»   » ലക്ഷ്മി മേനോന്‍ പഠിത്തം നിര്‍ത്തിയില്ല, പഴയ കോളേജില്‍ നിന്ന് മാറി

ലക്ഷ്മി മേനോന്‍ പഠിത്തം നിര്‍ത്തിയില്ല, പഴയ കോളേജില്‍ നിന്ന് മാറി

By: Sanviya
Subscribe to Filmibeat Malayalam

തെന്നിന്ത്യയില്‍ ഏറ്റവും തിരക്കുള്ള നടിയാണിപ്പോള്‍ ലക്ഷ്മി മേനോന്‍. തിരക്കുകള്‍ കാരണം അടുത്തിടെ നടി പഠനം ഉപേക്ഷിച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ പഠനം ഉപേക്ഷിച്ചിട്ടില്ലെന്നും പകരം പുതിയ വിദൂര പഠനത്തിലേക്ക് മാറിയെന്നും പറയുന്നു. ലക്ഷ്മി മേനോന്റെ മുത്തശ്ശി ഇന്ദിര മേനോനാണ് ഇക്കാര്യം പറഞ്ഞത്.

കൊമ്പന്‍, വേതാളം, മിരുതന്‍ ചിത്രങ്ങളുടെ ഷൂട്ടിങ് തിരക്കുകള്‍ കാരണം താരത്തിന് കോളേജില്‍ പോകാന്‍ കഴിഞ്ഞില്ല. അതുക്കൊണ്ട് അറ്റന്റന്‍സ് കുറവായതിനാല്‍ നടിക്ക് പരീക്ഷ എഴുതാന്‍ കഴിയതെ വരികയായിരുന്നു. തുടര്‍ന്നാണ് നടി പഠനം നിര്‍ത്തിയെന്ന് വാര്‍ത്തകള്‍ പ്രചരിച്ചത്.

lakshmimenon

എന്നാല്‍ പഠനം നിര്‍ത്തിയിട്ടില്ല. ഇന്ദിര ഗാന്ധി നാഷ്ണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ ഡിസ്റ്റന്‍സ് എഡുക്കേഷനിലേക്ക് നടി പഠനം മാറ്റിയതായി പറയുന്നു. ഡിസംബറില്‍ ഇഗ്നോയുടെ പരീക്ഷകള്‍ ആരംഭിക്കുക.

സിപ്പായി, രേഖ തുടങ്ങിയ രണ്ട് ചിത്രങ്ങളുടെ തിരക്കിലാണ് ഇപ്പോള്‍ ലക്ഷ്മി മേനോന്‍. രതിന ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ സേതുപതിയുടെ നായിക വേഷമാണ് ലക്ഷ്മി മേനോന്‍ അവതരിപ്പിക്കുക. എസ് ശരവണന്‍ സംവിധാനം ചെയ്യുന്ന സിപ്പായി എന്ന ചിത്രത്തില്‍ ഗൗതം കാര്‍ത്തികിന്റെ നായിക വേഷമാണ്.

English summary
Lakshmi Menon education not stopped.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam