»   » ബ്രേസ് ലെറ്റ് സമ്മാനിച്ച ഇളയദളപതിക്ക് താരപുത്രി കീര്‍ത്തി സുരേഷ് നല്‍കിയ സമ്മാനം കാണൂ !!

ബ്രേസ് ലെറ്റ് സമ്മാനിച്ച ഇളയദളപതിക്ക് താരപുത്രി കീര്‍ത്തി സുരേഷ് നല്‍കിയ സമ്മാനം കാണൂ !!

Posted By: Nihara
Subscribe to Filmibeat Malayalam

പ്രേക്ഷകരുടെ പ്രിയതാരം ഇളയദളപതിയുടെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. ആരാധകരും സിനിമാ പ്രവര്‍ത്തകരുമുള്‍പ്പടെ നിരവധി പേര്‍ താരത്തിന് ആശംസകള്‍ അറിയിച്ചിരുന്നു. വിജയ് യുടെ 61മാത്തെ ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തു വിട്ടത് താരത്തിന്റെ പിറന്നാള്‍ ദിനത്തില്‍ തന്നെയായിരുന്നു. അറ്റ്‌ലീ സംവിധാനം ചെയ്യുന്ന ചിത്രത്തിന് മേര്‍സല്‍ എന്നാണ് പേരു നല്‍കിയിട്ടുള്ളത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിലൂടെ വൈറലാവുകയും ചെയ്തിട്ടുണ്ട്.

കുഞ്ഞതിഥിയെ വരവേല്‍ക്കാനൊരുങ്ങി താരകുടുംബം, കാവ്യാ മാധവന്‍ ഗര്‍ഭിണി ??

തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട ഇളയദളപതിക്ക് വ്യത്യസ്തമായൊരു ആശംസയുമായാണ് യുവതാരം കീര്‍ത്തി സുരേഷ് എത്തിയിട്ടുള്ളത്. ചെന്നൈയിലെ പേള്‍ അക്കാദമിയില്‍ നിന്നും ഫാഷന്‍ ഡിസൈനിങ്ങില്‍ ബിരുദമെടുത്ത കീര്‍ത്തി സുരേഷ് വളരെ മനോഹരമായൊരു പോസ്റ്ററാണ് ഡിസൈന്‍ ചെയ്തിട്ടുള്ളത്.

ഷക്കീലയോടൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ച ജയസൂര്യ ചെയ്തത് എന്താണെന്ന് അറിയുമോ ??

ഇളയദളപതിക്ക് പിറന്നാള്‍ ആശംസയുമായി താരങ്ങള്‍

തമിഴകത്തിന്റെ സ്വന്തം താരമായ ഇളയദളപതിക്ക് ആശംസകളുമായി സിനിമാ താരങ്ങളും. വ്യത്യസ്തതയാര്‍ന്ന തരത്തിലുള്ള ആശംസയുമായാണ് താരങ്ങള്‍ എത്തിയിട്ടുള്ളത്. വിജയ യോടൊപ്പം ഭൈരവയില്‍ നായികയായി വേഷമിട്ട കീര്‍ത്തി സുരേഷ് സ്വന്തമായി പോസ്റ്റര്‍ ഡിസൈന്‍ ചെയ്താണ് ആശംസ അറിയിച്ചിട്ടുള്ളത്.

അനേകം ആരാധകരിലൊരാള്‍

തമിഴകത്ത് മാത്രമല്ല ഇങ്ങ് കേരളത്തില്‍ വരെ നിരവധി ആരാധകരുള്ള താരമാണ് വിജയ്. താരത്തിന്റെ സിനിമാ റിലീസിനു വേണ്ടി പ്രേക്ഷകര്‍ എപ്പോഴും ആകാംക്ഷയോടെ കാത്തിരിക്കാറുണ്ട്. വിജയശ്രീലാളിതനായുള്ള ജൈത്രയാത്ര തുടരട്ടെയെന്നാണ് പോസ്റ്ററിനു താഴെ കീര്‍ത്തി സുരേഷ് കുറിച്ചിട്ടുള്ളത്. വിജയ് യുടെ കോടിക്കണക്കിന് വരുന്ന ആരാധകരിലൊരാളാണ് താനെന്നും താരം കുറിച്ചിട്ടുണ്ട്.

ഫാഷന്‍ ഡിസൈനിങ്ങ് പഠനം ഗുണകരമായി

ചൈന്നൈയില്‍ നിന്നും ഫാഷന്‍ ഡിസൈനിങ്ങില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കിയതിനു ശേഷമാണ് കീര്‍ത്തി സുരേഷ് സിനിമയിലേക്ക് പ്രവേശിച്ചത്. മലയാളത്തില്‍ തുടങ്ങിയ താരം പിന്നീട് തമിഴകത്തേക്ക് ചേക്കേറുകയായിരുന്നു.

ഇളയദളപതിയുടെ നായികയായെത്തി

വിജയ് നായകനായ ഭൈരവയില്‍ നായികാ വേഷത്തിലെത്തിയത് കീര്‍ത്തി സുരേഷായിരുന്നു. വിജയ് യും കീര്‍ത്തിയും തമ്മില്‍ മികച്ച കെമിസ്ട്രിയാണെന്ന് ആരാധകര്‍ തന്നെ സമ്മതിക്കുകയും ചെയ്തു. ഈ ചിത്രത്തോടെയാണ് കീര്‍ത്തിയുടെ സ്വീകാര്യതയും വര്‍ധിച്ചത്.

വിജയാഘോഷത്തിനിടയില്‍ ബ്രേസ് ലെറ്റ് സമ്മാനിച്ചു

ഭൈരവ സിനിമയുടെ വിജയാഘോഷത്തിനിടയില്‍ വിജയ് കീര്‍ത്തി സുരേഷിന് ബ്രേസ് ലെറ്റ് സമ്മാനിച്ചിരുന്നു. തന്നെപ്പോലൊരു തുടക്കക്കാരിക്ക് ലഭിക്കുന്ന മികച്ച സമ്മാനമാണിതെന്ന് താരം പ്രതികരിച്ചിരുന്നു.

തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങി നില്‍ക്കുന്നു

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഗീതാഞ്ജലിയിലൂടെയാണ് കീര്‍ത്തി സുരേഷ് സിനിമയിലേക്കെത്തിയത്. പിന്നീട് ദിലീപിന്റെ റിംഗ് മാസ്റ്ററിലും താരം നായികയായെത്തി. എന്നാല്‍ പ്രതീക്ഷിച്ചത്ര സ്വീകാര്യത ഈ ചിത്രങ്ങളില്‍ നിന്നും ലഭിച്ചിരുന്നില്ല. പിന്നീടാണ് താരം തമിഴകത്തേക്ക് പ്രവേശിച്ചത്. മുന്‍നിര നായകര്‍ക്കൊപ്പമെല്ലാം നായികയായി തിളങ്ങിയ കീര്‍ത്തി സുരേഷ് ഇപ്പോള്‍ തമിഴകത്തെ വിലപിടിപ്പുള്ള താരമായി മാറിയിരിക്കുകയാണ്.

English summary
Actress Keerthy Suresh has also made a design, in fact a painting of Vijay. It’s a stunning piece of work to say the least. At the bottom, she has also written, “May the success journey continue..from one of your millions of fans.”

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam