»   » മരണ വാര്‍ത്തകള്‍ പ്രചരിച്ചത് നടി രാധികയുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാത്തതുകൊണ്ട്; കെആര്‍ വിജയ

മരണ വാര്‍ത്തകള്‍ പ്രചരിച്ചത് നടി രാധികയുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാത്തതുകൊണ്ട്; കെആര്‍ വിജയ

Posted By: Sanviya
Subscribe to Filmibeat Malayalam

മുന്‍കാല നടി കെആര്‍ വിജയ അന്തരിച്ചതായി വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ പ്രചരിച്ച വ്യാജ വാര്‍ത്തകള്‍ക്ക് സത്യാവസ്ഥയുമായി എത്തിയിരിക്കുകയാണിപ്പോള്‍ കെആര്‍ വിജയ. പ്രചരിച്ച വാര്‍ത്തകള്‍ സത്യ വിരുദ്ധമാണെന്നും താനിപ്പോള്‍ പൂര്‍ണ ആരോഗ്യവതിയാണെന്നും കെആര്‍ വിജയ പറയുന്നു.

നടി രാധികയുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാതിരുന്നതാണ് വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചതിന് പിന്നില്‍. പെട്ടന്നുണ്ടായ ചില ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നാണ് രാധികയുടെ വിവാഹത്തിന് എത്താന്‍ കഴിയാതെ വന്നതെന്നും നടി പറഞ്ഞു.

വിഷമിപ്പിച്ചു

വ്യാജ വാര്‍ത്തകള്‍ തനിക്ക് വിഷമമുണ്ടാക്കിയെന്നും നടി കെആര്‍ വിജയ പറഞ്ഞു.

ആദ്യ ചിത്രം

1963-ല്‍ പുറത്തിറങ്ങിയ കര്‍പ്പകം എന്ന ചിത്രത്തിലൂടെയാണ് കെആര്‍ വിജയ സിനിമയിലെത്തിയത്. തെക്കേ ഇന്ത്യന്‍ ഭാഷകളിലായി 400ഓളം ചിത്രങ്ങളില്‍ വിജയ അഭിനയിച്ചിട്ടുണ്ട്. തമിഴിലും മലയാളത്തിലും തെലുങ്കിലുമായി 100 ചിത്രങ്ങളിലും വിജയ അഭിനയിച്ചിട്ടുണ്ട്.

ഊഞ്ചേ ലോഗ്

ഊഞ്ചേ ലോഗ് എന്ന ഹിന്ദി ചിത്രത്തിലും വിജയ അഭിനയിച്ചിട്ടുണ്ട്.

തിരുവനന്തപുരം

1938 നവംബര്‍ 30ന് തിരുവനന്തപുരത്താണ് ജനനം.

English summary
KR Vijaya about death rumours.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam