For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സുഹാസിനിയെ കെട്ടിപ്പിടിച്ച് സ്‌നേഹം പങ്കുവെച്ച് ഖുശ്ബു! സുഹാസിനിക്ക് ആശംസകളുമായി കുട്ടുകാരികള്‍

  |

  രാജ്യം ഇന്ന് സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. അതിനൊപ്പം മലയാളവും തമിഴുമടക്കം തെന്നിന്ത്യന്‍ സിനിമാലോകത്തെ മുന്‍നിര നായികയായിരുന്ന സുഹാസിനിയുടെ ജന്മദിനമാണിന്ന്. 1961 ആഗസ്റ്റ് പതിനഞ്ചിനായിരുന്നു സുഹാസിനി ജനിക്കുന്നത്. ഇന്ന് 59 വയസ് പൂര്‍ത്തിയായിരിക്കുകയാണ്. സമൂഹ മാധ്യമങ്ങളിലൂടെ സിനിമാ താരങ്ങളും ആരാധകരുമെല്ലാം സുഹാസിനിയ്ക്ക് ജന്മദിനാശംസകള്‍ അറിയിച്ച് എത്തി കൊണ്ടിരിക്കുകയാണ്.

  സിനിമയിലെ സാങ്കേതിക രംഗത്ത് നിന്നും പ്രവര്‍ത്തിച്ച് തുടങ്ങിയ സുഹാസിനി പിന്നീട് അഭിനയത്തിലേക്കും സംവിധാനത്തിലേക്കുമൊക്കെ എത്തി. തൊണ്ണൂറുകളില്‍ മലയാളത്തിലെ ഒട്ടുമിക്ക ഹിറ്റ് സിനിമകളിലും നായികയായിരുന്നു. ഇപ്പോഴിതാ പ്രിയ കൂട്ടുകാരിക്ക് ജന്മദിനത്തിന്റെ സന്ദേശങ്ങളുമായി തെന്നിന്ത്യയിലെ മുന്‍നിര നായികമാരും എത്തിയിരിക്കുകയാണ്.

  ചെന്നൈയിലെ എന്റെ ആദ്യ സുഹൃത്തിന് പിറന്നാള്‍ ആശംസകള്‍ എന്നായിരുന്നു പൂര്‍ണിമ ഭാഗ്യരാജ് എഴുതിയത്. 'എവിടെ നിന്നോ നമ്മുടെ ഈ ജീവിതത്തിലേക്ക് വന്നു. എന്നന്നേക്കുമായി നമ്മുടെ ജീവിത്തിന്റെ ഭാഗമായി തീരുന്നവരുണ്ട്. അത്തരത്തിലുള്ള ഒരു മുത്താണ് നീ സുഹാസിനി. എന്റെ പ്രിയ കൂട്ടുകാരിയ്ക്ക് ജന്മദിനാശംസകള്‍. എന്നും സന്തോഷം കണ്ടെത്തുമാറാകട്ടെ. ഞാന്‍ നിന്നെ അളവറ്റ് സ്‌നേഹിക്കുന്നു. അത് നിനക്ക് അറിയാം എന്നും ട്വിറ്ററിലൂടെ പങ്കുവെച്ച കുറിപ്പില്‍ നടി ഖുശ്ബു പറയുന്നു. സുഹാസിനിയ്‌ക്കൊപ്പം ചിരിച്ച് കൊണ്ട് നില്‍ക്കുന്നൊരു ചിത്രം കൂടി ഖുശ്ബു പോസ്റ്റ് ചെയ്തിട്ടുണ്ട്.

  suhasini

  തമിഴിലെ പ്രമുഖ നടനായ ചാരുഹാസന്റെ മകളാണ് സുഹാസിനി. നടന്‍ കമല്‍ഹാസന്‍ അങ്കിളാണ്. മദ്രാസ് ഫിലിം ഇന്‍സ്റ്റ്യൂട്ടില്‍ നിന്നും പഠിച്ചിറങ്ങിയ സുഹാസിനി ഛായാഗ്രാഹക കൂടിയാണ്. നെഞ്ചത്തൈ കിള്ളാതെ എന്ന ചിത്രത്തിലൂടെയായിരുന്നു സുഹാസിനിമ അഭിനയജീവിതം തുടങ്ങുന്നത്. 1996ല്‍ സംവിധാനത്തിലേക്കും ചുവട് വച്ചു. ആദ്യം സംവിധാനം ചെയ്ത ചലച്ചിത്രമായ ഇന്ദിരയുടെ തിരക്കഥ സ്വയമെഴുതി.

  1986ല്‍ സിന്ധു ഭൈരവി എന്ന സിനിമയിലെ വേഷത്തിന് മികച്ച നടിക്കുള്ള ദേശീയപുരസ്‌കാരം ലഭിച്ചു. തമിഴ് കൂടാതെ തെലുങ്ക്, കന്നട, മലയാളം എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. 1983-ല്‍ പത്മരാജന്‍ സംവിധാനം ചെയ്ത കൂടെവിടെ ആണ് സുഹാസിനിയുടെ ആദ്യ മലയാള ചിത്രം. മോഹന്‍ലാലിനൊപ്പം അഭിനയിച്ച വാനപ്രസ്ഥം എന്ന ചിത്രത്തിലെ അഭിനയം ഏറെ പ്രശംസകള്‍ നേടി കൊടുത്തിരുന്നു.

  1988 ല്‍ തമിഴിലെ പ്രശസ്ത സംവിധായകനുമായി സുഹാസിനി വിവാഹിതയായി. ഇരുവര്‍ക്കും നന്ദന്‍ എന്നൊരു മകനാണുള്ളത്. അഭിനയത്തിന് പുറമേ ഭര്‍ത്താവ് മണിരത്‌നവുമായി ചേര്‍ന്ന് മദ്രാസ് ടാക്കീസ് എന്ന പേരില്‍ ചലച്ചിത്രനിര്‍മ്മാണ സ്ഥാപനവും നടത്തി വരികയാണ്.

  English summary
  Khushbu Sundar's Birthday Wishes To Actress Suhasini
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X