»   » കാര്‍ത്തിയുടെ ബിരിയാണി

കാര്‍ത്തിയുടെ ബിരിയാണി

Posted By:
Subscribe to Filmibeat Malayalam

സൂര്യ ശിവകുമാറിനത്രയും വളര്‍ന്നിട്ടില്ലെങ്കിലും അനിയന്‍ കാര്‍ത്തി ശിവകുമാറും തമിഴകത്തെ ഒരു കൊച്ചു സൂപ്പര്‍താരം തന്നെയാണ്. കാര്‍ത്തിയുടെ മിക്ക ചിത്രങ്ങളും ജനപ്രീതി നേടിയിട്ടുണ്ട്. ചേട്ടന്‍ പുതിയ ചിത്രമായ സിങ്കം 2ന്റെ വിജയലഹരി ആഘോഷിക്കുമ്പോള്‍ അനിയന്‍ ബിരിയാണിയുടെ തിരക്കിലാണ്.

കാര്‍ത്തി അഭിനയിക്കുന്ന പുതിയ ചിത്രമാണ് ബിരിയാണി. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ഈചിത്രം രസകരമായ ഒരു വിഷയമാണ് കൈകാര്യം ചെയ്യുന്നത്. ചിത്രത്തില്‍ കാര്‍ത്തിയുടെ നായികയായി എത്തുന്നത് ഹന്‍സികയാണ്. ബിരിയാണിയെന്ന ചിത്രത്തിന്റെ പേരുതന്നെ ഇതിനകം ശ്രദ്ധനേടിക്കഴിഞ്ഞിട്ടുണ്ട്.

Biriyani

ചേട്ടനെപ്പോലെ ആക്ഷന്‍ ഹീറോ ആയിട്ടില്ലെങ്കിലും മികച്ച ഫഌക്‌സിബിലിറ്റിയുള്ള താരമാണ് കാര്‍ത്തി. അല്‍പം നര്‍മ്മംകലര്‍ന്ന സ്വഭാവമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച് ഫലിപ്പിക്കാനുള്ള കാര്‍ത്തിയുടെ കഴിവിനെ തമിഴകം അംഗീകരിച്ചതാണ്. എന്തായാലും ബിരിയാണി പേരുപോലെതന്നെ പ്രേക്ഷകര്‍ക്ക് രുചികരമാകുമെന്ന് പ്രതീക്ഷിയ്ക്കാം.

English summary
Karthi and Hansika is team up for Venkat Prabhu's new movie Biriyani

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam