»   » സായി പല്ലവിയ്ക്ക് കിട്ടാത്തത് കെപിഎസി ലളിതയ്ക്ക് കിട്ടി!!

സായി പല്ലവിയ്ക്ക് കിട്ടാത്തത് കെപിഎസി ലളിതയ്ക്ക് കിട്ടി!!

Written By:
Subscribe to Filmibeat Malayalam

മണിരത്‌നം ചിത്രത്തില്‍ സായി പല്ലവി നായികയായി എത്തുന്നു എന്ന വാര്‍ത്ത ഏറെ സന്തോഷത്തോടെയാണ് മലയാളി പ്രേക്ഷകര്‍ സ്വീകരിച്ചത്. എന്നാല്‍ പിന്നീട് തിരക്കഥയില്‍ ചില മാറ്റങ്ങള്‍ വരുത്തിയതോടെ ആ നായികാ വേഷം സായി പല്ലവിയ്ക്ക് നഷ്ടമായി.

മണിരത്‌നത്തിന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വൈറലാകുന്നു; റൊമാന്‍സോ റൊമാന്‍സ് 

എന്നാലിതാ, സായി പല്ലവിയ്ക്ക് കിട്ടാത്ത അവസരം കെ പി എ സി ലളിതയ്ക്ക് കിട്ടിയിരിയ്ക്കുന്നു. മണിരത്‌നത്തിന്റെ പുതിയ ചിത്രമായ കാട്ര് വിളിയിടൈ എന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി കെ പി എ സി ലളിത എത്തുന്നു.

kpac-lalitha

ചിത്രത്തിന്റെ ഷൂട്ടിങ് ഊട്ടിയില്‍ പുരോഗമിച്ചു കൊണ്ടിരിയ്ക്കുകയാണ്. കാര്‍ത്തി നായകനായി എത്തുന്ന ചിത്രത്തില്‍ ബോളിവുഡ് താരം അതിഥി റാവു ഹൈദാരിയാണ് നായിക. പ്രണയ ചിത്രമായ കാട്ര് വിളിയിടൈയില്‍ ഒരു മുസ്ലീം സ്ത്രീ ആയിട്ടാണ് കെ പി എ സി ലളിത എത്തുന്നത്.

തന്റെ സിനിമകളില്‍ മണിരത്‌നം എപ്പോഴും മലയാളി താരങ്ങള്‍ക്ക് പ്രധാന്യം നല്‍കാറുണ്ട്. ഇരുവറിലെ മോഹന്‍ലാലും ദളപതിയിലെ മമ്മൂട്ടിയും രാവണനിലെ പൃഥ്വിരാജും ഒടുവില്‍ റിലീസ് ചെയ്ത ഓ കാദല്‍ കണ്മണിയിലെ ദുല്‍ഖര്‍ സല്‍മാനുമൊക്കെ അങ്ങനെ എത്തിയവരാണ്.

English summary
KPAC Lalitha is cast in Mani Ratnam's Kaatru Veliyidai, which has begun shooting in Ooty. The movie has Karthi playing a pilot while Aditi Rao Hydari essays the role of a doctor. It's reported that the veteran Malayalam actress will play a Muslim character in the movie, which is touted to be a romantic drama

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X