Just In
- 9 hrs ago
വളകാപ്പ് ആഘോഷ വീഡിയോയുമായി നിമ്മിയും അരുണ്‍ ഗോപനും, ഏറ്റെടുത്ത് ആരാധകര്‍
- 9 hrs ago
ബാലുവും നീലുവും വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നില്‍, പപ്പനും പദ്മിനിയും പുതിയ എപ്പിസോഡ് പുറത്ത്
- 10 hrs ago
സുരേഷ് ഗോപി ചിത്രത്തില്‍ ബോളിവുഡ് നായികയും വില്ലനും, ചിത്രീകരണം ഉടന്‍
- 11 hrs ago
മലയാളി സൂപ്പര്‍താരങ്ങളുടെ കൃത്യനിഷ്ഠയെ കുറിച്ച് സംവിധായകന് കമല്‍
Don't Miss!
- Sports
IND vs AUS: ഇന്ത്യ തിരിച്ചടിക്കുന്നു, താക്കൂറിന് മൂന്നു വിക്കറ്റ്
- Lifestyle
ജോലിനേട്ടവും സമാധാനവും ഈ രാശിക്കാര്‍ക്ക് ഫലം; രാശിഫലം
- News
ഏവിയേഷന്‍ ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി; 24 കാരനും സുഹൃത്തും അറസ്റ്റില്‍
- Finance
കെഎസ്എഫ്ഇയെ കൂടുതല്‍ ശക്തിപ്പെടുത്താൻ പദ്ധതി, പ്രവാസികളെ ഉള്‍പ്പെടുത്തി പുതിയ മാര്‍ക്കറ്റിംഗ് വിഭാഗം
- Automobiles
വാണിജ്യ വാഹനങ്ങള്‍ക്കായി V-സ്റ്റീല്‍ മിക്സ് M721 ടയറുകളുമായി ബ്രിഡ്ജ്സ്റ്റോണ്
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
നടിയെന്ന നിലയിലും മനുഷ്യനെന്ന നിലയിലും ദുരന്തം,മീര മിഥുനെതിരെ ഖുശ്ബു
കോളിവുഡിലെ വിവാദ നായികയാണ് മോഡലും മുൻ ബിഗ് ബോസ് മത്സരാർഥിയുമായ മീര മിഥുൻ. നേരത്തെ വിജയ്, സൂര്യ, രജനികാന്ത്, നയന്‍താര, തൃഷ തുടങ്ങിയവർക്കെതിരെ രൂക്ഷ വിമർശനവുമായി നടി രംഗത്തെത്തിയിരുന്നു. ഇത് കോളിവുഡ് കോളങ്ങളിലും സോഷ്യൽ മീഡിയയിലും വലിയ ചർച്ച വിഷയമായിരുന്നു. അന്ന് മീരയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ആരാധകരും രംഗത്തെത്തിയിരുന്നു.
ഇപ്പോഴിത മീര മിഥുനെതിരെ പരോക്ഷ വിമര്‍ശനവുമായി ഖുശ്ബു സുന്ദര്‍ രംഗത്ത് . ദിവസങ്ങള്‍ക്ക് മുമ്പ് ഖുശ്ബു സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടിരുന്നു. ഈ അപകടം വ്യാജമാണെന്ന് ആരോപിച്ച് മീര മിഥുന്‍ അടക്കമുള്ള ചിലര്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഖുശ്ബുവിന്റെ വിമര്‍ശനം. മീരയുടെ പേരെടുത്ത് പറയാതെയാണ് താരത്തിന്റെ ട്വീറ്റ്."ഒരു വ്യക്തി ഒരു നടിയെന്ന നിലയിലും മനുഷ്യനെന്ന നിലയിലും ഒരു ദുരന്തമാണെന്ന് തെളിയിച്ച് ശ്രദ്ധ നേടാനായി നാടകങ്ങള്‍ കളിക്കുകയാണ്. ഇപ്പോള്‍ എന്റെ ശ്രദ്ധയും നേടാന്‍ പ്രയത്‌നിക്കുന്നു. ഞാന്‍ എന്തുചെയ്യണം?" എന്നാണ് ഖുശ്ബുവിന്റെ ട്വീറ്റ്.
ഇത് റീട്വീറ്റ് ചെയ്ത് മറുപടിയായി മീര രംഗത്തെത്തിയിട്ടുണ്ട്. "നിങ്ങളെ പോലെ ഒരു അപകട നാടകം ഞാന്‍ കളിക്കുന്നില്ല. ഞാന്‍ ദുരന്തം ആയിരുന്നെങ്കില്‍ എന്നെ കുറിച്ച് ആരും സംസാരിക്കില്ല. കോളിവുഡിന് ഞാന്‍ ദുരന്തമോ സൃഷ്ടാവോ എന്ന്. എനിക്ക് ലഭിക്കുന്ന ശക്തമായ ടിആര്‍പിയും അതിന് ഒരു തെളിവാണ്. അതിനാല്‍ നിങ്ങളുടെ പ്രസ്താവന തെറ്റാണ്. നിങ്ങളെ പോലെ ഞാന്‍ നാടകം കളിക്കാറില്ല." "ഞാന്‍ സത്യം പറയും, സത്യം നിങ്ങള്‍ക്ക് കയ്പ്പാണ്. നിങ്ങളുടെ ശ്രദ്ധ നേടേണ്ട ആവശ്യം എനിക്കില്ല. സത്യത്തില്‍ നിങ്ങളാല്‍ വഞ്ചിക്കപ്പെടുന്ന തമിഴരുടെ കണ്ണു തുറപ്പിക്കുകയാണ് ഞാന്‍ ഇവിടെ ചെയ്യുന്നത്" എന്നാണ് മീര ട്വീറ്റ് ചെയ്തിരിക്കുന്നത്.
ദിവസങ്ങൾക്ക് മുൻപ് നയൻതാരയെ രൂക്ഷമായി വിമർശിച്ച് മീര രംഗത്തെത്തിയിരുന്നു. നടിയുടെ പുതിയ ചിത്രമായ മുക്കുത്തി അമ്മനുമായി ബന്ധപ്പെട്ടായിരുന്നു നടിയുടെ ആരോപണം.വിവാഹിതനായ ഒരു പുരുഷനുമായി പ്രണയബന്ധമുണ്ടായിരുന്ന സ്ത്രീയാണ് ഹിന്ദു ദൈവമായ അമ്മനെ അവതരിപ്പിക്കുന്നത്. അവർക്ക് അമ്മൻ ആരാണെന്നെങ്കിലും അറിയുമോ? ഈ വിവേകശൂന്യവും നാണംകെട്ടതുമായ കാസ്റ്റിങ് നമ്മുടെ ഹിന്ദു ദൈവത്തെ അപമാനിക്കുന്നതാണ്. തമിഴ്‌നാട്ടിൽ മാത്രമേ ഇങ്ങനെ നടക്കുകയുള്ളൂ. തമിഴ് നേതാക്കൾ ഒരക്ഷരം പോലും മിണ്ടാൻ പോവുന്നില്ല", മീര മിഥുൻ ട്വീറ്റ് ചെയ്തു. ട്വീറ്റ് വൈറലായതിന് പിന്നാലെ മീരയ്ക്കെതിരെ നയൻസ് ആരാധകരു രംഗത്തെത്തിയിരുന്നു, . സിനിമയും ഭക്തിയും കൂട്ടിക്കുഴയ്ക്കരുതെന്നാണ് ആരാധകർ അന്ന് മീരയോട് പറഞ്ഞത്.