പേ ചിത്രത്തിന്റെ സെറ്റ് പൂര്‍ത്തിയാക്കിയിരുന്നു. പക്ഷേ ആദ്യം ചിത്രം ചെന്നൈയില്‍ എവിടെ ഷൂട്ട് ചെയ്യണമെന്ന കാര്യത്തില്‍ ഒരു കണ്‍ഫ്യൂഷശനുണ്ടായിരുന്നു. ചെന്നൈയില്‍ സ്റ്റുഡിയോകള്‍ ലഭിക്കാത്തതിനാല്‍ ഒരു ഫാക്ടറി വാടകയ്ക്ക് എടുത്താണ് ചിത്രത്തിന്റെ സെറ്റ് ഇട്ടത്.

ബാഹുബലിയുമായി താരതമ്യം ചെയ്യും

ബാഹുബലി എന്ന ചിത്രത്തിന് ശേഷം ഇന്ത്യയില്‍ പുറത്തിറങ്ങുന്ന ഒരു ഫാന്റസി ചിത്രം. അതുക്കൊണ്ട് തന്നെ വെല്ലുവിളിയും നേരിടേണ്ടി വരും. ബാഹുബലിയുമായി എല്ലാവരും താരതമ്യം ചെയ്യും.

ബാഹുബലിയുമായി ഒരു ബന്ധമുണ്ട്

ചിത്രത്തിന് ബാഹുബലിയുമായി ഒരു ബന്ധമുണ്ടെന്ന് കാര്‍ത്തി പറയുന്നു. ബാഹുബലി പൂര്‍ണമായും ഇന്ത്യയിലെ വിഎഫക്ടസ് ആര്‍ട്ടിസ്റ്റുകളെ ഉപയോഗിച്ചാണ് ചെയ്തത്. അത് ഞങ്ങള്‍ക്ക് ഗുണം ചെയ്തുവെന്ന് കാര്‍ത്തി പറയുന്നു.

വിഎഫക്ടസ് പ്രതിഭകളെ

ബാഹുബലിയിലെ വിഎഫക്ടസ് പ്രതിഭകളെ തന്നെയാണ് ചിത്രത്തിന് വേണ്ടി ഉപയോഗിച്ചതെന്ന് കാര്‍ത്തി പറയുന്നു.

കാശ്‌മോര

ഗോകുല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കാര്‍ത്തിയും നയന്‍താരയുമാണ് കേന്ദ്ര കഥാഡപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

English summary
Karthi about Tamil film Kashmora.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam