»   » ലക്ഷ്മി മേനോന്‍ വന്നപ്പോള്‍ തമന്ന ഔട്ടായി?

ലക്ഷ്മി മേനോന്‍ വന്നപ്പോള്‍ തമന്ന ഔട്ടായി?

Posted By:
Subscribe to Filmibeat Malayalam

വേതാളത്തില്‍ പെങ്ങളായി അഭിനയിച്ചാല്‍ ലക്ഷ്മി മേനോന്‍ ക്യാരക്ടര്‍ റോളുകളിലേക്ക് തള്ളപ്പെടും എന്ന ചിലരുടെ കണക്കുകൂട്ടലുകള്‍ പിഴയ്ക്കുന്നു. അജിത്തിനൊപ്പം വേതാളത്തില്‍ അഭിനയിച്ചതോടെ നടിയുടെ താരമൂല്യം പിന്നെയും കൂടി എന്നാണ് തമിഴകത്തുനിന്നും വരുന്ന പുതിയ വാര്‍ത്തകള്‍.

ജീവ നായകനാകുന്ന ജമിനി ഗണേശന്‍ എന്ന ചിത്രത്തില്‍ തമന്നയെയാണ് നായികയായി പരിഗണിച്ചതെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. തമന്നയെ വെട്ടി, ലക്ഷ്മി മേനോന്‍ ചിത്രത്തില്‍ നായികയാകുന്നു എന്നാണ് പുതിയ വിശേഷം.

ലക്ഷ്മി മേനോന്‍ വന്നപ്പോള്‍ തമന്ന ഔട്ടായി?

ബാഹുബലി എന്ന ചിത്രത്തിന് ശേഷം തമന്നയ്ക്ക് തമിഴിലും തെലുങ്കിലുമൊക്കെ ധാരാളം അവസരങ്ങള്‍ വന്നിരുന്നു. അങ്ങനെയാണ് നവാഗതനായ മുത്തുകുമരന്‍ സംവിധാനം ചെയ്യുന്ന, ജീവ നായകനാകുന്ന ചിത്രത്തില്‍ തമന്ന നായികയാകുന്നു എന്ന് കേട്ടത്.

ലക്ഷ്മി മേനോന്‍ വന്നപ്പോള്‍ തമന്ന ഔട്ടായി?

ഇപ്പോള്‍ കേള്‍ക്കുന്നു ചിത്രത്തിലെ നായിക ലക്ഷ്മി മേനോന്‍ ആണെന്ന്. വാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ലക്ഷ്മി മേനോന്‍ വന്നപ്പോള്‍ തമന്ന ഔട്ടായി?

എന്തുകൊണ്ട് തമന്നയെ വെട്ടി ലക്ഷ്മി മേനോനെ പരിഗണിച്ചു എന്ന കാര്യം വ്യക്തമാക്കുന്നില്ല. എന്നിരുന്നാലും ബാഹുബലിയുടെ വിജയത്തിന് ശേഷം തമന്ന പ്രതിഫലം കുത്തനെ ഉയര്‍ത്തിയതാവാം കാരണം എന്ന് പറഞ്ഞു കേള്‍ക്കുന്നു.

ലക്ഷ്മി മേനോന്‍ വന്നപ്പോള്‍ തമന്ന ഔട്ടായി?

തമിഴിലെ ഭാഗ്യ നായിക എന്നാണ് ലക്ഷ്മി മേനോനെ വിളിയ്ക്കുന്നത്. അഭിനയിക്കുന്ന സിനിമകളൊക്കെ ശ്രദ്ധിക്കപ്പെടും. വേതാളത്തില്‍ അജിത്തിന്റെ പെങ്ങളായി അഭിനയിച്ചും നടി നീരുപക പ്രശംസ നേടി.

ലക്ഷ്മി മേനോന്‍ വന്നപ്പോള്‍ തമന്ന ഔട്ടായി?

നിലവില്‍ ശക്തി സുന്ദര്‍ രാജന്‍ സംവിധാനം ചെയ്യുന്ന മിരുതന്‍ എന്ന ചിത്രത്തിലാണ് ലക്ഷ്മി അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. ജയം രവിയാണ് ചിത്രത്തിലെ നായകന്‍. ഡിഗ്രിയ്ക്ക് പഠിയ്ക്കുന്ന ലക്ഷ്മി പഠനത്തിനും പ്രാധാന്യം നല്‍കുന്നതുകൊണ്ട് സിനിമയില്‍ സെലക്ടീവാണ്. അതിനടയില്‍ ധനുഷിന്റെ നായികയാകുന്നു എന്ന വാര്‍ത്തയും പരക്കുന്നു.

English summary
It is known that Jiiva will be joining hands with debut director Muthukumar after wrapping up Ramkumar Rayappa’s 'Pokkiri Raja'. The film has been titled and earlier it was reported that Tamannaah Bhatia will be playing the female lead in the movie. Now, another actress has been linked with the female lead role. According to reports, the team has approached Lakshmi Menon to play the female lead in the flick.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam