»   » ക്ലീന്‍ഷേവ് റൊമാന്റിക് ഹീറോ ലുക്കില്‍ കാര്‍ത്തി, കാട്രു വെളിയിതൈ മാര്‍ച്ച് 27 ന് തിയേറ്ററുകളില്‍

ക്ലീന്‍ഷേവ് റൊമാന്റിക് ഹീറോ ലുക്കില്‍ കാര്‍ത്തി, കാട്രു വെളിയിതൈ മാര്‍ച്ച് 27 ന് തിയേറ്ററുകളില്‍

Posted By: Nimisha
Subscribe to Filmibeat Malayalam

റൊമാന്റിക് സിനിമകളുടെ തോഴനാണ് മണിരത്‌നം. വളരെ ഗൗരവമുള്ള വിഷയത്തോടൊപ്പം പ്രണയത്തെയും സുഖ സുന്ദരമായി കൈകാര്യം ചെയ്യനുള്ള ഇദ്ദേഹത്തിന്റെ കഴിവ് പ്രസിദ്ധമാണ്. വ്യത്യസ്തതയും വൈവിധ്യവുമാര്‍ന്ന നിരവധി ചിത്രങ്ങള്‍ പ്രേക്ഷക മനസ്സിലുണ്ട്. മണി രത്‌നം സിനിമയിലെ പാട്ടുകള്‍ എടുത്തു പറയേണ്ട ഒരു ഘടകമാണ്. കേട്ട് മതി വരാത്ത നിരവധി ഗാനങ്ങള്‍. ചെയ്യുന്ന സിനിമയിലെല്ലാം പുതുമ നിറഞ്ഞു നില്‍ക്കും. തൊട്ടതെല്ലാം പൊന്നാക്കുന്ന ഈ സംവിധായകന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

ഒകെ കണ്‍മണിക്ക് ശേഷം മണി രത്‌നം സംവിധാനം ചെയ്യുന്ന സിനിമയാണ് കാട്രു വെളിയിതൈ. ദുല്‍ഖറിന്റയും നിത്യാ മേനോന്റെയും മേക്ക് ഓവറിന് ശേഷം ഇത്തവണ കാര്‍ത്തിയാണ് ലുക്ക് മാറ്റുന്നത്. മുന്‍ ചിത്രങ്ങളില്‍ കണ്ട കാര്‍ത്തിയല്ല ഈ ചിത്രത്തില്‍. തികച്ചും വ്യത്യസ്തമായ റൊമാന്റിക് ചോക്ലേറ്റ് ഹീറോ ലുക്ക്. ചിത്രത്തില്‍ ക്ലീന്‍ ഷേവിലാണ് കാര്‍ത്തി.

kaatru-veliyidai

അദിതി റായ് ഹൈദരിയാണ് നായികാ വേഷം ചെയ്യുന്നത്. റൊമാന്റിക് ത്രില്ലറിന് സംഗീതം ഒരുക്കുന്നത് എആര്‍ റഹ്മാനാണ്. ചിത്രത്തിന്റെ കൂടുതല്‍ ഭാഗവും കാശ്മീരിലാണ് ഷൂട്ട് ചെയ്യുന്നത്.

വാലന്റൈസ് ഡേയില്‍ റിലീസ് ചെയ്യാനായിരുന്നു ആദ്യം പ്ലാന്‍ ചെയ്തിരുന്നെങ്കിലും പിന്നീട് മാര്‍ച്ചിലേക്ക് മാറ്റുകയായിരുന്നു. മണി ആരാധകര്‍ കാത്തിരിക്കുകയാണ് പുതിയ ചിത്രത്തിനായി.

English summary
Karthi's Kaatru Veliyidai movie to release in March 2017

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam