»   » അഭിനയിക്കാത്ത സിനിമയുടെ സെറ്റില്‍ കീര്‍ത്തി സുരേഷ് ചെലവഴിച്ചത് മണിക്കൂറുകള്‍!!! എന്തിനെന്നോ...

അഭിനയിക്കാത്ത സിനിമയുടെ സെറ്റില്‍ കീര്‍ത്തി സുരേഷ് ചെലവഴിച്ചത് മണിക്കൂറുകള്‍!!! എന്തിനെന്നോ...

Posted By: Karthi
Subscribe to Filmibeat Malayalam

സിനിമ പാരമ്പര്യത്തില്‍ നിന്നും സിനിമയിലെത്തിയ താരമാണ് കീര്‍ത്തി സുരേഷ്. ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമയിലെ തിരക്കുള്ള നായികയായി മാറിയിരിക്കുകയാണ്. തമിഴിലും തെലുങ്കിലും ഒട്ടുമിക്ക സൂപ്പര്‍ താരങ്ങള്‍ക്കുമൊപ്പം കീര്‍ത്തി അഭിനയിച്ചുകഴിഞ്ഞു. 

ദാദ 87 എന്ന തമിഴ് ചിത്രത്തിന്റെ സെറ്റിലെത്തിയ കീര്‍ത്തി സുരേഷ് ഇപ്പോള്‍ വാര്‍ത്തയായി മാറിയിരിക്കുകയാണ്. കീര്‍ത്തി ആ ചിത്രത്തില്‍ അഭിനയിക്കുന്നുമില്ല. പക്ഷെ ആ സിനിമയുടെ സെറ്റില്‍ കീര്‍ത്തി സുരേഷ് ചെലവഴിച്ചത് നാല് മണിക്കൂറിലധികമാണ്. താര കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന താരത്തെ കാണുന്നതിനാണ് കീര്‍ത്തി ദാദ 87ന്റെ സെറ്റിലെത്തിയത്. 

ദാദ 87ന്റെ ലൊക്കേഷനില്‍

മേനക സുരേഷിന്റെ അമ്മ സരോജത്തെ കാണാനാണ് കീര്‍ത്തി സുരേഷ് ദാദ 87ന്റെ ലൊക്കേഷനില്‍ എത്തിയത്. കമല്‍ഹാസന്റെ സഹോദരന്‍ ചാരുഹാസനൊപ്പമാണ് സരോജ ചിത്രത്തില്‍ അഭിനയിക്കുന്നത്.

അമ്മൂമ്മയുടെ അഭിനയം കാണാന്‍

അമ്മൂമ്മയുടെ അഭിനയം കാണുന്നതിനാണ് തെന്നിന്ത്യന്‍ താരം ദാദ 87ന്റെ ലൊക്കേഷനില്‍ എത്തിയത്. മണിക്കൂറുകളോളം സെറ്റില്‍ ചെലവഴിച്ചതിന് ശേഷമാണ് താരം മടങ്ങിയത്. ശിവകാര്‍ത്തികേയനും കീര്‍ത്തിയും ഒരുമിച്ച റെമോയിലും സരോജം അഭിനയിച്ചിരുന്നു.

ഗാനരംഗ ചിത്രീകരണം

സിനിമയിലെ ഗാനരംഗ ചിത്രീകരണത്തിനിടെയായിരുന്നു കീര്‍ത്തി ലൊക്കേഷനിലെത്തിയത്. നാല് മണിക്കൂറോളം സെറ്റില്‍ ചെലവഴിച്ച താരം അമ്മൂമ്മയുടെ അഭിനയം കാണുന്നതിനൊപ്പം ചാരുഹാസന്റെ അനുഗ്രഹവും വാങ്ങിയാണ് മടങ്ങിയത്.

പ്രിയദര്‍ശന്‍ ചിത്രത്തിലൂടെ

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ഗീതാഞ്ജലിയിലൂടെയായിരുന്നു കീര്‍ത്തി സിനിമയിലേക്ക്് എത്തിയത്. പിന്നീട് തമിഴ്, തെലുങ്ക് സിനിമകളിലേക്ക് ചേക്കേറിയ താരം തെന്നിന്ത്യയിലെ പ്രിയതാരമായി വളരുകയായിരുന്നു.

English summary
Keerthi Suresh spent more than four hours in Dada87 location to watch grand mother's acting. Menaka Suresh's mother Saroja acting in Dada 87 with Charuhassan.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam