»   »  കുംക്കിപ്പെണ്ണ് കുട്ടിപ്പുലിയില്‍

കുംക്കിപ്പെണ്ണ് കുട്ടിപ്പുലിയില്‍

Posted By:
Subscribe to Filmibeat Malayalam

അമല പോളിന് പിന്നാലെ മറ്റൊരു മലയാളി സുന്ദരി കൂടി കോളിവുഡിന്റെ മുന്‍നിരയിലേക്ക്. കുംക്കിയിലൂടെ തമിഴില്‍ അരങ്ങേറിയ ലക്ഷ്മി മേനോനാണ് തമിഴകത്തെ മിന്നുംതാരമായി മാറുന്നത്.

കുറച്ച് മലയാള സിനിമകളില്‍ അഭിനയിച്ചെങ്കിലും അമല പോളിന് തുണയായത് തമിഴ് ചിത്രമായ മൈനയായിരുന്നു. ഏതാണ്ടിതുപോലെ തന്നെയാണ് ലക്ഷ്മിയുടെ കരിയറും കുതിയ്ക്കുന്നത്. വിനയന്‍ സംവിധാനം ചെയ്ത രഘുവിന്റെ സ്വന്തം റസിയ പോലുള്ള സിനിമകളില്‍ മുഖം കാണിച്ച ലക്ഷ്മിയ്ക്കുള്ള പ്രതിഭയെ കണ്ടെത്താന്‍ മലയാള സിനിമാക്കാര്‍ക്ക് കഴിഞ്ഞിരുന്നില്ല. എന്നാല്‍ കുംക്കി സൂപ്പര്‍ഹിറ്റായത് ലക്ഷ്മയുടെ തലവരയും മാറ്റിമറിയ്ക്കുകയാണ്.

Lakshmi Menon

ശിവാജി ഗണേശന്റെ ചെറുമകനും പ്രഭുവിന്റെ മകനുമായ വിക്രം പ്രഭുവിനൊപ്പമുള്ള ലക്ഷ്മിയുടെ തകര്‍പ്പന്‍ പ്രകടനം കയ്യടി നേടിയിരുന്നു.

ആനക്കഥ പറഞ്ഞ കുംക്കിയ്ക്ക് ശേഷം തമിഴ് ചിത്രമായ കുട്ടിപ്പുലിയിലാണ് ഇനി ലക്ഷ്മി അഭിനയിക്കുന്നത്. കോളിവുഡിലെ നായികമാരില്‍ ഏറ്റവും പ്രായം കുറഞ്ഞവള്‍ കൂടിയാണ് ലക്ഷ്മി. പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് ഈ കൊച്ചുസുന്ദരിയെന്ന് അറിയുമ്പോള്‍ പലരും അന്തംവിടുമെന്നുറപ്പാണ്.

ഭരതനാട്യവും കുച്ചിപ്പുടിയും കഥകളിയുമെല്ലാം അഭ്യസിച്ച ലക്ഷ്മിയെ വെള്ളിത്തിരയിലേക്ക് കൊണ്ടുവന്നത് സംവിധായകന്‍ വിനയനാണ്.

English summary
The Malayali actress Lekshmi Menon who shot to popularity in Kollywood with Kumki is now well settled there

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam