twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജയലളിതയ്ക്ക് പിന്തുണയുമായി സിനിമാ ലോകം നിരാഹാരത്തില്‍

    By Aswathi
    |

    തമിഴകത്തിന്റെ അമ്മ അനധികൃത സ്വത്ത് സമ്പാദനക്കേസിന് ജയിലിലായതോടെ തമിഴകം കത്തിയമരുകയാണ്. പതിനാറോളം പേര്‍ ഇതിനകം ആത്മഹത്യ ചെയ്തു. അപ്പോള്‍, ആദ്യകാല നടികൂടെയയായിരുന്ന ജയലളിതയ്ക്ക് പിന്തുണയുമായി സിനിമാ ലോകവും രംഗത്തിറങ്ങാതിരിക്കുമോ.

    ജയലളിതയ്ക്ക് പിന്തുണയുമായി കോളിവുഡ് സിനിമാ പ്രവര്‍ത്തകരും മുഖ്യധാരയിലേക്കിറങ്ങി. അനധികൃത സ്വത്ത് സംമ്പാദനക്കേസില്‍ നാല് വര്‍ഷം ജയില്‍ ശിക്ഷ വിധിക്കപ്പെട്ട മുന്‍ മുഖ്യമന്ത്രി ജയലളിതയോട് അനുകമ്പ പ്രകടിപ്പിച്ച് തമിഴ്‌നാട്ടിലെ സിനിമാ തിയേറ്ററുകള്‍ ഇന്ന് (സെപ്റ്റംബര്‍ 30) അടച്ചിടും.

    jayalalitha-supported

    ജയലളിതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് തമിഴ് ഫിലിം എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ഏകദിനം നിരാഹാരം നടത്തിക്കൊണ്ടിരിക്കുകയാണ്. നിരാഹാര സമരത്തില്‍ പങ്കാളികളാകുമെന്ന് തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലും സൗത്ത് ഇന്ത്യന്‍ ആര്‍ട്ടിസ്റ്റ് അസോസിയേഷനും അറിയിച്ചിട്ടുണ്ട്.

    ഞങ്ങളുടെ എല്ലാം പിന്തുണയും അമ്മയ്ക്ക് നല്‍കും. കോടതി വിധിയില്‍ ഒന്നും പറയാനില്ല. പക്ഷെ സിനിമാ ഇന്റസ്ട്രിയ്ക്ക് വേണ്ടി അവര്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും അങ്ങനെ നോക്കുമ്പോള്‍ അമ്മയ്ക്ക് വേണ്ടി ഞങ്ങള്‍ ചെയ്യുന്ന ചെറിയ കാര്യം മാത്രമാണ് ഇതെന്നും അസോസിയേറ്റ് അംഗം പറഞ്ഞു. രാവിലെ ഒമ്പത് മണിക്കാരംഭിച്ച നിരാഹാരം വൈകിട്ട് ആറ് മണിവരെ തുടരും.

    English summary
    The entire Kollywood industry comprising of actors, distributors and exhibitors' associations are observing a day hunger strike today (September 30) in protest against a Special Court's verdict on J.Jayalalaitha.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X