»   » ലാവലിന്‍: പിണറായി ഗൂഡാലോചന നടത്തിയെന്ന്‌ റിപ്പോര്‍ട്ട്‌

ലാവലിന്‍: പിണറായി ഗൂഡാലോചന നടത്തിയെന്ന്‌ റിപ്പോര്‍ട്ട്‌

Subscribe to Filmibeat Malayalam

കൊച്ചി: ലാവലിന്‍ അഴിമതിക്കേസില്‍ ഒന്‍പതാം പ്രതിയായ മുന്‍മന്ത്രി സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തന്നെയാണെന്ന്‌ സിബിഐ. പ്രതികളെ സംബന്ധിച്ചുള്ള പൂര്‍ണവിവരങ്ങള്‍ സിബിഐ പുറത്തുവിട്ടിട്ടുണ്ട്‌.

നേരത്തേ വിജിലന്‍സ്‌ അന്വേഷണത്തില്‍ കണ്ടെത്തിയ എട്ടുപ്രതികളെ കൂടാതെ മൂന്നു പേരെക്കൂടി സിബിഐ പ്രതിപ്പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്‌. സിബിഐ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയാണ്‌ ഈ വിവരങ്ങള്‍.

ലാവലിന്‍ ഇടപാടുകളില്‍ പിണറായി ക്രമിനല്‍ ഗൂഡാലോചന നടന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്‌. കേന്ദ്രസര്‍ക്കാറിന്റെയോ മറ്റ്‌ ഏജന്‍സികളുടേയോ അനുവാദമില്ലാതെയാണ്‌ കരാറില്‍ ഒപ്പുവച്ചത്‌. കേസിലെ ഒന്നാം പ്രതിയും വൈദ്യുതി വകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന കെ മോഹനചന്ദ്രനും, പത്താം പ്രതിയായ കെ ഫ്രാന്‍സുമായി ചേര്‍ന്നാണ്‌ പിണറായി ഗൂഡാലോചന നടത്തിയത്‌.

ഇ ബാലാനന്ദന്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ മറികടന്നാണ്‌ ക്രമവിരുദ്ധമായി ലാവലിനുമായി കരാറൊപ്പിട്ടത്‌. വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന്‍ തന്റെ അധികാര പരിധിയിലില്ലാത്ത ആരോഗ്യ വകുപ്പിന്‌ കീഴിലുള്ള മലബാര്‍ കാന്‍സര്‍ സെന്ററിന്‌ സഹായം ലഭിക്കുമെന്ന്‌ വാഗ്‌ദാനം സ്വീകരിച്ചത്‌ സംശയത്തിനിട നല്‍കുന്നു.

ഒരു ഘട്ടത്തില്‍ മന്ത്രിസഭയെ പോലും തെറ്റിദ്ധരിപ്പിച്ചാണ്‌ മോഹന ചന്ദ്രനും ഫ്രാന്‍സിസും ചേര്‍ന്ന്‌ അണിയറയില്‍ കരാര്‍ നടപടികള്‍ തയ്യാറാക്കിയത്‌. വൈദ്യുതിവകുപ്പിലെ ചില ഉന്നത ഉദ്യോഗസ്ഥരെപ്പോലും സമ്മര്‍ദ്ദത്തിലാക്കി.

കേവലം 100 കോടി രൂപ മുതല്‍ മുടക്കി ഉപകരണങ്ങള്‍ മാറ്റിവച്ചാല്‍ പ്രയോജനകരമാണെന്ന്‌ ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു. ഇത്‌ പരിഗണിക്കാതെയാണ്‌ കരാറുണ്ടാക്കിയത്‌- എന്നിങ്ങനെയാണ്‌ സിബിഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്‌.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam