For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആ വാക്കുകൾ കേട്ടപ്പോൾ ബഹുമാനം തോന്നി!! കുളപ്പുള്ളി ലീലയെ ഞെട്ടിച്ച് നയൻസ്

  |

  തെന്നിന്ത്യയിൽ മുഴുവൻ ആരാധകരുളള താരമാണ് നയൻതാര. ലേഡി സൂപ്പർ സ്റ്റാർ ആരാണെന്ന് ചോദിച്ചാൽ എല്ലാവരും ഓരേ സ്വരത്തിൽ നയൻസിന്റെ പേര് പറയും. മലയാളിയാണെങ്കിലും നയൻസ് അധികം പ്രത്യക്ഷപ്പെടുന്നത് തമിഴ് ചിത്രങ്ങളിലാണ്. എങ്കിലും മലയാളത്തെ പാടെ ഉപേക്ഷിച്ചല്ല നയൻസ് തമിഴിൽ താരമായത്. ഇടയ്ക്ക് ശക്തമായ കഥാപാത്രങ്ങളുമായി മലയാളത്തിലും പ്രത്യക്ഷപ്പെടാറുണ്ട്.

  ലൂസിഫർ പുറത്തിറങ്ങാൻ ഇനി ദിവസങ്ങൾ മാത്രം!! പ്രേക്ഷകർ അറിഞ്ഞിരിക്കണം ഈ 26 പേരെ, ദൈവത്തിന്റെ ശത്രുക്കളും മിത്രങ്ങളും.. കാണൂ

  നായകന്മാർക്ക് പ്രധാന്യമുളള സിനിമ മേഖലയിൽ ശക്തമായ അഭിനയത്തിലൂടെ തന്റേതായ സ്ഥാനം കണ്ടെത്തിയ താരമാണ് നയൻസ്. വെറുതെയല്ല താരത്തെ ലേഡി സൂപ്പർ എന്ന വിളിക്കുന്നത്. ആ വിശേഷണം നൂറ് ശതമാനം താരത്തിന് അർഹിക്കുന്നുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം ഐറയാണ്. നയൻസ് രണ്ട് ഗെറ്റപ്പിലെത്തുന്ന ചിത്രമാണിത്. കഴിഞ്ഞ ദിവസം സിനിമയുടെ ട്രെയിലർ പുറത്തു വന്നിരുന്നു. ഇത് കണ്ട് വണ്ടർ അടിച്ചു നിൽക്കുകയാണ് പ്രേക്ഷകർ. നയൻസിന്റെ ഐറയ്ക്ക് മലയാളി പ്രേക്ഷകർക്കിടയിൽ ഇരട്ടി മധുരമാണ്. നയൻസിനോടൊപ്പം മലയാളികളുടെ പ്രിയതാരം കുളപ്പുള്ളി ലീലയും ചിത്രത്തിൽ പ്രധാനകഥാപാത്രത്തിൽ എത്തുന്നുണ്ട്. നയൻസിന്റെ അഭിനയം കണ്ട് വണ്ടർ അടിച്ചു നിൽക്കുകയാണ് താരം. നയൻസുമായിട്ടുളള അഭിനയ അനുഭവം പങ്കുവെയ്ക്കുകയാണ് താരം. മനോരമ ഡോട്ട്കോമിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

  ഞാൻ പുരുഷനായി ജനിച്ചു!! എന്റെ ഉള്ളിൽ ഒരു സ്ത്രീയുണ്ട്, സ്വവർഗ്ഗനുരാഗത്തെ ട്രോളിയ പെൺകുട്ടിയ്ക്ക് മറുപടിയുമായി പ്രമുഖ സംവിധായകൻ

   നയൻസിന്റെ മുത്തശ്ശി

  നയൻസിന്റെ മുത്തശ്ശി

  ചിത്രത്തിൽ നയൻസിന്റെ മുത്തശ്ശിയായിട്ടാണ്താൻ എത്തുന്നത്. എന്റെ മകളുടെ മകളായിട്ടാണ് അഭിനയിക്കുന്നത്. ചിത്രത്തിൽ പ്രധാനപ്പെട്ട റോളിലാണ് താൻ എത്തുന്നതെന്നും കുളപ്പുള്ളി ലീല പറഞ്ഞു ശരിയിക്കും ഒരു മുത്തശ്ശിയായിട്ട് തന്നെയാണ് നയൻതാര തന്നെ പരിഗണിച്ചത്. സെറ്റിൽ ഒരുവിധം തമിഴിൽ പിടിച്ചു നിൽക്കാൻ തനിയ്ക്ക് കഴിഞ്ഞിരുന്നു. എന്നാൽ എന്തെങ്കിലും ഡയലോഗ് പറയുമ്പോഴോ, പാട്ട് രംഗമോ എത്തുമ്പോൾ അതിന്റെ അർഥം തനിയ്ക്ക് പറഞ്ഞു തരം, അത്രത്തോളം സ്നേഹത്തോടടേയും ബഹുമാനത്തോടേയുമാണ് ഇവർ ഇടപെട്ടിരുന്നത്.

   കേരളത്തിലെ ആഹാരം

  കേരളത്തിലെ ആഹാരം

  ഭാഷയുടെ കാര്യത്തിൽ മാത്രമല്ല ഭക്ഷണകാര്യത്തിലും അവർ പ്രത്യേക ശ്രദ്ധ ചെലുത്തിയിരുന്നു. കേരളത്തിലെ ഭക്ഷണം വേണമെങ്കിൽ ചേച്ചി ഞാൻ കൊണ്ടു തരാമെന്നും നയൻസ് പറഞ്ഞിരുന്നു. ഇതു കേട്ടപ്പോൾ എന്തെന്നില്ലാത്ത ബഹുമാനം തനിയ്ക്ക് അവരോട് തോന്നി. ആ പരിഗണന നൽകിയത് തന്നെ വലിയ കാര്യമാണ്. ശരിയ്ക്കും ലേഡി സൂപ്പർ സ്റ്റാർ തന്നെയാണ് അവർ.

   പാക്കാപ്പ് നേരം പറഞ്ഞത്

  പാക്കാപ്പ് നേരം പറഞ്ഞത്

  ഇതിന് മുൻപ് നടൻ ശശി കുമാറിന്റെ തമിഴിൽ അഭിനയിച്ചുണ്ട്. ഇപ്പോൾ നയൻതാരയുടേയും. ഷൂട്ടിങ് കഴിഞ്ഞ് പോകാൻ നേരം ഞാൻ അവരോട് ചോദിച്ചു. ഇനിയും മോളുടെ മുത്തശ്ശിയുടെ വേഷം വരുമ്പോൾ എനിയ്ക്ക് തരുമോ എന്ന്. അതിന് ചിരിച്ച് കൊണ്ട് എന്നെ ചേർത്ത് പിടിച്ചിട്ട് ഉറപ്പായും എന്ന് മറുപടി പറയുകയായിരുന്നു. ഏറെ പ്രതീക്ഷയോടെ നേക്കി കാണുന്ന ചിത്രമാണ് ഐറ. പ്രായം പോലെ നോക്കാതെ പല സീനുകളിലും അഭിനയിച്ചു. ഒരു റോപ്പിൽ കെട്ടി ഉയർത്തുന്ന രംഗമുണ്ട് . തനിയ്ക്ക് ഭയം തോന്നിയപ്പോൾ പിന്തുണയുമായി നയൻസും സംവിധായകനും ഒപ്പമുണ്ടായിരുന്നെന്നും ലീല പറഞ്ഞു

   ഡബിൾ റോളിൽ നയൻസ്

  ഡബിൾ റോളിൽ നയൻസ്

  ഒരു ഹൊറർ ഡ്രാമ മൂവിയാണ് ഐറ. ചിത്രത്തിൽ ഡബിൾ റോളിലാണ് നയൻസ് പ്രത്യക്ഷപ്പെടുന്നത്.കെഎം സാർ‌ജുനാണ് സിനിമ സംവിധാനം ചെയ്യുന്നത്. 2018 ൽ പുറത്തിറങ്ങിയ നയൻസ് ചിത്രങ്ങൾ സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. 2019 ൽ പുറത്തുവരുന്ന ലേഡി സൂപ്പർസ്റ്റാറിന്റെ ആദ്യ ചിത്രമാണിത്. നയൻസിന് പുറമേ കലൈയരശൻ, യോഗി ബാബു എന്നിവരും പ്രധാനകഥാപാത്രങ്ങളിൽ എത്തുന്നുണ്ട്. ചിത്രത്തിന്റെ ട്രെയിലറും പാട്ടും ഇതിനോടകം തന്നെ ഹിറ്റാണ്.

  English summary
  kulappulli leela says about nayathara
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X