For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ധനുഷിന്റെ വാക്കുകൾ വളരെ ശരിയും പക്വതയുളളതുമാണ്, വെറുതെ വിടു, വേർപിരിയലിനെ പിന്തുണച്ച് നടി...

  |

  തെന്നിന്ത്യൻ സിനിമ ലോകം ഏറെ ഞെട്ടലോടെ കേട്ട വിവാഹമോചനമായിരുന്നു താരങ്ങളായ ധനുഷിന്റേയും ഐശ്വര്യയുടേയും. 18 വർഷത്തെ വിവാഹ ജീവിതമായിരുന്നു ഇരുവരും അവസാനിപ്പിച്ചത്. ഒരു കോമൺ കുറിപ്പ് പങ്കുവെച്ച് കൊണ്ടായിരുന്നു വിവാഹമോചനത്തെ കുറിച്ച് വെളിപ്പെടുത്തിയത്. ഐശ്വര്യ ഇൻസ്റ്റഗ്രാമിലും ധനുഷ് ട്വിറ്ററിലൂടെയുമായിരുന്നു വേർപിരിയുന്നതിനെ കുറിച്ച് പറഞ്ഞത്

  മാസങ്ങൾക്ക് മുൻപ് ധനുഷിനെ കുറിച്ച് ഐശ്വര്യ പറഞ്ഞത് ഇങ്ങനെ; ആ വാക്കുകൾ വീണ്ടും ചർച്ചയാവുന്നു

  കോളിവുഡ് ഗോസിപ്പ് കോളങ്ങളിൽ അധികം ഇടം പിടിക്കാത്ത ദാമ്പത്യമായിരുന്നു ഇവരുടേത്. ഇരുവരും തമ്മിലുള്ള അഭിപ്രായഭിന്നതകളും അധികം പുറം ലോകത്ത് എത്തിയിരുന്നില്ല. അതിനാൽ തന്നെ താരങ്ങളുടെ വേർപിരിയൽ വാർത്ത ആരാധകരേയും സിനിമ ലോകത്തേയും ഒന്നടങ്കം ഞെട്ടിപ്പിക്കുകയായിരുന്നു.

  അമ്മാവൻ സംവിധാനം, അമ്മ നിർമ്മാണം, അച്ഛനും ചേട്ടനും ഒപ്പമുള്ള ചിത്രത്തെ കുറിച്ച് ധ്യാൻ

  ഇപ്പോഴിത ധനുഷ്- ഐശ്വര്യ വിവാഹമോചനത്തെ പിന്തുണച്ച് നടി കസ്തൂരി രംഗത്ത് എത്തിയിരിക്കുകയാണ്. ധനുഷിന്റെ വാക്കുകൾ ഏറെ പക്വതയുള്ളതാണെന്നും വെറുതെ വിടാനുമാണ് നടി പറയുന്നത്. ട്വിറ്ററിലൂടെയായിരുന്നു കസ്തൂരിയുടെ പ്രതികരണം ഇത് വൈറൽ ആയിട്ടുണ്ട്. നടിയുടെ വാക്കുകൾ ഇങ്ങനെ...'' ഒരു ദീർഘകാലത്തെ ബന്ധം അവസാനിപ്പിക്കുന്നത് എപ്പോഴും ഏറെ സങ്കടകരമായ കാര്യമാണ്. ഒരു പൊതുസമൂഹത്തിന്റെ ഭൂതക്കണ്ണാടിക്ക് കീഴിൽ അത് സംഭവിക്കുമ്പോൾ അത് വളരെ കഠിനമാണ്. രണ്ട‍് പേർക്ക് മാത്രമേ ഇതുമായി ബന്ധപ്പെട്ടുള്ള എല്ലാ വിശദാംശങ്ങളും അറിയൂവെന്നും കസ്തൂരി പറയുന്നു.

  കൂടാതെ വിവാഹമോചനത്തെ കുറിച്ചുളള ധനുഷിന്റെ പ്രസ്താവന വളരെ പക്വതയുളളതാണെന്നും കസ്തൂരി പറയുന്നുണ്ട്. '' വിവാഹവും വിവാഹമോചനവും പെതു സമൂഹിക പ്രവർത്തനങ്ങളാണ്. ഇതാരു ആഘോഷിക്കുന്നില്ല. വേർപിരിയലിനെ കുറിച്ചുള്ള ധനുഷിന്റെ വാക്കുകൾ ഏറെ പക്വതയുള്ളതും വളരെ കൃത്യവുമാണ്. അവരോട് സഹാനുഭൂതി കാണിക്കുകയോ അംഗീകരിക്കുകയോ ചെയ്യേണ്ട. പകരം നമുക്ക് ഇവരെ വെറുതെ വിടാം എന്ന് ഐശ്വര്യയുടേയും ധനുഷിന്റേയും പേരുകൾ ട്വീറ്റ് ചെയ്ത കൊണ്ട് കസ്തൂരി പറഞഢ്ഞു. ഈ ട്വീറ്റ് വൈറൽ ആയിട്ടുണ്ട്.

  2004 നവംബര്‍ 18ന് ആണ് ഐശ്വര്യയും ധനുഷും വിവാഹിതരാവുന്നത്. 18 വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും വേർപിരിയുന്നത്. വിവാഹമോചനത്തെ കുറിച്ച് പറഞ്ഞത് ഇങ്ങനെ... ''സുഹൃത്തുക്കളായും ദമ്പതികളായും മാതാപിതാക്കളായും അഭ്യുദയകാംക്ഷികളായും 18 വര്‍ഷത്തെ ഒരുമിച്ചുള്ള ജീവിതം... വളര്‍ച്ചയുടെയും മനസിലാക്കലിന്‍റെയും പൊരുത്തപ്പെടലിന്‍റെയും ഒത്തുപോകലിന്‍റെയുമൊക്കെ യാത്രയായിരുന്നു അത്.. ഞങ്ങളുടെ വഴികള്‍ പിരിയുന്ന ഒരിടത്താണ് ഇന്ന് ഞങ്ങള്‍ നില്‍ക്കുന്നത്. പങ്കാളികള്‍ എന്ന നിലയില്‍ വേര്‍പിരിയാന്‍ തീരുമാനിച്ചു. വ്യക്തികള്‍ എന്ന നിലയില്‍ സ്വയം മനസിലാക്കുന്നതിന് സമയം കണ്ടെത്താനും ഞങ്ങള്‍ തീരുമാനിച്ചു. ഞങ്ങളുടെ തീരുമാനത്തെ ദയവായി മാനിക്കൂ. ഇത് കൈകാര്യം ചെയ്യാന്‍ അവശ്യമായ സ്വകാര്യത ഞങ്ങള്‍ക്ക് നല്‍കൂ''. ഐശ്വര്യയും ധനുഷും കുറിച്ചു .

  അടിക്കുറിപ്പിന്‌റെ ആവശ്യമില്ല... നിങ്ങളുടെ സ്നേഹം മാത്രമാണ് വേണ്ടതെന്ന് ഇൻസ്റ്റഗ്രാമിൽ കുറിച്ച് കൊണ്ടാണ് വേർപിരിയുന്നതിനെ പറ്റി ഐശ്വര്യ പറഞ്ഞത്. എല്ലാവരോടും എപ്പോഴും ഒരുപാട് സ്നേഹം മാത്രം . ദൈവത്തിന്റെ തീരുമാനമാണിതെന്നും കുറിപ്പിൽ പറയുന്നുണ്ട്. ലിംഗ. യാത്ര എന്നിവരാണ് ഇവരുടെ മക്കൾ. ധനുഷിന്റെ 21ാം വയസിലായിരുന്നു 23കാരിയായ ഐശ്വര്യയെ വിവാഹം കഴിച്ചത്. ‌ കല്യാണം ഏറെ വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു.

  Dhanush, Wife Aishwaryaa Separate After 18 Years Of Togetherness | FilmiBeat Malayalam

  ആറ് മാസത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരും വിവാഹിതരാവുന്നത്. ഐശ്വര്യയെ പ്രണയിക്കാനുള്ള കാരണത്തെ കുറിച്ച് ധനുഷ് അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. അച്ഛനെക്കാളും സിമ്പിളാണ് മകളെന്നാണ് നടൻ മുൻഭാര്യയെ കുറിച്ച് പറഞ്ഞത്.'' അഭിമുഖത്തില്‍ രജനികാന്തിന്റെ മകള്‍ ആയതു കൊണ്ടാണോ ഐശ്വര്യയെ സ്നേഹിച്ചത് എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടിയായാണ് ധനുഷ് ഇക്കാര്യം പറഞ്ഞത്. "ഞാന്‍ അവളെ അങ്ങനെ കണ്ടിട്ടില്ല. അവളുടെ ലാളിത്യം എനിക്കിഷ്ടമാണ്. അവളുടെ അച്ഛന്‍ സിമ്പിള്‍ ആണെന്ന് എല്ലാവര്‍ക്കും അറിയാം."
  അങ്ങനെ തോന്നുന്നവര്‍ ഐശ്വര്യയെ കാണണം. അവള്‍ അച്ഛനേക്കാള്‍ നൂറു മടങ്ങ് സിമ്പിള്‍ ആണ്. ഐശ്വര്യ എല്ലാവരോടും ഒരു പോലെയാണ്. ‘കാതല്‍ കൊണ്ടേന്‍' എന്ന ചിത്രത്തിന്റെ റിലീസ് ദിവസമാണ് അവളെ ആദ്യമായി കാണുന്നത്.സിനിമയുടെ പ്രദര്‍ശനം കഴിഞ്ഞിറങ്ങിയപ്പോള്‍ തിയേറ്റര്‍ ഉടമയാണ് രജനികാന്തിന്റെ മകള്‍ ആണെന്ന് പറഞ്ഞ് എനിക്ക് പരിചയപ്പെടുത്തി തന്നത്. പിറ്റേ ദിവസം ഐശ്വര്യ എനിക്ക് അഭിനന്ദനങ്ങള്‍ അറിയിച്ച് പൂക്കളുടെ ഒരു ബൊക്കെ സമ്മാനിച്ചു.സിനിമ നന്നായിട്ടുണ്ടെന്നും എന്താവശ്യത്തിനും സമീപിക്കണമെന്നും പറഞ്ഞിരുന്നു" എന്നായിരുന്നു ധനുഷ് പറഞ്ഞത്.

  Read more about: danush aiswarya
  English summary
  Kasthuri Came In Support Of Dhanush, Says Marriage And Divorce Are Public Social Acts
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  Desktop Bottom Promotion