»   » മറ്റുള്ളവര്‍ക്ക് വേണ്ടി മാറാന്‍ ഞാന്‍ തയ്യാറല്ല; ലക്ഷ്മി മേനോന്‍

മറ്റുള്ളവര്‍ക്ക് വേണ്ടി മാറാന്‍ ഞാന്‍ തയ്യാറല്ല; ലക്ഷ്മി മേനോന്‍

Posted By:
Subscribe to Filmibeat Malayalam

വേതാളം എന്ന ചിത്രത്തില്‍ അജിത്തിന്റെ സഹോദരിയായാണ് ലക്ഷ്മി മേനോന്‍ എത്തിയത്. അജിത്തിന്റെ സഹോദരി വേഷം അവതരിപ്പിക്കുന്നതിന് മുമ്പ് പല താരങ്ങളെ ക്ഷണിച്ചിരുന്നെങ്കിലും ആരും തയ്യാറയിരുന്നില്ല. പിന്നീടാണ് ലക്ഷ്മി മേനോനെ ക്ഷണിക്കുന്നതും, താരം അഭിനയിക്കാമെന്നും പറയുന്നതും. ഒരു നായിക പദവിയില്‍ നില്‍ക്കുമ്പോള്‍ സഹനായിക വേഷം അവതരിപ്പിച്ചാല്‍ പിന്നീട് ആ രീതിയിലേക്ക് കരിയര്‍ മാറുമെന്ന് പേടിച്ചാണ് പലരും ഈ വേഷം വേണ്ടന്ന് വച്ചത്.

സഹോദരി വേഷമാണ് കൈകാര്യം ചെയ്തതെങ്കിലും ചിത്രത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രം കൂടിയായിരുന്നു ലക്ഷ്മിയുടേത്. അജിത്തിന്റെ സഹോദരി വേഷത്തിന്റെ പ്രധാന്യം മനസിലാക്കിയാണ് ലക്ഷ്മി മേനോന്‍ ഈ വേഷം അവതരിപ്പിച്ചത്. എന്നാല്‍ ഇനിയൊരു നായിക വേഷം കിട്ടാന്‍ ലക്ഷ്മി നന്നായി ബുദ്ധിമുട്ടേണ്ടി വരും. അത് അജിത്തിന്റെ സഹോദരിയായി അഭിനയിച്ചതുക്കൊണ്ട് മാത്രമല്ല. താരത്തിന്റെ ശരീര വണ്ണവും ഒരു സംസാരമായി മാറുന്നുണ്ട്...തുടര്‍ന്ന് വായിക്കൂ..

മറ്റുള്ളവര്‍ക്ക് വേണ്ടി മാറാന്‍ ഞാന്‍ തയ്യാറല്ല; ലക്ഷ്മി മേനോന്‍

മുമ്പ് പല താരങ്ങളെയും വേതാളത്തിലേക്ക് പരിഗണിച്ചതിന് ശേഷമാണ് ലക്ഷ്മി മേനോനെ ചിത്രത്തിലേക്ക് ക്ഷണിക്കുന്നത്. ഒരു നായിക പദവിയിലിരിക്കുമ്പോള്‍ സഹനായികയുടെ വേഷം ചെയ്യുന്നത് കരിയറിനെ നന്നായി ബാധിക്കുമെന്ന് കരുതിയാണ് പലരും ഈ വേഷം വേണ്ടന്ന് വച്ചത്. എന്തായാലും വേതാളത്തിലെ ഗംഭീര അഭിനയത്തിന് ശേഷം ലക്ഷ്മി മേനോന് ആരാധകരും കൂടി.

മറ്റുള്ളവര്‍ക്ക് വേണ്ടി മാറാന്‍ ഞാന്‍ തയ്യാറല്ല; ലക്ഷ്മി മേനോന്‍

ലക്ഷ്മി മേനോന്‍ അഭിനയിച്ചാല്‍ ആ ചിത്രം ഹിറ്റാകുമെന്ന് വിശ്വസിക്കുന്നവരും തമിഴകത്തുണ്ട്. എന്നാലിപ്പോള്‍ അജിത്തിനെ പോലൊരു മെഗാ സ്റ്റാറിന്റെ സഹോദരി വേഷം ചെയ്ത് ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുമോ എന്നൊരു സംസാരം ഉണ്ട്.

മറ്റുള്ളവര്‍ക്ക് വേണ്ടി മാറാന്‍ ഞാന്‍ തയ്യാറല്ല; ലക്ഷ്മി മേനോന്‍

ലക്ഷ്മിയോട് തന്റെ ശരീര വണ്ണം കുറയ്ക്കാന്‍ പലതവണ സംവിധായകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇന്നുവരെ ലക്ഷമി അതിന് വഴങ്ങിയിട്ടുമില്ല. അതുക്കൊണ്ട് തന്നെ താരത്തെ സഹനായികയായി മാറ്റി നിര്‍ത്തുമെന്നുമാണ് പുതിയ വാര്‍ത്തകള്‍.

മറ്റുള്ളവര്‍ക്ക് വേണ്ടി മാറാന്‍ ഞാന്‍ തയ്യാറല്ല; ലക്ഷ്മി മേനോന്‍

ഞാന്‍ ഒരു സാധരണക്കാരിയായ പെണ്‍ക്കുട്ടിയാണ്. സിനിമയില്‍ വന്നു എന്നതുക്കൊണ്ട് തന്നെ ഗ്ലാമറസാകാന്‍ തന്നെ കിട്ടില്ലെന്നാണ് ലക്ഷ്മി പറയുന്നത്.

മറ്റുള്ളവര്‍ക്ക് വേണ്ടി മാറാന്‍ ഞാന്‍ തയ്യാറല്ല; ലക്ഷ്മി മേനോന്‍

മറ്റുള്ളവര്‍ക്ക് വേണ്ടി താന്‍ എന്തിന് മാറണം എന്നാണ് ലക്ഷ്മി മേനോന്‍ ചോദിക്കുന്നത്.

English summary
Lakshmi Menon about her film career.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam