»   » പ്രഭു ദേവയ്‌ക്കൊപ്പം കളിച്ചാല്‍ ലക്ഷ്മി മേനോന് എത്തുമോ.. എത്തുമെന്ന് നടി!!

പ്രഭു ദേവയ്‌ക്കൊപ്പം കളിച്ചാല്‍ ലക്ഷ്മി മേനോന് എത്തുമോ.. എത്തുമെന്ന് നടി!!

By: Rohini
Subscribe to Filmibeat Malayalam

ഇന്ത്യന്‍ സിനിമിലെ മൈക്കിള്‍ ജാക്‌സണ്‍ എന്നാണ് പ്രഭു ദേവ അറിയപ്പെടുന്നത്. അത്രയേറെ മെയ് വഴക്കത്തോടെ പ്രഭുദേവ ക്ലാസിക് ഡാന്‍സും ബ്രേക്ക് ഡാന്‍സും കളിയ്ക്കും. സംവിധാനത്തിനും ഡാന്‍സ് കൊറിയോഗ്രാഫിയ്ക്കും ഇടവേള നല്‍കി അഭിനയത്തിലേക്ക് തിരിച്ചെത്തിയിരിയ്ക്കുകയാണ് വീണ്ടും പ്രഭു ദേവ.

രാമലീല കണ്ട വിനീത് ശ്രീനിവാസന്റെ പോസ്റ്റ്, ദിലീപിന്റെ അഭിനയത്തെ കുറിച്ച് പറഞ്ഞത്?

എംഎസ് അര്‍ജുന്‍ സംവിധാനം ചെയ്യുന്ന യങ് മങ് സങ് എന്ന കോമഡി തമിഴ് ചിത്രത്തിലാണ് നിലവില്‍ പ്രഭുദേവ അഭിനയിക്കുന്നത്. ലക്ഷ്മി മേനോനാണ് ചിത്രത്തില്‍ നായികയായെത്തുന്നതത്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ലക്ഷ്മി തമിഴില്‍ തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും യങ് മങ് സങ്ങിനുണ്ട്.

lakshmi-menon-prbhu-deva

പ്രഭു ദേവയ്‌ക്കൊപ്പം ഡാന്‍സ് കളിച്ച് പിടിച്ചു നില്‍ക്കാന്‍ കഴിയുമോ എന്ന് ചോദിച്ചാല്‍ ലക്ഷ്മി വിശ്വാസമുണ്ട് എന്ന് പറയും. സിനിമയില്‍ വരുന്നതിന് മുന്‍പേ ഞാന്‍ നൃത്തം അഭ്യസിക്കുന്നുണ്ടെന്നും പിടിച്ചു നില്‍ക്കാന്‍ കഴിയും എന്നുമാണ് ലക്ഷ്മി പറയുന്നത്.

രഘുവിന്റെ സ്വന്തം റസിയ എന്ന മലയാള സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച ലക്ഷ്മി മേനോന്‍ ഒരു നായിക എന്ന നിലയില്‍ വളര്‍ന്നത് തമിഴകത്താണ്. ദിലീപിനൊപ്പം അഭിനയിച്ച അവതാരമാണ് ലക്ഷ്മി ചെയ്ത രണ്ട് മലയാള സിനിമകളില്‍ ഒന്ന്.

English summary
Lakshmi Menon: I Have Been Dancing Much Before I Came Into Films
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam