»   » അജിത്തിന് ചേരുന്നത് അച്ഛന്‍ വേഷം, വയസന്മാര്‍ ബോളിവുഡില്‍ അതാണ് ചെയ്യുന്നത്!

അജിത്തിന് ചേരുന്നത് അച്ഛന്‍ വേഷം, വയസന്മാര്‍ ബോളിവുഡില്‍ അതാണ് ചെയ്യുന്നത്!

Posted By: Karthi
Subscribe to Filmibeat Malayalam

ബോളിവുഡില്‍ നിന്ന് വീണ്ടും തെന്നിന്ത്യന്‍ സിനിമയ്ക്കും താരങ്ങള്‍ക്കും നേരെ വിവാദ അധിക്ഷേപങ്ങളുമായി കെആര്‍കെ എന്ന കമാല്‍ ആര്‍ ഖാന്‍. നടന്‍, നിര്‍മാതാവ് എന്നീ നിലകള്‍ ബോളിവുഡില്‍ സാന്നിദ്ധ്യം അറിയിച്ചിട്ടുള്ള കെആര്‍കെ വിവാദ പ്രസ്താവനകളിലൂടെയാണ് പ്രശസ്തനായത്. ബോളിവുഡിലെ സ്വയം പ്രഖ്യാപിത വിമര്‍കന്‍ കൂടെയാണ് കെആര്‍കെ.

ബാഹുബലിയെ കീഴടക്കിയോ തലയുടെ വിവേഗം? ആദ്യ ദിനം കേരളത്തില്‍ റെക്കേര്‍ഡ് കളക്ഷന്‍...

അന്യഭാഷ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ അപര്‍ണയ്ക്ക് പേടി!!! കാരണം വെളിപ്പെടുത്തി ആസിഫ് അലി...

ഇന്ത്യന്‍ ഇതിഹാസമായി മാറിയ ബാഹുബലിയും നടന്മാരായ മോഹന്‍ലാലും മമ്മൂട്ടിയും ഉള്‍പ്പെടെ കെആര്‍കകെയുടെ വിവാദ വിമര്‍ശനങ്ങള്‍ക്ക് ഇരയായവരാണ്. ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ആമീര്‍ ഖാനേയും കെആര്‍കെ വെറുതെ വിട്ടില്ല. ഇപ്പോള്‍ തമിഴകത്തിന്റെ 'തല' അജിത്തിനെതിരെയാണ് കെആര്‍കെയുടെ പുതിയ വിമര്‍ശനം.

അജിത്തിന് വയസായി

അജിത് നായകനായി ശിവ സംവിധാനം ചെയ്ത വിവേകം ലോകവ്യാപകമായി റിലീസ് ചെയ്തതിന് പിന്നാലെയാണ് അജിത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെആര്‍ക രംഗത്തെത്തിയത്. അജിത്തിന് വയസായി എന്നായിരുന്നു കെആര്‍കെയുടെ വിമര്‍ശനം.

അച്ഛന്‍ കഥാപാത്രങ്ങള്‍ ചെയ്യാം

വയസന്മാര്‍ ബോളിവുഡില്‍ അച്ഛന്‍ വേഷങ്ങളാണ് ചെയ്യുന്നത്. അവിടെ അജിത്തിനും അതേ കിട്ടു. തമിഴ്‌നാട്ടുകാര്‍ അജിത്തിനേപ്പോലുള്ളവരെ നായകന്മാരാക്കുന്നത് എന്തുകൊണ്ടാണെന്ന് തനിക്ക് മനസിലാകുന്നില്ലെന്നുമായിരുന്നു കെആര്‍കെയുടെ ട്വീറ്റ്.

അജിത്തിനെതിരെ ആദ്യമല്ല

കെആര്‍കെ അജിത്തിനെതിരെ വിമര്‍ശനം ഉന്നയിക്കുന്നത് ഇതാദ്യമല്ല. രണ്ട് വര്‍ഷം മുമ്പും കെആര്‍കെ അജിത്തിനെ പരിഹസിച്ചി ട്വീറ്റ് ചെയ്തിരുന്നു. 'വെറുമൊരു വയസന്‍ സെക്യൂരിറ്റിക്കാരനേപ്പോലെയിരിക്കുന്ന അജിത്താണോ തമിന്മാരുടെ ഹീറോ' എന്നായിരുന്നു അന്ന് കെആര്‍കെ ട്വീറ്റ് ചെയ്തത്.

മോഹന്‍ലാലിനും മമ്മൂട്ടിക്കും എതിരെ

മലയാളികള്‍ക്കിടയില്‍ കെആര്‍കെ പരിചിതനാകുന്നത് മോഹന്‍ലാലിനെതിരെ നടത്തിയ വിമര്‍നത്തിലൂടെയായിരുന്നു. മോഹന്‍ലാലിനെ ഛോട്ടാ ഭീം എന്നായിരുന്നു കെആര്‍കെ വിശേഷിപ്പിച്ചത്. തൊട്ടുപിന്നാലെ മമ്മൂട്ടിക്കെതിരേയും വിമര്‍ശനം എത്തി. സി ക്ലാസ് നടന്‍ എന്നായിരുന്നു കെആര്‍കെ മമ്മൂട്ടിയെ വിശേഷിപ്പിച്ചത്.

നടിമാരേയും വെറുതെ വിട്ടിട്ടില്ല

നടന്മാരെ മാത്രമല്ല നടിമാരേയും രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട് കെആര്‍കെ. നടിമാരുടെ ശരീരഭാഗങ്ങളേക്കുറിച്ച് മോശം പരാമര്‍ശങ്ങള്‍ നടത്തുകയും അവരെ ഇകഴത്തുകയുമാണ് കെആര്‍കെയുടെ പതിവ്. വിദ്യാ ബാലന്‍, പരിണീതി ചോപ്ര, സ്വര ഭാസ്‌കര്‍, സോണാക്ഷി സിന്‍ഹ, സണ്ണി ലിയോണ്‍, പ്രിയങ്ക ചോപ്ര എന്നിവര്‍ കെആര്‍കെയുടെ വിമര്‍ശങ്ങള്‍ക്ക് ഇരയായവരാണ്.

കെആര്‍കെ എന്ന നടന്‍

ഇന്ത്യന്‍ സിനിമയിലെ മുന്‍നിര താരങ്ങളെ വിമര്‍ശിക്കുന്ന കെആര്‍കെ ആകെ മൂന്ന് സിനിമകളില്‍ മാത്രമാണ് അഭിനയിച്ചിട്ടുള്ളത്. ഒന്നില്‍ നായകനായപ്പോള്‍ അടുത്ത ചിത്രത്തില്‍ വില്ലനായിരുന്നു. ഈ രണ്ട് ചിത്രങ്ങളും നിര്‍മ്മിച്ചത് കെആര്‍കെ തന്നെയാണ്. ഒരു മുഖ്യധാര ചിത്രത്തില്‍ അതിഥി താരമായും കെആര്‍കെ അഭിനയിച്ചു.

വിവാദ ട്വീറ്റ്

കെആര്‍കെയുടെ വിവാദ ട്വീറ്റ് കാണാം.

English summary
After targeting stars like Rajinikanth and Mohanlal, Kamaal R Khan (KRK) has now mocked Ajith.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam