»   »  അനുപമ പരമേശ്വരന്‍ ധനുഷിന്റെ കരണത്തടിച്ചു; കാണൂ

അനുപമ പരമേശ്വരന്‍ ധനുഷിന്റെ കരണത്തടിച്ചു; കാണൂ

By: Rohini
Subscribe to Filmibeat Malayalam

മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമൊക്കെ തിളങ്ങുകയാണ് ഇപ്പോള്‍ പ്രേമത്തിലൂടെ വന്ന അനുപമ പരമേശ്വരന്‍. ധനുഷിനൊപ്പം അഭിനയിക്കുന്ന കൊടിയാണ് അനുപമയുടെ ആദ്യ തമിഴ് ചിത്രം.

അനുപമയുടെ പ്രതിനായിക വേഷം തൃഷയ്ക്ക്, ശുപാര്‍ശ ചെയ്തത് ധനുഷ്

ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. ചിത്രത്തില്‍ വളരെ പ്രധാന്യമുള്ള കഥാപാത്രത്തെയാണ് അനുപമ കൈകാര്യം ചെയ്യുന്നത് എന്ന് രണ്ട് മിനിട്ട് ഒരു സെക്കന്റ് ദൈര്‍ഘ്യമുള്ള ട്രെയിലറിലൂടെ തന്നെ വ്യക്തം.

രണ്ട് ഗെറ്റപ്പില്‍ ധനുഷ്

വ്യത്യസ്തമായ രണ്ട് ഗെറ്റപ്പിലാണ് ധനുഷ് ചിത്രത്തിലെത്തുന്നത്. ധനുഷിന്റെ മാസ് ചിത്രങ്ങളിലൊന്നായിരിക്കും കൊടി എന്ന് ട്രെയിലര്‍ വ്യക്തമാക്കുന്നു.

തൃഷ നായിക

തൃഷയാണ് ചിത്രത്തില്‍ ധനുഷിന്റെ നായിക. രുദ്ര എന്നാണ് കഥാപാത്രത്തിന്റെ പേര്. ചിത്രത്തില്‍ നെഗറ്റീവ് റോളിലാണ് തൃഷ എത്തുന്നത് എന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. വിദ്യാ ബാലനെയാണ് ആദ്യം ഈ വേഷത്തിന് വേണ്ടി പരിഗണിച്ചിരുന്നതത്രെ.

അനുപമ പരമേശ്വരന്‍

അനുപമ അവതരിപ്പിയ്ക്കുന്ന കഥാപാത്രത്തിന് വേണ്ടി ആദ്യം സമീപിച്ചത് ശാമിലിയെയായിരുന്നു. ഡേറ്റിന്റെ പ്രശ്‌നം വന്നതോടെ മഡോണ സെബാസ്റ്റിനെ പരിഗണിച്ചു. ഒടുവിലാണ് അനുപമയെ തീരുമാനിച്ചത്.

മറ്റ് കഥാപാത്രങ്ങള്‍

ഇളയദളപതി വിജയ് യുടെ അച്ഛന്‍ എസ് എ ചന്ദ്രശേഖര്‍ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നുണ്ട്. ശരണ്യ പൊന്‍വണ്ണന്‍, കാലി വെങ്കട്, സിങ്കമുത്തു, മാരിമുത്തു തുടങ്ങിയവരാണ് മറ്റ് പ്രഥാന കഥാപാത്രങ്ങള്‍

കൊടി എന്ന ചിത്രം

ആര്‍ എസ് ദുരൈ സെന്തില്‍ കുമാറാണ് കൊടി എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു രാഷ്ട്രീയ ത്രില്ലറാണ്. എസ്‌കേപ് ആര്‍ട്ടിസ്റ്റ് മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ പി മദനും വെട്രിമാരനും ചേര്‍ന്ന് നിര്‍മിയ്ക്കുന്ന ചിത്രം ദീപാവലിയ്ക്ക് തിയേറ്ററുകളിലെത്തും

ട്രെയിലര്‍ കാണാം

കൊടിയുടെ മാസ് ട്രെയിലര്‍ കാണാം.

അനുപമ പരമേശ്വരന്റെ ഫോട്ടോസിനായി

English summary
Kodi - Official Tamil Trailer
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam